കാസർഗോഡ് വൈദികനെ ആശ്രമത്തിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി
- Published by:Nandu Krishnan
- news18-malayalam
Last Updated:
രാവിലെ കുർബാനയ്ക്ക് കാണാത്തതിനെ തുടർന്ന് അന്വേഷിച്ചപ്പോഴാണ് മുറിയിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്
കാസർഗോഡ് വൈദികനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി.പോർക്കളത്തെ എം.സി.ബി.എസ് ആശ്രമത്തിലെ അസിസ്റ്റന്റ് ആയ ജിൻ റോഷ് തോമസ് എന്ന ഫാ.ആന്റണി ഉള്ളാട്ടിലിനെയാണ് പള്ളി വകയായുള്ള കെട്ടിടത്തിൻ്റെ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അസ്വഭാവിക മരണത്തിന് കേസെടുത്ത അമ്പലത്തറ പോലീസ് അന്വേഷണം ആരംഭിച്ചു. ഇരിട്ടി എടൂർ സ്വദേശിയാണ് ഫാ.ആന്റണി ഉള്ളാട്ടിൽ. 44 വയസ്സായിരുന്നു.പഴയ വീട്ടിൽ ഉണ്ടെന്ന
കുറിപ്പ് എഴുതി വെച്ചായിരുന്നു ജീവനൊടുക്കിയത്.
അച്ഛനും അമ്മയും രണ്ട് ഇളയ സഹോദരന്മാരുമാണുള്ളത്. ഒരു വർഷമായി പോർക്കളം എം സി ബി എസ് ആശ്രമത്തിൽ ഒരു താമസിച്ചുവരുന്നു.
ആശ്രമത്തിലെ മറ്റൊരു വൈദികൻ പുറത്തുപോയി രാത്രിവൈകിയാണ് തിരിച്ചെത്തിയത്. രാവിലെ കുർബാനക്ക് കാണാത്തതിനെ തുടർന്ന് അന്വേഷിച്ചപ്പോഴാണ് കുറിപ്പ് കണ്ടെത്തിയത്. വാടകയ്ക്ക് കൊടുത്ത വീട്ടിൽ എന്ന് എഴുതിയിരുന്നു. ഇതേ തുടർന്ന് പരിശോധിച്ചപ്പോഴാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kasaragod,Kerala
First Published :
July 04, 2025 5:35 PM IST