കേന്ദ്രസർക്കാരിന്റെ പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് ഉടലെടുത്ത സിപിഎം- സിപിഐ തർക്കം പരിഹാരത്തിലേക്ക് നീങ്ങുന്നു. സിപിഎം മുന്നോട്ട് വെച്ച സമവായത്തിന് വഴങ്ങിയിരിക്കുകയാണ് സിപിഐയും. ഇതോടെ ഇന്ന് വൈകുന്നേരം നടക്കുന്ന മന്ത്രിസഭായോഗത്തിൽ സിപിഐയുടെ നാല് മന്ത്രിമാരും പങ്കെടുക്കുമെന്നാണ് വിവരം. പിഎം ശ്രീ കരാരിൽ ഒപ്പിട്ട ധാരണാ പത്രം മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ ഇന്ന് തന്നെ കേന്ദ്രത്തിന് കത്ത് നൽകും. ഈ കത്തിന്റെ പകർപ്പ് സിപിഐക്ക് കൈമാറാനും തീരുമാനിച്ചു. തീരുമാനവുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി മാധ്യമങ്ങളെ കാണുന്നു.
തുടർന്ന് വായിക്കാം
പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട തീരുമാനത്തിൽ ക്യാബിനറ്റിന് ശേഷം മുഖ്യമന്ത്രി മറുപടി നൽകുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി.
ഹയർസെക്കൻഡറി ഒന്നാംവർഷ പൊതു പരീക്ഷ 2026 മാർച്ച് 5 മുതൽ 27 വരെ നടക്കും. രണ്ടാംവർഷ പൊതു പരീക്ഷകൾ മാർച്ച് 6 മുതൽ 28 വരെയാണ്. ഒന്നാം വർഷ പരീക്ഷ ഉച്ചയ്ക്ക് 1.30 മുതൽ. രണ്ടാം വർഷ പരീക്ഷ രാവിലെ ആരംഭിക്കും. രണ്ടാം വർഷ പ്രാക്ടിക്കൽ പരീക്ഷ ജനുവരി 22 മുതൽ. ഫെബ്രുവരി 16 മുതൽ മോഡൽ പരീക്ഷകൾ ആരംഭിക്കും. ഒന്നും രണ്ടും വർഷ പരീക്ഷകൾ ഏകദേശം 9 ലക്ഷം വിദ്യാർത്ഥികൾ എഴുതും
SSLC പരീക്ഷ മാർച്ച് 5 ന് ആരംഭിക്കും. ഗൾഫ് 7, ലക്ഷദ്വീപിൽ 9 കേന്ദ്രങ്ങളും അടക്കം 3000 കേന്ദ്രങ്ങൾ. 4,25,000 പേർ പരീക്ഷ എഴുതും
എസ് എസ് എൽ സി 2026 പരീക്ഷ മാർച്ച് 5ന് ആരംഭിച്ചു മാർച്ച് 30ന് അവസാനിക്കും. പരീക്ഷ രാവിലെ 9 30 മുതൽ. IT മോഡൽ പരീക്ഷ ജനുവരിയിൽ. Sslc മോഡൽ പരീക്ഷ ഫെബ്രുവരി 16 മുതൽ 20 വരെ. SSLC ഫലപ്രഖ്യാപനം പ്രതീക്ഷിക്കുന്നത് 2026 മെയ് 8