സി കെ ജാനുവിന് കോഴ; സി സി ടി വി ദൃശ്യങ്ങൾ ശേഖരിച്ച് അന്വേഷണ സംഘം

Last Updated:

90 ദിവസം പിന്നിട്ടതിനാൽ സി സി ടി വി ദൃശ്യങ്ങൾ നഷ്ടമായതായി ഹോട്ടൽ അധികൃതർ അറിയിച്ചു. അതോടെ  സി സി ടി വി ദൃശ്യങ്ങൾ ശേഖരിക്കുന്ന എൻ വി ആർ (നെറ്റ്വർക്ക് വീഡിയോ റെക്കോർഡർ ) പൊലീസ് കസ്റ്റഡിയിലെടുത്തു.

News18 malayalam
News18 malayalam
തിരുവനന്തപുരം: ബിജെപി സംസ്ഥാന പ്രസിഡൻ്റ് കെ സുരേന്ദ്രൻ സി കെ ജാനുവിന് കോഴ നൽകിയ കേസിൽ  തിരുവനന്തപുരത്തെ സ്വകാര്യ ഹോട്ടലിൽ തെളിവെടുപ്പ് നടത്തി. പ്രസീത അഴീക്കോട് വെളിപ്പെടുത്തിയത് അനുസരിച്ച് അരിസറ്റോ ജംഗ്ഷനിലെ  ഹോട്ടലിലാണ് ആറു മണിക്കൂർ അന്വേഷണ സംഘം പരിശോധന നടത്തിയത്.
പണം കൈമാറിയ സമയത്ത് ജാനുവിനൊപ്പം ഉണ്ടായിരുന്ന ജെആർപി സംസ്ഥാന സെക്രട്ടറി പ്രകാശൻ മൊറാഴയെയും ക്രൈം ബ്രാഞ്ച് വിളിച്ചു വരുത്തിയിരുന്നു. 90 ദിവസം പിന്നിട്ടതിനാൽ സി സി ടി വി ദൃശ്യങ്ങൾ നഷ്ടമായതായി ഹോട്ടൽ അധികൃതർ അറിയിച്ചു. അതോടെ  സി സി ടി വി ദൃശ്യങ്ങൾ ശേഖരിക്കുന്ന എൻ വി ആർ (നെറ്റ്വർക്ക് വീഡിയോ റെക്കോർഡർ ) പൊലീസ് കസ്റ്റഡിയിലെടുത്തു. ഈ ദിവസങ്ങളിലെ രജിസ്റ്റർ രേഖകളും ശേഖരിച്ചിട്ടുണ്ട്. ഡി വൈ എസ് പി ആർ മനോജ് കുമാറിൻ്റെ നേതൃത്വത്തിലായിരുന്നു  തെളിവെടുപ്പ്. നേരത്തെ സുൽത്താൻ ബേത്തേരിയിലെ ഹോം സ്റ്റേയിലും അന്വേഷണ സംഘം തെളിവെടുപ്പ് നടത്തിയിരുന്നു.  പ്രസീതയും കെ സുരേന്ദ്രനും തമ്മിലുള്ള ഫോൺ സംഭാഷണം പുറത്തു വന്നതിന് പിന്നാലെയാണ് കോടതി നിർദ്ദേശത്തെ തുടർന്ന് ക്രൈം ബ്രാഞ്ച് കേസ് രജിസ്റ്റർ ചെയ്തത്.
advertisement
മാർച്ച് ഏഴിന് തിരുവനന്തപുരത്തെ ഹോട്ടലിലെ റൂമിൽ വച്ച് 10 ലക്ഷം രൂപ സുരേന്ദ്രൻ കോഴ നൽകിയെന്നാണ് പ്രസീത വെളിപ്പെടുത്തിയത്. സുരേന്ദ്രനൊപ്പം പ്രൈവറ്റ് സെക്രട്ടറി ദിപിനും ഒപ്പമുണ്ടായിരുന്നു. എൻ ഡി എ മുന്നണിയിൽ നിന്നും വിട്ടു നിന്നിരുന്ന ജാനുവിനെ തിരികെ എത്തിക്കാനാണ് പണം നൽകിയതെന്നും വെളിപ്പെടുത്തിയിരുന്നു. എന്നാൽ വിവാദത്തിന് പിന്നിൽ സി പി എം ആണെന്നായിരുന്നു ബിജെപി നേതാക്കളുടെ ആരോപണം.
നേരത്തെ പുറത്തു വന്ന ഫോൺ സംഭാഷണത്തിൽ കെ സുരേന്ദ്രന്റെ സെക്രട്ടറി ദിപിൻ ആണ് പ്രസീതയെ ഫോൺ ചെയ്തുന്നത്. അതിന് ശേഷമാണ് ഫോൺ കെ സുരേന്ദ്രന് നൽകുന്നത്. ബിജെപി സംഘടനാ സെക്രട്ടറി എം ഗണേഷൻ വിളിച്ചപ്പോൾ സികെ ജാനു തിരിച്ചു വിളിക്കാം എന്ന് പറഞ്ഞു കട്ട് ചെയ്തു എന്നും പിന്നീട് തിരിച്ചു വിളിച്ചില്ല എന്നും കെ സുരേന്ദ്രൻ പ്രസീത അഴീക്കോടിനെ അറിയിക്കുന്നു. എം ഗണേശൻ ആരാണെന്ന് ഒരുപക്ഷേ സികെ ജാനുവിന് മനസ്സിലായിട്ടുണ്ടാവില്ല എന്നും അദ്ദേഹം ബിജെപിയുടെ സംഘടനാ സെക്രട്ടറി ആണെന്നും ഒന്നും സുരേന്ദ്രൻ പറയുന്നതായി ശബ്ദരേഖയിൽ വ്യക്തമാണ്.
advertisement
ഫോൺ സംഭാഷണത്തിൽ വ്യക്തമാക്കിയത് പ്രകാരം മാർച്ച് 26 ആം തീയതി ബത്തേരിയിലെ ഹോംസ്റ്റേയിൽ വെച്ച് സി കെ ജാനു 25 ലക്ഷം രൂപ കൈപ്പറ്റി എന്നാണ് ജെ ആർ പി നേതാക്കളുടെ ആക്ഷേപം. ബിജെപി വയനാട് ജില്ലാ ജനറൽ സെക്രട്ടറി പ്രശാന്ത് മലവയലാണ് പൂജ പ്രസാദങ്ങൾ ഉള്ള സഞ്ചിയിൽ പണവുമായി എത്തിയത് എന്നും പ്രസീത അഴീക്കോട് പറഞ്ഞു.
കേസിൽ തെരഞ്ഞെടുപ്പ് കമ്മിഷൻ സംസ്ഥാന പൊലീസ് മേധാവിയോട് റിപ്പോർട്ട് തേടിയിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
സി കെ ജാനുവിന് കോഴ; സി സി ടി വി ദൃശ്യങ്ങൾ ശേഖരിച്ച് അന്വേഷണ സംഘം
Next Article
advertisement
Leo Diwali Horoscope 2025  | പുതിയ അവസരങ്ങള്‍ തേടിയെത്തും; നേതൃപാടവം പ്രകടിപ്പിക്കാന്‍ കഴിയും
Leo Diwali Horoscope 2025  | പുതിയ അവസരങ്ങള്‍ തേടിയെത്തും; നേതൃപാടവം പ്രകടിപ്പിക്കാന്‍ കഴിയും
  • ചിങ്ങം രാശിക്കാരുടെ 2025ലെ ദീപാവലി രാശിഫലം അറിയാം

  • ചിങ്ങം രാശിക്കാര്‍ക്ക് ദാമ്പത്യജീവിതത്തിലും ആഴവും ഊഷ്മളതയും നല്‍കും

  • കരിയറില്‍ പുരോഗതിയും സാമ്പത്തികമായി ശുഭകരമായ മാറ്റങ്ങളും നല്‍കും

View All
advertisement