PMA Salam | പ്രതികള്‍ ആര്‍.എസ്.എസ് ആകുമ്പോള്‍ സര്‍ക്കാരിന് മെല്ലെപ്പോക്ക് നയം; PMA സലാം
- Published by:Jayesh Krishnan
- news18-malayalam
Last Updated:
സ്വന്തം പാര്‍ട്ടി പ്രവര്‍ത്തകരുടെ ജീവന് പോലും സംരക്ഷണം നല്‍കാന്‍ പോലീസിനും ഭരണസംവിധാനത്തിനും സാധിക്കുന്നില്ല എന്നത് ഏറെ ഗൗരവതരമാണ്.
കോഴിക്കോട്: രാഷ്ട്രീയ കൊലപാതകങ്ങളില്‍ റെക്കോര്‍ഡിട്ട ഭരണമാണിതെന്നും പ്രതികള്‍ ആര്‍എസ്എസ്സോ സംഘപരിവാര്‍ പ്രവര്‍ത്തകരോ ആകുമ്പോള്‍ കേസ് അന്വേഷിക്കുന്നതില്‍ സര്‍ക്കാരിന് മെല്ലെപ്പോക്ക് നയമാണെന്നും മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഇന്‍ചാര്‍ജ് പി എം എ സലാം പറഞ്ഞു. കണ്ണൂരില്‍ സി.പി.എം പ്രവര്‍ത്തകന്‍ കൊല ചെയ്യപ്പെട്ട സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ ആറ് കൊല്ലം തുടര്‍ച്ചയായി ആഭ്യന്തരവകുപ്പ് കൈയാളിയിട്ട് സ്വന്തം പാര്‍ട്ടി പ്രവര്‍ത്തകരുടെ ജീവന് പോലും സംരക്ഷണം നല്‍കാന്‍ പോലീസിനും ഭരണസംവിധാനത്തിനും സാധിക്കുന്നില്ല എന്നത് ഏറെ ഗൗരവതരമാണ്. ഇത്രയധികം രാഷ്ട്രീയ കൊലപാതകങ്ങള്‍ നടന്ന ഒരു കാലഘട്ടം കേരള ചരിത്രത്തിലുണ്ടായിട്ടില്ല . പിണറായിയുടെ ആഭ്യന്തര വകുപ്പ് ലോക പരാജയമാണെന്നതിന് മറ്റ് ഉദാഹരണങ്ങള്‍ ആവശ്യമില്ല.- പി എം എ സലാം പറഞ്ഞു.
advertisement
രാഷ്ട്രീയമായി എതിര്‍ ചേരിയിലുളളവരെ ഏത് വിധേനെയും വകവരുത്തുക എന്നതാണ് സി.പി.എമ്മും ആര്‍.എസ്.എസും പിന്തുടരുന്ന നയം. എന്നാല്‍ കുറ്റകൃത്യങ്ങളില്‍ പ്രതിസ്ഥാനത്ത് ആര്‍.എസ്.എസ് ആകുമ്പോള്‍ സി.പി.എമ്മും സര്‍ക്കാരും സ്വീകരിക്കുന്ന സമീപനം ഏത് രീതിയിലാണെന്നത് സമീപകാല സംഭവങ്ങള്‍ തെളിയിച്ചതാണ്.
തങ്ങളുടെ പ്രവര്‍ത്തകര്‍ കൊല ചെയ്യപ്പെടുന്നതില്‍ പാതാളത്തോളം ക്ഷമിച്ചുവെന്നാണ് സി.പി.എം നേതൃത്വം പറയുന്നത്. മറുഭാഗത്ത് ആര്‍.എസ്.എസ് ആകുമ്പോള്‍ ഉളള ഈ പാതാള ക്ഷമ കേരളം പലതവണ ദര്‍ശിച്ചതാണ്.''പാടത്തെ പണിക്ക് വരമ്പത്ത് കൂലി'' എന്ന പാര്‍ട്ടി നയത്തില്‍ ആര്‍.എസ്.എസിന് മാത്രം ഇളവ് നല്‍കിയതാണല്ലോ ചരിത്രം.- പി.എം.എ സലാം വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
February 21, 2022 8:04 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
PMA Salam | പ്രതികള്‍ ആര്‍.എസ്.എസ് ആകുമ്പോള്‍ സര്‍ക്കാരിന് മെല്ലെപ്പോക്ക് നയം; PMA സലാം