Private Bus Strike | സ്വകാര്യ ബസുടമകള്‍ സമരത്തിലേക്ക് ; മിനിമം ചാർജ് വർധിപ്പിക്കണമെന്ന് അവശ്യം
- Published by:Jayashankar Av
- news18-malayalam
Last Updated:
സംസ്ഥാന സര്‍ക്കാര്‍ നികുതിയിളവ് അനുവദിച്ചാല്‍പോലും ബസ് വ്യവസായത്തിന് പിടിച്ചുനില്‍ക്കാന്‍ കഴിയില്ലെന്നാണ് ബസ്സുടമകൾ പറയുന്നത്.
തിരുവന്തപുരം: നിരക്ക് വര്‍ധന (ticket rate increase)ആവശ്യപ്പെട്ട് കേരളത്തിലെ സ്വകാര്യ ബസുകള്‍ (private buses) സമരത്തിലേയ്ക്ക്. മിനിമം ചാര്‍ജ് 12 രൂപയാക്കണം എന്നതാണ് പ്രധാന ആവശ്യം.
ബസ് ചര്‍ജ് ഉടന്‍ വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല എങ്കില്‍ മൂന്നു ദിവസത്തിനുള്ളില്‍ സമരം പ്രഖ്യാപിക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന്‍ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ജീവന്‍ മരണ പോരാട്ടം ആയതിനാലാണ് സമരത്തിലേക്ക് നീങ്ങുന്നതെന്നും അവര്‍ പറഞ്ഞു.
രണ്ട് വര്‍ഷത്തോളമായി കോവിഡ് കാരണം കനത്ത നഷ്ടത്തിലാണ് ബസ് ഓടിച്ച് വരുന്നത്. ഡീസല്‍ വില വര്‍ധിക്കുന്ന സഹചര്യത്തില്‍ ഇനിയും ഈ നിരക്കില്‍ മുന്നോട്ട് പോകാന്‍ കഴിയില്ലെന്നും അവര്‍ പറഞ്ഞു.
സംസ്ഥാന സര്‍ക്കാര്‍ നികുതിയിളവ് അനുവദിച്ചാല്‍പോലും ബസ് വ്യവസായത്തിന് പിടിച്ചുനില്‍ക്കാന്‍ കഴിയില്ലെന്നാണ് ബസ്സുടമകൾ പറയുന്നത്. കോവിഡിനെത്തുടർന്ന് 60 ശതമാനം സ്വകാര്യ ബസ്സുകള്‍ മാത്രമാണ് ഇപ്പോൾ സര്‍വീസ് നടത്തുന്നത്. കോവിഡ്‌സാഹചര്യം മാറുന്നത് വരെ വാഹന നികുതി ഒഴിവാക്കണമെന്നും ബസ്സുടമകളുടെ സംയുക്ത സമിതി ആവശ്യപെട്ടിരുന്നു.
advertisement
കുറഞ്ഞ ടിക്കറ്റ് ചാര്‍ജ്ജ് 12 രൂപയാക്കുക, വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കുക, ഫെയര്‍ സ്റ്റേജിന് ആനുപാതികമായി ചാര്‍ജ്ജ് വര്‍ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം. വിഷയത്തിൽ സർക്കാർ ബസ് ഉടമകളുമായി ചർച്ച നടത്തിയിരുന്നു. അതേ സമയം ബസ് ചാർജ് വർധിപ്പുക്കുമെന്ന് ഗതാഗത മന്ത്രി പറഞ്ഞിരുന്നു. എന്നാൽ സർക്കാർ തലത്തിൽ ഇക്കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല.
Case Against CPM leader| പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ സമൂഹമാധ്യമത്തിൽ പോസ്റ്റ്: സിപിഎം വനിതാ നേതാവിനെതിരെ കേസ്
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ (Narendra Modi) വെടിവെച്ചുകൊല്ലണമെന്ന് ഫേസ്ബുക്കിൽ കമന്റിട്ട പഞ്ചായത്ത് അംഗം കൂടിയായ സിപിഎം (CPM) വനിതാ നേതാവിനെതിരെ പൊലീസ് (Kerala Police) കേസെടുത്തു. കോടതിയുടെ നിർദേശപ്രകാരമാണ് കേസെടുത്തത്. കോടതി നിർദേശമനുസരിച്ച് താന്ന്യം പഞ്ചായത്ത് എട്ടാം വാർഡ് അംഗം ഷൈനി ബാലകൃഷ്ണനെതിരെ കേസെടുത്തതായി അന്തിക്കാട് എസ് എച്ച് ഒ അനീഷ് കരീം പറഞ്ഞു.
advertisement
കഴിഞ്ഞ വർഷം മെയ് 12നാണ് കേസിനാസ്പദമായ സംഭവം. ഇന്ധനവില വർധനക്കെതിരെ ഫേസ്ബുക്കിൽ വന്ന പോസ്റ്റിന് താഴെയാണ് ഇവർ പ്രകോപനപരമായ കമന്റിട്ടത്. തുടർന്ന് ബിജെപി നാട്ടിക മണ്ഡലം കമ്മിറ്റി കോടതിയെ സമീപിപ്പിക്കുകയും കോടതി കേസെടുക്കാൻ ഉത്തരവിടുകയുമായിരുന്നു.
കള്ളനെ പേടിച്ച് സ്വര്‍ണ്ണവും പണവും പറമ്പിൽ കുഴിച്ചിട്ടു; 'മറവി പണിയായി', പറമ്പ് ഉഴുതു മറിച്ച് പോലീസ്
കള്ളന്മാരെ പേടിച്ച് സ്വർണവും പണവും വീടിനു സമീപം കുഴിച്ചിട്ട സ്ഥലം വീട്ടമ്മ മറന്നുപോയി. ചങ്ങന്‍കുളങ്ങര സ്വദേശിയായ വീട്ടമ്മയാണ് ഭര്‍ത്താവിനൊപ്പം ബന്ധുവീട്ടിലേക്ക് പോകുന്നതിന് മുന്‍പ് ഇരുപത് പവന്‍ സ്വര്‍ണ്ണവും പതിനയ്യായിരം രൂപയും പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ് ആരുമറിയാതെ പുരയിടത്തില്‍ കുഴിച്ചിട്ടത്.
advertisement
എന്നാല്‍ ബന്ധുവീട്ടില്‍ നിന്ന് തിരികെയെത്തിയ വീട്ടമ്മ സ്വർണം കുഴിച്ചിട്ട സ്ഥലം മറന്നു പോയി. ഒടുവിൽ പഞ്ചായത്ത് അംഗം സന്തോഷ് ആനേത്തിന്റെ നേതൃത്വത്തിൽ സ്വർണം മോഷണം പോയതായി പോലീസില്‍ പരാതി നൽകി.
READ ALSO- Assembly Election 2022 | എന്തുകൊണ്ട് തെരഞ്ഞെടുപ്പ് പരാജയങ്ങൾ തുടരുന്നു കോൺഗ്രസ് ആത്മപരിശോധനയ്ക്ക് തയ്യാറാവണമെന്ന് ഷിബു ബേബി ജോൺ
ഓച്ചിറ പൊലീസ് നടത്തിയ അന്വേഷണത്തിലാണു പുരയിടത്തിൽ കുഴിച്ചിട്ടതാണോയെന്നു സംശയം തോന്നിയത്. തുടര്‍ന്ന് പോലീസ് പുരയിടം മുഴുവന്‍ ഉഴുതു മറിച്ചാണ് കുഴിച്ചിട്ട സ്വര്‍ണ്ണവും പണവും കണ്ടെത്തിയത്. ഓച്ചിറ പോലീസ് സ്റ്റേഷൻ പിആർഒ നൗഷാദ്, ഹോംഗാർഡ് സുകുമാരൻ എന്നിവരുടെ നേതൃത്വത്തിലാണ് പുരയിടത്തിൽ നിന്നു സ്വർണവും പണവും കണ്ടെത്തിയത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
March 12, 2022 3:40 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Private Bus Strike | സ്വകാര്യ ബസുടമകള്‍ സമരത്തിലേക്ക് ; മിനിമം ചാർജ് വർധിപ്പിക്കണമെന്ന് അവശ്യം