കൊച്ചി: ലക്ഷദ്വീപ് (Lakshadweep) നിവാസികളുടെ ദുരിത യാത്രയ്ക്ക് അവസാനമാകുന്നില്ല. അഡ്മിനിസ്ട്രേഷനു കീഴിൽ ഏഴു കപ്പലുകൾ ഉണ്ടെന്നിരിക്കെ രണ്ടെണ്ണം മാത്രമാണ് ഇപ്പോൾ സർവീസ് നടത്തുന്നത്. എല്ലാ കപ്പലുകളും സർവീസ് നടത്തിയിരുന്നുവെങ്കിൽ 2,300 പേർക്കു സഞ്ചരിക്കാമായിന്നു. എന്നാൽ 650 പേർക്ക് മാത്രമാണ് നിലവിൽ യാത്ര ചെയ്യാൻ സാധിക്കുന്നത്. രോഗികളും വിദ്യാർഥികളും ഉൾപ്പെടെ അടിയന്തരമായി ലക്ഷദ്വീപിൽ നിന്ന് യാത്ര ചെയ്യേണ്ടവർ പോലും അവിടെ കുടുങ്ങിക്കിടക്കുന്ന അവസ്ഥയിലാണ്.
പ്രഫുൽ ഖോഡ പട്ടേൽ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ ആയതോടെയാണ് സർവീസ് നടത്തുന്ന കപ്പലുകളുടെ എണ്ണം വെട്ടിക്കുറച്ചത്. സമയബന്ധിതമായി അറ്റകുറ്റപ്പണി നടത്തിക്കൊണ്ടിരുന്ന കൊച്ചിൻ ഷിപ്യാർഡിന് അഡ്മിനിസ്ട്രേഷൻ പണം അനുവദിക്കാത്തതും പ്രശ്നമായി. ലക്ഷദ്വീപ് നിവാസികളുടെ താല്പര്യങ്ങൾക്കു വിരുദ്ധമായ നിലപാടുകൾ എന്നും സ്വീകരിച്ചു പോരുന്ന പ്രഫുൽ ഖോഡ പട്ടേൽ, കപ്പൽ വിഷയത്തിലും ഇതേ സമീപനമാണ് കൈക്കൊള്ളുന്നതെന്നാണ് എൻ.സി.പി. ഉൾപ്പെടെയുള്ള രാഷ്ട്രീയ പാർട്ടികളുടെ ആരോപണം.
ദ്വീപ് നിവാസികൾക്ക് യാത്രാ ദുരിതം അടിച്ചേൽപ്പിച്ചതുൾപ്പെടെയുള്ള അഡ്മിനിസ്ട്രേഷന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ എൻ.സി.പി. സമരം ശക്തമാക്കുമെന്ന് പാർട്ടിയുടെ ലക്ഷദ്വീപിന്റെ ചുമതല കൂടി വഹിക്കുന്ന പി.സി. ചാക്കോയും മുഹമ്മദ് ഫൈസൽ എംപിയും പറഞ്ഞു.
ലക്ഷദ്വീപ് യാത്രാ കപ്പലുകൾ അറ്റകുറ്റ പണികൾക്കായി കയറ്റിയിരിക്കുന്ന കൊച്ചിൻ ഷിപ്പിയാർഡിൽ എൻസിപി സംഘം തിങ്കളാഴ്ച്ച സന്ദർശിക്കുകയും അധികൃതരുമായി ചർച്ച നടത്തുകയും ചെയ്തിരുന്നു.
ദ്വീപുകാരുടെ ഏറെ ക്ലേശകരമായ യാത്രാദുരിതത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് എൻസിപിയുടേയും നാഷണലിസ്റ്റ് യൂത്ത് കോൺഗ്രസിന്റേയും ലക്ഷദ്വീപ് സ്റ്റുഡൻസ് അസോസിയേഷന്റേയും നേതൃത്വത്തിൽ വെള്ളിയാഴ്ച കൊച്ചിയിലെ വെല്ലിംഗ്ടൺ ഐലന്റിലെ ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷനു മുൻപിൽ പ്രതിഷേധ പരിപാടി സംഘടിപ്പിക്കുമെന്ന് എൻ.സി.പി. സംസ്ഥാന പ്രസിഡൻറ് പി.സി. ചാക്കോയും ലക്ഷദ്വീപ് എം.പി. പി.പി. മുഹമ്മദ് ഫൈസലും ലക്ഷദ്വീപ് എൻ സി പി പ്രസിഡന്റ് അബ്ദുൾ മുത്തലിബും അറിയിച്ചു. ലക്ഷദ്വീപിലേക്കുള്ള കപ്പൽ സർവ്വീസുകൾ പൂർണ്ണ തോതിൽ പുനഃരാരംഭിക്കണമെന്നതാണ് ആവശ്യം.
Also read: അപകടകരമായ ഡ്രൈവിങ്ങ്: കെ.എസ്.ആര്‍.ടി.സി ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കുംകൊച്ചി: അപകടകരമായ രീതിയില്‍ ആലുവ ഭാഗത്തു ദേശീയ പാതയിലൂടെ വാഹനമോടിച്ച കെ. എസ്. ആര്‍. ടി. സി ഡ്രൈവറുടെ ലൈസന്‍സ് താത്കാലികമായി റദ്ദ് ചെയ്യാന്‍ മോട്ടോര്‍ വാഹന വകുപ്പ് ലൈസന്‍സിങ്ങ് അതോറിറ്റി തീരുമാനിച്ചു. കെ. എസ്. ആര്‍. ടി. സി ഡ്രൈവറായ സുനില്‍കുമാറിന്റെ ലൈസന്‍സ് ആഗസ്റ്റ് 16 മുതല്‍ 30 വരെ 15 ദിവസത്തേക്കായിരിക്കും സസ്‌പെന്‍ഡ് ചെയ്യുന്നത്.
കഴിഞ്ഞ ഏപ്രില്‍ 18 നാണ് പരാതിക്കാധാരമായ സംഭവം നടക്കുന്നത്. ചേര്‍ത്തല മാനന്തവാടി കെ. എസ്. ആര്‍. ടി. സി സൂപ്പര്‍ഫാസ്റ്റ് സ്റ്റേജ് ക്യാരേജിന്റെ ഡ്രൈവറായിരുന്ന സുനില്‍കുമാര്‍ പുളിഞ്ചോട് സിഗ്നലില്‍ ചുവപ്പ് സിഗ്‌നല്‍ കത്തി നില്‍ക്കെ സിഗ്‌നല്‍ ഒഴിവാക്കുന്നതിനായി ഇടതു വശത്തുള്ള സര്‍വ്വീസ് റോഡിലൂടെ വന്ന് പുളിഞ്ചോട് കവലയില്‍ നിന്നും ആലുവ ഭാഗത്തേക്ക് പോകുന്ന റോഡിന് കുറുകെ പ്രവേശിച്ച് തിരികെ വീണ്ടും വലത്തേക്ക് തിരിഞ്ഞ് ദേശീയ പാതയില്‍ പ്രവേശിച്ചു. ഇതു ശ്രദ്ധയില്‍പെട്ട മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ റെഡ് ബാറ്റണ്‍ കാണിച്ച് വാഹനം നിര്‍ത്താന്‍ ആവശ്യപ്പെട്ടു... (തുടർന്ന് വായിക്കുക)
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.