Priyanka Gandhi| കസവുടുത്ത മലയാളി മങ്കയായി വയനാടിൻ്റെ പ്രിയങ്ക ​ഗാന്ധി സത്യപ്രതിജ്ഞ ചെയ്തു

Last Updated:

ഭരണഘടനയുടെ ചെറിയ പതിപ്പ് ഉയർത്തി കാട്ടിയായിരുന്നു പ്രിയങ്കയുടെ സത്യപ്രതിജ്ഞ

News18
News18
ന്യൂഡൽഹി: വയനാട് എംപിയായി സത്യപ്രതിജ്ഞ ചെയ്ത് പ്രിയങ്ക ​ഗാന്ധി. കസവു സാരിയുടുത്ത് കേരളീയ വേഷത്തിലാണ് പ്രിയങ്ക സത്യപ്രതിജ്ഞ ചെയ്യാൻ പാർലമെന്റിൽ എത്തിയത്. ഭരണഘടനയുടെ ചെറിയ പതിപ്പ് ഉയർത്തി കാട്ടിയായിരുന്നു പ്രിയങ്കയുടെ സത്യപ്രതിജ്ഞ. കേരളത്തിൽ നിന്നുള്ള ഏക വനിത ലോക്സഭാം​ഗമാണ് പ്രിയങ്ക.
സത്യപ്രതിജ്ഞ കാണാൻ അമ്മ സോണിയ ഗാന്ധിയും എത്തിയിരുന്നു. സഹോദരനും ലോക്സഭാ പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധിയും ഇരിപ്പിടത്തിൽ ഉണ്ടായിരുന്നു. രാവിലെ സോണിയയുടെ വീട്ടിൽ നിന്നാണ് സത്യപ്രതിജ്ഞയ്ക്കായി പ്രിയങ്ക തിരിച്ചത്. കേരളീയ വേഷത്തിൽ സത്യപ്രതിജ്ഞചെയ്യാനെത്തിയ പ്രിയങ്കയെ കരഘോഷത്തോടെയാണ് പ്രവർത്തകർ വരവേറ്റത്.
സത്യപ്രതിജ്ഞയ്ക്കു ശേഷം പ്രതിപക്ഷ പ്രതിഷേധത്തിൽ പ്രിയങ്കയും പങ്കാളിയായിരുന്നു. പ്രതിപക്ഷ ബഹളത്തെ തുടർന്ന് രാജ്യസഭയും ലോക്സഭയും ഇന്നത്തേക്ക് പിരിഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Priyanka Gandhi| കസവുടുത്ത മലയാളി മങ്കയായി വയനാടിൻ്റെ പ്രിയങ്ക ​ഗാന്ധി സത്യപ്രതിജ്ഞ ചെയ്തു
Next Article
advertisement
കുട്ടികളുടെ മരണത്തിന് കാരണമായ കഫ് സിറപ്പ് സാംപിളുകളില്‍ വിഷാംശം കണ്ടെത്തിയിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം
കുട്ടികളുടെ മരണത്തിന് കാരണമായ കഫ് സിറപ്പ് സാംപിളുകളില്‍ വിഷാംശം കണ്ടെത്തിയിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം
  • കഫ് സിറപ്പ് സാംപിളുകളിൽ ഡൈഎഥിലീൻ ഗ്ലൈക്കോൾ, എഥിലീൻ ഗ്ലൈക്കോൾ കണ്ടെത്താനില്ലെന്ന് കേന്ദ്രം.

  • കഫ് സിറപ്പ് കഴിച്ച 11 കുട്ടികളുടെ മരണത്തിന് കാരണം കണ്ടെത്താന്‍ കൂടുതല്‍ അന്വേഷണം നടക്കുന്നു.

  • കഫ് സിറപ്പ് ഉപയോഗം സംബന്ധിച്ച് സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും നിര്‍ദേശം നല്‍കി.

View All
advertisement