HOME /NEWS /Kerala / Liquor Policy | ഐടി സ്ഥാപനങ്ങൾക്ക് പബ് ലൈസൻസ് അനുവദിക്കും; പ്രഖ്യാപനം അടുത്ത മദ്യനയത്തിൽ

Liquor Policy | ഐടി സ്ഥാപനങ്ങൾക്ക് പബ് ലൈസൻസ് അനുവദിക്കും; പ്രഖ്യാപനം അടുത്ത മദ്യനയത്തിൽ

കള്ളു ഷാപ്പുകളുടെ ദൂര പരിധി 400 ല്‍ നിന്ന് 200 മീറ്ററാക്കാനും മദ്യനയത്തിന്റെ കരടില്‍ ശുപാര്‍ശയുണ്ട്

കള്ളു ഷാപ്പുകളുടെ ദൂര പരിധി 400 ല്‍ നിന്ന് 200 മീറ്ററാക്കാനും മദ്യനയത്തിന്റെ കരടില്‍ ശുപാര്‍ശയുണ്ട്

കള്ളു ഷാപ്പുകളുടെ ദൂര പരിധി 400 ല്‍ നിന്ന് 200 മീറ്ററാക്കാനും മദ്യനയത്തിന്റെ കരടില്‍ ശുപാര്‍ശയുണ്ട്

  • Share this:

    തിരുവനന്തപുരം:സംസ്ഥാനത്തെ ഐടി പാര്‍ക്കുകളില്‍ പബുകള്‍ (PUB) തുറക്കാനുള്ള പ്രഖ്യാപനം അടുത്ത മദ്യനയത്തില്‍ ഉണ്ടാകും (Liquor Policy) 10 വര്‍ഷം പ്രവൃത്തി പരിചയമുള്ള ഐടി സ്ഥാപനങ്ങള്‍ക്ക് പബ് ലൈസന്‍സ് അനുവദിക്കും. ഇതുള്‍പ്പെടെയുള്ള മാര്‍ഗ ദിര്‍ദേശങ്ങള്‍ എക്‌സൈസ് വകുപ്പ് തയാറാക്കി. കള്ളു ഷാപ്പുകളുടെ ദൂര പരിധി 400 ല്‍ നിന്ന് 200 മീറ്ററാക്കാനും മദ്യനയത്തിന്റെ കരടില്‍ ശുപാര്‍ശയുണ്ട്.

    സംസ്ഥാനത്ത് ഐടി മേഖലയില്‍ നിക്ഷേപത്തിന് തയാറെടുത്ത ബഹുരാഷ്ട്ര കമ്പനികളുടെ പ്രതിനിധികളാണ് അടിസ്ഥാന സൗകര്യങ്ങളിലെ പോരായ്മയ്‌ക്കൊപ്പം ഉല്ലാസ കേന്ദ്രങ്ങളിലെ കുറവും ചൂണ്ടിക്കാട്ടിയത്. ടെക്കികള്‍ക്ക് രാത്രി കാല ഉല്ലാസത്തിനായി പബുകള്‍ തുറക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നതായി മുഖ്യമന്ത്രി പ്രഖ്യാപിക്കുകയും ചെയ്തു. മാര്‍ച്ചിലെ പുതിയ മദ്യനയത്തില്‍പബുകള്‍ തുടങ്ങാനുള്ള തീരുമാനമുണ്ടാകും.

    Also read- Russia-Ukraine Conflict| യുക്രെയ്നിൽ നിന്ന് മലയാളികളെ നാട്ടിലെത്തിക്കാൻ സഹായം ആവശ്യപ്പെട്ട് മുഖ്യമന്ത്രി കേന്ദ്രത്തിന് കത്തയച്ചു

    നമ്മുടെ നഗരത്തിൽ (കോഴിക്കോട്)

    10 വര്‍ഷം പ്രവൃത്തി പരിചയമുള്ള ഐടി കമ്പനികള്‍ക്ക് പബ് ലൈസന്‍സ് നല്‍കും. നടത്തിപ്പിന് ഉപകരാര്‍ നല്‍കാം. പബുകളില്‍ പുറത്തു നിന്നുള്ളവര്‍ക്ക് പ്രവേശനം ഉണ്ടാകില്ല. ഐ ടി കമ്പനികളുടെ വാര്‍ഷിക വിറ്റുവരവിന്റെ അടിസ്ഥാനത്തില്‍ കൂടിയാകും ലൈസന്‍സ്. ബാര്‍ ലൈസന്‍സിനെക്കാള്‍ കൂടിയ വാര്‍ഷിക ഫീസും പബുകള്‍ക്കുണ്ടാകും.

    Also read: Accident | ഓടിക്കൊണ്ടിരുന്ന ട്രെയിനിൽനിന്ന് വീണ് ദമ്പതികൾക്ക് ഗുരുതര പരിക്ക്; മെഡിക്കൽകോളേജിൽ പ്രവേശിപ്പിച്ചു

    ആരാധനാലയങ്ങള്‍, എസ് സി-എസ്ടി കോളനികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയില്‍നിന്നു കള്ളുഷാപ്പുകളുടെ ദൂരപരിധി 200 മീറ്ററാക്കും. നിലവില്‍ 400 മീറ്ററാണ്. സി പി എം സംസ്ഥാന സെക്രട്ടേറിയറ്റും ഇടതു മുന്നണിയും ചര്‍ച്ച ചെയ്ത് മദ്യനയത്തിന് അംഗീകാരം നല്‍കും.

    First published:

    Tags: Liquor, Pub