മുഖ്യമന്ത്രിയ്ക്കെതിരായ വിമാനത്തിലെ പ്രതിഷേധം; ഫര്‍സീന്‍ മജീദിനെ കാപ്പചുമത്തി നാടുകടത്തണമെന്ന് കമ്മീഷണർ ശുപാർശ
- Published by:Jayesh Krishnan
Last Updated:
ഫര്‍സീന്‍ മജീദിനെ ജില്ലയില്‍ തുടരാന്‍ അനുവദിക്കുന്നത് ക്രമസമാധാന പ്രശ്‌നങ്ങളുണ്ടാക്കുന്നുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
കണ്ണൂർ: വിമാനത്തിനുള്ളിൽ മുഖ്യമന്ത്രിയ്ക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് നേതാവ് ഫര്‍സീൻ മജീദിനെതിരെ കാപ്പ ചുമത്താൻ പൊലീസിന്റെ നിർദേശം. ഇത് സംബന്ധിച്ച് സിറ്റി പോലീസ് കമ്മീഷണർ ആർ ഇളങ്കോ ഡി ഐ ജി രാഹുൽ ആർ നായർക്ക് റിപ്പോർട്ട് നൽകി. ഫർസീൻ ജില്ലയിൽ പ്രവേശിക്കുന്നത് വിലക്കണമെന്നാണ് ആവശ്യം.
നിരവധി കേസുകളിൽ പ്രതിയായതിനാലാണ് നടപടി. ഫര്‍സീന്‍ മജീദിനെ ജില്ലയില്‍ തുടരാന്‍ അനുവദിക്കുന്നത് ക്രമസമാധാന പ്രശ്‌നങ്ങളുണ്ടാക്കുന്നുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. മുഖ്യമന്ത്രിയെ വധിക്കാന്‍ ശ്രമിച്ചു, അതിനായി ഗൂഡാലോചന നടത്തി തുടങ്ങിയ കുറ്റങ്ങളും പഴയ കേസുകളും ഉള്‍പ്പെടുത്തിയാണ് ശുപാര്‍ശ നല്‍കിയിട്ടുള്ളത്.
ശുപാര്‍ശ കളക്ടര്‍ അംഗീകരിക്കുകയും അതിനുള്ള അന്തിമ അംഗീകാരം നല്‍കുന്ന സമിതിക്ക് അയക്കുകയും വേണം. കാപ്പ നിയമത്തിന്‍റെ പരിധിയിൽ വരുന്ന നാല് കേസുകളുണ്ടെന്നും കാപ്പ ചുമത്തി നാടുകടത്തണമെന്നും ആവശ്യപ്പെട്ടുള്ള റിപ്പോർട്ട് കമ്മീഷണർ ആർ ഇളങ്കോ ഡിഐജി രാഹുൽ ആർ നായർക്ക് കൈമാറി.
advertisement
കാപ്പ ചുമത്താതിരിക്കാൻ കാരണം ബോധ്യപ്പെടുത്താൻ ഡിഐജി ഫർസീന് നോട്ടീസ് നൽകി. മറുപടി കിട്ടിയശേഷം പൊലീസ് നേരിട്ട് ഫർസീന്‍റെ മൊഴി രേഖപ്പെടുത്തിയ ശേഷമായിരിക്കും തുടർനടപടി.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
August 19, 2022 1:04 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മുഖ്യമന്ത്രിയ്ക്കെതിരായ വിമാനത്തിലെ പ്രതിഷേധം; ഫര്‍സീന്‍ മജീദിനെ കാപ്പചുമത്തി നാടുകടത്തണമെന്ന് കമ്മീഷണർ ശുപാർശ