ബസുകൾ കൂട്ടിയിടിച്ച് 85 പേർക്ക് പരിക്ക്: 61 പേർ ആശുപത്രിയിൽ
- Published by:Sarika N
- news18-malayalam
Last Updated:
പ്രൈവറ്റ് ബസും ടൂറിസ്റ്റ് ബസുമാണ് കൂട്ടിയിടിച്ചത്
വയനാട് രണ്ട് ബസുകൾ കൂട്ടിയിടിച്ച് 85 പേർക്ക് പരിക്ക്. കാട്ടിക്കുളം എയ്ഡ് പോസ്റ്റിന് സമീപമാണ് അപകടമുണ്ടായത്. പ്രൈവറ്റ് ബസും ടൂറിസ്റ്റ് ബസുമാണ് കൂട്ടിയിടിച്ചത്. മാനന്തവാടിയിൽ നിന്നും തിരുനെല്ലിയിലേക്ക് പോയ സ്വകാര്യ ബസും തിരുനെല്ലി ഭാഗത്തു നിന്ന് മാനന്തവാടിയിലേക്ക് വരികയായിരുന്ന ടൂറിസ്റ്റ് ബസുമാണ് അപകടത്തിൽപ്പെട്ടത്. കാട്ടിക്കുളം പ്രാഥമിക ആരോഗ്യത്തിലും ഗവ മെഡിക്കൽ കോളേജിലുമായി 61 പേർ ചികിത്സയിലുണ്ട്. 12 പേരെ കാട്ടിക്കുളം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലും രണ്ട് കുട്ടികൾ അടക്കം 49 പേരെ ഗവ മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ല.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Wayanad,Kerala
First Published :
June 12, 2025 11:07 AM IST