തൊണ്ടിമുതലായ 16,000 രൂപയുടെ സൈക്കിൾ സ്റ്റേഷനിൽ നിന്ന് കടത്തി; സിസിടിവിയിൽ കുടുങ്ങിയ പൊലീസുകാരന് സസ്പെൻഷൻ
- Published by:Rajesh V
- news18-malayalam
Last Updated:
സിസിടിവി ദൃശ്യങ്ങളാണ് തെളിവായത്. ഇതിനിടെ സംഭവം ഒതുക്കാനുള്ള ശ്രമങ്ങളും നടന്നു
തൊടുപുഴ: തൊണ്ടിമുതലായി പൊലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന 16,000 രൂപയുടെ സ്‌പോർട്സ് സൈക്കിൾ കടത്തിയ പൊലീസുകാരന് സസ്‌പെൻഷൻ. തൊടുപുഴ സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ തൊമ്മൻകുത്ത് സ്വദേശി കെ ജെയ്‌മോനാണ് സസ്പെൻഷൻ. പൊലീസിലെ ഭരണകക്ഷി അനുകൂല സംഘടനാ നേതാവ് കൂടിയായ ഇയാൾക്കെതിരെ വകുപ്പുതല അന്വേഷണവുമുണ്ടാകും. ജില്ലാ പൊലീസ് മേധാവി ടി കെ വിഷ്‌ണു പ്രദീപാണ് നടപടിയെടുത്തത്.
കോടതി ഉത്തരവിനെ തുടർന്ന് ഉടമ സൈക്കിൾ എടുക്കാൻ പൊലീസ് സ്റ്റേഷനിൽ എത്തിയപ്പോഴാണ് സൈക്കിൾ ഇല്ലെന്ന് അറിഞ്ഞത്. സിസിടിവി ദൃശ്യങ്ങളാണ് തെളിവായത്. ഇതിനിടെ സംഭവം ഒതുക്കാനുള്ള ശ്രമങ്ങളും നടന്നു. കാരിക്കോട് സ്വദേശിയുടെ വീട്ടിൽനിന്ന് മോഷണം പോയ റബർഷീറ്റും സ്‌പോർട്സ് സൈക്കിളും പൊലീസ് കണ്ടെടുത്ത് കോടതി നിർദേശപ്രകാരമാണ് സ്റ്റേഷനിൽ സൂക്ഷിച്ചത്. കഴിഞ്ഞ മാസം 18ന് സൈക്കിൾ കാണാതായി.
സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ കടത്തിയത് ജെയ്‌മോനാണെന്ന് വ്യക്തമായി. ഒത്തുതീർപ്പിന്റെ ഭാഗമായി സൈക്കിൾ 24ന് സ്റ്റേഷനിൽ തിരിച്ചെത്തിച്ചു. ഇയാൾക്കെതിരെ നടപടിയെടുക്കാതിരിക്കാൻ ഉന്നത ഇടപെടലുകളുണ്ടായി. സംഭവം വിവാദമായതോടെയാണ് നടപടിയെടുത്തത്. ജെയ്‌മോനെ ഇടയ്ക്ക് വീടിന് സമീപത്തെ കാളിയാർ സ്റ്റേഷനിലേക്ക് സ്ഥലംമാറ്റിയെങ്കിലും ഉന്നത സ്വാധീനം ഉപയോഗിച്ച് തൊടുപുഴ ഡിവൈഎസ്പി ഓഫീസിൽ തുടരുകയായിരുന്നു.
advertisement
എന്നാൽ പൊലീസ് അസോസിയേഷനിലെ പടലപ്പിണക്കമാണ് സംഭവത്തിന് പിന്നിലെന്നാണ് പോലീസിലെ ഒരു വിഭാഗം പറയുന്നത്. ഈ മാസം 17 നു പോലീസ് അസോസിയേഷൻ സംസ്ഥാന സമ്മേളനം തൊടുപുഴയിൽ വെച്ച് നടക്കാനിരിക്കെയാണ് ഈ സംഭവം.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thodupuzha,Idukki,Kerala
First Published :
June 04, 2025 6:49 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
തൊണ്ടിമുതലായ 16,000 രൂപയുടെ സൈക്കിൾ സ്റ്റേഷനിൽ നിന്ന് കടത്തി; സിസിടിവിയിൽ കുടുങ്ങിയ പൊലീസുകാരന് സസ്പെൻഷൻ