Secretariat | സെക്രട്ടേറിയറ്റ് വളപ്പില്‍ പോസ്റ്ററും തോരണങ്ങളും പാടില്ല; 500 രൂപ വീതം പിഴ ഈടാക്കുമെന്ന് സർക്കാർ

Last Updated:

കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ രണ്ടു തവണ സമാനമായ ഉത്തരവ് ഉണ്ടായിരുന്നു എങ്കിലും പിഴ ഈടാക്കാനുളള നീക്കം ഇതാദ്യമാണ്

തിരുവനന്തപുരം: സെക്രട്ടേറിയറ്റ് (Secretariat) വളപ്പില്‍ പോസ്റ്ററുകള്‍,  തോരണങ്ങള്‍, നോട്ടീസുകള്‍, പരസ്യങ്ങള്‍ എന്നിവ കര്‍ശനമായി വിലക്കികൊണ്ട് പൊതുഭരണ വകുപ്പ് ഉത്തരവിറക്കി.  ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരില്‍ നിന്നോ അവരെ നിയോഗിക്കുന്നവരില്‍ നിന്നോ പോസ്റ്റര്‍ ഒന്നിന് 500 രൂപ വീതം പിഴ ഈടാക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു. പ്രധാന മന്ദിരത്തിന് പുറമെ അനക്സ് കെട്ടിടങ്ങളിലും വിലക്ക് ബാധകമാണ്.
കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ രണ്ടു തവണ സമാനമായ ഉത്തരവ് ഉണ്ടായിരുന്നു എങ്കിലും പിഴ ഈടാക്കാനുളള നീക്കം ഇതാദ്യമാണ്. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്തും ഒന്നാം പിണറായി സർക്കാരിന്റെ കാലത്തുമാണ് പോസ്റ്ററുകൾ വിലക്കിയത്.
സര്‍വീസ് സംഘടനകളുടെ പരസ്യപ്രചാരണങ്ങള്‍ക്ക്  തടയിടുന്നതാണ് ഉത്തരവ്. സെക്രട്ടേറിയറ്റ് മന്ദിരത്തിന്‍റെ ചുവരുകള്‍,ലിഫ്റ്റുകള്‍,വാതിലുകള്‍,ഫര്‍ണീച്ചര്‍ തുടങ്ങിയ ഇടങ്ങളില്‍ ഔദ്യോഗികമോ അല്ലാത്തതോ ആയ പോസ്റ്ററുകളും സ്റ്റിക്കറുകളും നോട്ടീസുകളും പതിപ്പിക്കുന്നത് ഇനി മുതല്‍ ഗുരുതര അച്ചടക്ക ലംഘനമായി കണക്കാക്കും.
ചുമരുകൾ, പരിസരം,​ ഓഫീസ് ഉപകരണങ്ങൾ എന്നിവ വൃത്തികേടാക്കുകയോ നശിപ്പിക്കുകയോ ചെയ്താലും കർശന നടപടി ഉണ്ടാകും. പല സെക്‌ഷനുകളിലും കൂട്ടിയിട്ടിരിക്കുന്ന തീർപ്പ് ഫയലുകൾ, പേപ്പറുകൾ, മറ്റ് ഉപയോഗശൂന്യമായ വസ്തുക്കൾ തുടങ്ങിയവ എത്രയും വേഗം നീക്കണമെന്നും ഹൗസ് കീപ്പിങ് വിഭാഗം പുറപ്പെടുവിച്ച ഉത്തരവിലുണ്ട്.
advertisement
അതിതീവ്ര മഴയെന്ന് മുന്നറിയിപ്പ്; റവന്യൂ ജീവനക്കാർ അവധി റദ്ദാക്കി തിരിച്ചു വരാൻ മന്ത്രി കെ.രാജൻന്റെ നിർദ്ദേശം
തിരുവനന്തപുരം: റവന്യൂ ജീവനക്കാർ അവധി റദ്ദാക്കി തിരിച്ചു വരാൻ മന്ത്രി കെ.രാജന്റെ നിർദ്ദേശം. കാലവര്‍ഷം ശക്തമാകുന്നതും സ്കൂൾ, കോളേജ് പ്രവേശനവും പരിഗണിച്ചാണിത്. ലാന്റ് റവന്യൂ വകുപ്പില്‍ അവധിയില്‍ പ്രവേശിച്ചിട്ടുള്ള എല്ലാ ജീവനക്കാരോടും അവധി റദ്ദാക്കി അടിയന്തിരമായി ജോലിയില്‍ പ്രവേശിക്കാൻ റവന്യൂ മന്ത്രി കെ.രാജന്‍ ഉത്തരവിട്ടു.
കേരളത്തില്‍ മഴ തുടരുകയും പല ജില്ലകളിലും റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയുമാണ്. മഴ തീവ്രമായ ജില്ലകളില്‍ താലൂക്ക് അടിസ്ഥാനത്തില്‍ കണ്‍ട്രോള്‍ റൂമുകളും പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ്  അവധി ഒഴിവാക്കുന്നതിന് മന്ത്രി ഉത്തരവിട്ടത്.
advertisement
സംസ്ഥാനത്ത് വടക്കൻ ജില്ലകളിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയെന്നാണ് മൂന്നറിയിപ്പ്.  കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. തൃശൂർ, മലപ്പുറം, പാലക്കാട് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. ഈ ജില്ലകളിൽ അതിശക്തമായ മഴ ലഭിച്ചേക്കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ടാണ്. ഈ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പുണ്ട്.
advertisement
കേരളത്തിന്‌ മുകളിലും സമീപത്തുമായി ചക്രവാത ചുഴി നിലനിൽക്കുന്നുണ്ട്. അതോടൊപ്പം തന്നെ വടക്കൻ കേരളം മുതൽ വിദർഭവരെ   ന്യുനമർദ്ദ പാത്തിയും നിലനിൽക്കുന്നു. ഇവ രണ്ടിന്റെയും സ്വാധീനത്തിലാണ് മഴ കനത്തത്. മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വിശിയേക്കും. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും മുന്നറിയിപ്പുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Secretariat | സെക്രട്ടേറിയറ്റ് വളപ്പില്‍ പോസ്റ്ററും തോരണങ്ങളും പാടില്ല; 500 രൂപ വീതം പിഴ ഈടാക്കുമെന്ന് സർക്കാർ
Next Article
advertisement
'യുസി നിങ്ങളെ വഞ്ചിച്ചിരുന്നോ?' യുസ്‌വേന്ദ്ര ചഹൽ, ആർ.ജെ. മഹ്‌വാഷ് ബന്ധം സ്ഥിരീകരിച്ച് മുൻഭാര്യ
'യുസി നിങ്ങളെ വഞ്ചിച്ചിരുന്നോ?' യുസ്‌വേന്ദ്ര ചഹൽ, ആർ.ജെ. മഹ്‌വാഷ് ബന്ധം സ്ഥിരീകരിച്ച് മുൻഭാര്യ
  • യുസ്‌വേന്ദ്ര ചഹലും ആർ‌ജെ മഹ്‌വാഷും പ്രണയത്തിലാണെന്ന് ധനശ്രീയുടെ വാക്കുകൾ സ്ഥിരീകരിക്കുന്നു.

  • ചഹലും മഹ്‌വാഷും തമ്മിലുള്ള ഡേറ്റിംഗ് അഭ്യൂഹങ്ങൾ ഇരുവരും നിഷേധിച്ചെങ്കിലും ആരാധകർ വിശ്വസിച്ചില്ല.

  • മഹ്‌വാഷ് തന്റെ ജീവിതത്തിലെ ഇരുണ്ട ഘട്ടങ്ങളിൽ പിന്തുണച്ചിരുന്നുവെന്ന് ചഹൽ വെളിപ്പെടുത്തി.

View All
advertisement