തിരുവനന്തപുരത്ത് AISF മുൻ സംസ്ഥാന സെക്രട്ടറിയും മുൻ SFI നേതാവും ബിജെപിയില്‍ ചേര്‍ന്നു

Last Updated:

മുൻ എസ്എഫ്ഐ നേതാവും സെനറ്റ് അംഗവുമായ പ്രഭാത് ജി പണിക്കർ, മുൻ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് മുല്ലൂർ മോഹൻചന്ദ്രൻ നായർ ഉൾപ്പെടെയുള്ള നേതാക്കളാണ് ബിജെപിയിൽ ചേർന്നത്

ജെ അരുൺ ബാബുവിനെ രാജീവ് ചന്ദ്രശേഖർ ഷാളണിയിച്ച് സ്വീകരിക്കുന്നു
ജെ അരുൺ ബാബുവിനെ രാജീവ് ചന്ദ്രശേഖർ ഷാളണിയിച്ച് സ്വീകരിക്കുന്നു
തിരുവനന്തപുരം: എഐഎസ്എഫ് മുൻ സംസ്ഥാന സെക്രട്ടറി ജെ അരുൺ ബാബു ബിജെപിയിൽ ചേർന്നു. മുൻ എസ്എഫ്ഐ നേതാവും കോൺഗ്രസ് പ്രവർത്തർകരുമടക്കം പാർട്ടിയിൽ ചേർന്നെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഫേസ്ബുക്കില്‍ കുറിച്ചു. മുൻ എസ്എഫ്ഐ നേതാവും സെനറ്റ് അംഗവുമായ പ്രഭാത് ജി പണിക്കർ, മുൻ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് മുല്ലൂർ മോഹൻചന്ദ്രൻ നായർ, കേരള കോൺഗ്രസ് (ബി) സംസ്ഥാന, ജില്ലാ നേതാക്കളായ മനോജ് കുമാർ മഞ്ചേരിൽ, ഹരിപ്രസാദ് ബി നായർ, ബിജയ് ആർ വരിക്കാനല്ലിൽ, അമൽ കോട്ടയം, ജിജോ തോമസ്, വി ആർ വേണു എന്നിവരാണ് ബിജെപിയിൽ ചേർന്നത്. വിവിധ പാർട്ടിയിൽ നിന്നും വന്നവരെ രാജീവ് ചന്ദ്രശേഖർ പൊന്നാട അണിയിച്ച് സ്വീകരിച്ചു.
വികസിത കേരളം എന്ന നമ്മുടെ കാഴ്ചപ്പാടിന് പിന്നിൽ കേരളം അണിനിരക്കുകയാണ്. മെച്ചപ്പെട്ട കേരളം കെട്ടിപ്പടുക്കാനും മാറ്റം കൊണ്ടുവരാനും ആഗ്രഹിക്കുന്നവർ ബിജെപിയിൽ ചേരുന്നു. സമൂഹത്തിന്റെ എല്ലാ തുറകളിൽ നിന്നുമുള്ള പ്രമുഖ വ്യക്തിത്വങ്ങൾ ഈ പ്രസ്ഥാനത്തിൽ ചേരാൻ മുന്നോട്ട് വരുന്നുവെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർ‌ണരൂപം
ഇന്ന് ബിജെപിയുടെ പ്രധാനസേവകൻ ശ്രീ നരേന്ദ്ര മോദിജിയുടെ ജന്മദിനമാണ്. അദ്ദേഹത്തിൻ്റെ പിറന്നാളാഘോഷിക്കുന്ന ഈ വേളയിൽ വികസിത ഭാരതം, വികസിത കേരളം എന്ന അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകൾക്ക് വേണ്ടി പ്രവർത്തിക്കാൻ ആ​ഗ്രഹിക്കുന്ന പുതിയ അം​ഗങ്ങളെ നമ്മൾ ബിജെപിയിലേക്ക് സ്വാഗതം ചെയ്യുന്നു.
advertisement
എല്ലാവർക്കും ഒപ്പമുള്ളതും എല്ലാവർക്കും വേണ്ടിയുള്ളതുമായ ഒരു വികസിത കേരളം കെട്ടിപ്പടുക്കുക എന്നതാണ് ബിജെപിയുടെ ലക്ഷ്യം.
വികസിത കേരളം എന്ന നമ്മുടെ കാഴ്ചപ്പാടിന് പിന്നിൽ കേരളം അണിനിരക്കുകയാണ്. മെച്ചപ്പെട്ട കേരളം കെട്ടിപ്പടുക്കാനും മാറ്റം കൊണ്ടുവരാനും ആഗ്രഹിക്കുന്നവർ ബിജെപിയിൽ ചേരുന്നു.
സമൂഹത്തിന്റെ എല്ലാ തുറകളിൽ നിന്നുമുള്ള പ്രമുഖ വ്യക്തിത്വങ്ങൾ ഈ പ്രസ്ഥാനത്തിൽ ചേരാൻ മുന്നോട്ട് വരുന്നു.
ഇന്ന്, പാർട്ടി അംഗത്വം നൽകി നമ്മൾ ബിജെപി കുടുംബത്തിലേക്ക് പുതിയ അംഗങ്ങളെ സ്വാഗതം ചെയ്തു. AISF മുൻ സംസ്ഥാന സെക്രട്ടറി അരുൺ ബാബു, മുൻ എസ്എഫ്ഐ നേതാവും സെനറ്റ് അംഗവുമായ പ്രഭാത് ജി പണിക്കർ, മുൻ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് മുല്ലൂർ മോഹൻചന്ദ്രൻ നായർ, പ്രശസ്ത കാർഡിയോളജിസ്റ്റ് ഡോ. രാജേഷ് രാജൻ, പ്രമുഖ സൈക്യാട്രിസ്റ്റ് ഡോ. മാത്യു കോയിപ്പുറം, കേരള കോൺഗ്രസ് (ബി) സംസ്ഥാന, ജില്ലാ നേതാക്കളായ മനോജ് കുമാർ മഞ്ചേരിൽ, ഹരിപ്രസാദ് ബി നായർ, ബിജയ് ആർ വരിക്കാനല്ലിൽ, അമൽ കോട്ടയം, ജിജോ തോമസ്, വേണു വി ആർ എന്നിവർ അവരിൽ ഉൾപ്പെടുന്നു.
advertisement
എല്ലാവർക്കും ഹൃദയം നിറഞ്ഞ സ്വാഗതം! നിങ്ങളുടെ ഊർജ്ജവും ആശയങ്ങളും പ്രതിബദ്ധതയും വികസിത കേരളം എന്ന നമ്മുടെ കാഴ്ചപ്പാട് യാഥാർത്ഥ്യമാക്കാൻ കേരളത്തിലെ ജനങ്ങളെ സേവിക്കുന്നതിനായി വിനിയോഗിക്കാനുള്ള ഒരു വേദിയായി ബിജെപി മാറട്ടെ.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
തിരുവനന്തപുരത്ത് AISF മുൻ സംസ്ഥാന സെക്രട്ടറിയും മുൻ SFI നേതാവും ബിജെപിയില്‍ ചേര്‍ന്നു
Next Article
advertisement
'യുസി നിങ്ങളെ വഞ്ചിച്ചിരുന്നോ?' യുസ്‌വേന്ദ്ര ചഹൽ, ആർ.ജെ. മഹ്‌വാഷ് ബന്ധം സ്ഥിരീകരിച്ച് മുൻഭാര്യ
'യുസി നിങ്ങളെ വഞ്ചിച്ചിരുന്നോ?' യുസ്‌വേന്ദ്ര ചഹൽ, ആർ.ജെ. മഹ്‌വാഷ് ബന്ധം സ്ഥിരീകരിച്ച് മുൻഭാര്യ
  • യുസ്‌വേന്ദ്ര ചഹലും ആർ‌ജെ മഹ്‌വാഷും പ്രണയത്തിലാണെന്ന് ധനശ്രീയുടെ വാക്കുകൾ സ്ഥിരീകരിക്കുന്നു.

  • ചഹലും മഹ്‌വാഷും തമ്മിലുള്ള ഡേറ്റിംഗ് അഭ്യൂഹങ്ങൾ ഇരുവരും നിഷേധിച്ചെങ്കിലും ആരാധകർ വിശ്വസിച്ചില്ല.

  • മഹ്‌വാഷ് തന്റെ ജീവിതത്തിലെ ഇരുണ്ട ഘട്ടങ്ങളിൽ പിന്തുണച്ചിരുന്നുവെന്ന് ചഹൽ വെളിപ്പെടുത്തി.

View All
advertisement