advertisement

പട്ടാമ്പി നേർച്ചയ്ക്കിടെ ആനപ്പുറത്ത് ആയത്തുള്ള ഖമനയിയുടെ പോസ്റ്റർ

Last Updated:

മേഴ്‌സേഴ്‌സ് എന്ന ഉപ ആഘോഷകമ്മിറ്റി ടീം ആണ് ആനപ്പുറത്ത് ഖമനയിയോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ട് പോസ്റ്റർ പ്രദർശിപ്പിച്ചത്

Rapid Read
പട്ടാമ്പി നേർ‌ച്ചയുടെ ഭാഗമായുള്ള നഗര പ്രദിക്ഷണ ഘോഷയാത്രയിൽ ഖമനയിയുടെ പോസ്റ്റര്‍
പട്ടാമ്പി നേർ‌ച്ചയുടെ ഭാഗമായുള്ള നഗര പ്രദിക്ഷണ ഘോഷയാത്രയിൽ ഖമനയിയുടെ പോസ്റ്റര്‍
വിഷ്ണു
പാലക്കാട്: പട്ടാമ്പി നേർച്ചയിൽ കൊല്ലപ്പെട്ട ഇറാനിയൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയിക്ക് ഐക്യദാർഢ്യം. വൈകുന്നേരം നടന്ന മതസൗഹാർദ്ദ നഗര പ്രദിക്ഷണ ഘോഷയാത്രയിലാണ് സംഭവം. മേഴ്‌സേഴ്‌സ് എന്ന ഉപ ആഘോഷകമ്മിറ്റി ടീം ആണ് ആനപ്പുറത്ത് ഖമനയിയോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ട് പോസ്റ്റർ പ്രദർശിപ്പിച്ചത്.
ടിപ്പു സുൽത്താന്റെ പടയോട്ടകാലത്തെ ചരിത്രത്തിന്റെ ഭാഗമായി പ്രജാതല്പരനും സൂഫി വര്യനുമായ ആലൂർ വലിയ പൂക്കുഞ്ഞിക്കോയ തങ്ങളുടെ സ്മരണകളുണർത്തിയാണ് പട്ടാമ്പി നേർച്ച ആഘോഷിക്കുന്നത്. 112ാം നേർച്ചയാണ് ഇത്തവണ ആഘോഷിച്ചത്. രാവിലെ കേന്ദ്ര നേർച്ചാഘോഷക്കമ്മിറ്റി ഭാരവാഹികളുടെയും ജനപ്രതിനിധികളുടെയും പാരമ്പര്യ അവകാശികളുടെയും സാന്നിധ്യത്തിൽ കോടി ഉയർത്തുന്നതോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്.
advertisement
വൈകുന്നേരം 5 മണിമുതൽ രാത്രി 12 മണിവരെ മതസൗഹാർദ്ദ സന്ദേശം വിളിച്ചോതി നടക്കുന്ന നഗര പ്രദക്ഷിണ ഘോഷയാത്ര പട്ടാമ്പി നേർച്ചയുടെ പ്രധാന ആകർഷണമാണ്. ഘോഷയാത്രയും ഗജസംഗമവും ആസ്വദിക്കാൻ ആയിരക്കണക്കിനാളുകളാണ് പട്ടാമ്പിയിലേക്ക് എത്തിയത്. ഈ ഘോഷയാത്രയിലാണ് മേഴ്‌സേഴ്‌സ് എന്ന ഉപ ആഘോഷകമ്മിറ്റി ഇറാൻ പരമോന്നത നേതാവായിരുന്ന ആയത്തുള്ള ഖമനയിക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ടുള്ള പോസ്റ്റർ ഉയർത്തിയത്.
Summary: During the 112th edition of the historic Pattambi Nercha festival in Palakkad, a sub-celebration committee triggered discussions by displaying a poster of the late Iranian Supreme Leader, Ayatollah Ali Khamenei. The poster was displayed atop an elephant during the grand communal harmony procession (Nagaram Pradakshinam). The act was organized by a sub-committee named 'Mercers' to express solidarity with the late Iranian leader.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പട്ടാമ്പി നേർച്ചയ്ക്കിടെ ആനപ്പുറത്ത് ആയത്തുള്ള ഖമനയിയുടെ പോസ്റ്റർ
Next Article
advertisement
പട്ടാമ്പി നേർച്ചയ്ക്കിടെ ആനപ്പുറത്ത് ആയത്തുള്ള ഖമനയിയുടെ പോസ്റ്റർ
പട്ടാമ്പി നേർച്ചയ്ക്കിടെ ആനപ്പുറത്ത് ആയത്തുള്ള ഖമനയിയുടെ പോസ്റ്റർ
  • പട്ടാമ്പി നേർച്ചയിലെ മതസൗഹാർദ്ദ ഘോഷയാത്രയിൽ ഖമനയിയുടെ പോസ്റ്റർ ആനപ്പുറത്ത് ഉയർത്തി

  • മേഴ്‌സേഴ്‌സ് ഉപകമ്മിറ്റി ഇറാൻ നേതാവ് ഖമനയിയോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച് പോസ്റ്റർ പ്രദർശിപ്പിച്ചു

  • 112ാം പട്ടാമ്പി നേർച്ച ആഘോഷത്തിൽ മതസൗഹാർദ്ദ സന്ദേശം വിളിച്ചോതി നഗര പ്രദക്ഷിണ ഘോഷയാത്ര നടന്നു

View All
advertisement