'ഡിഎംകെ ഒരു സാമൂഹ്യ കൂട്ടായ്മ; ഒരുങ്ങുന്നത് മതേതരപോരാട്ടത്തിന് '; പി വി അൻവർ
- Published by:Vishnupriya S
- news18-malayalam
Last Updated:
തങ്ങളുടെ സംഘടന നിലവിൽ സാമൂഹ്യ കൂട്ടായ്മയാണെന്നും രാഷ്ട്രീയ പാർട്ടിയല്ലെന്നും പിവി അൻവർ
ഡെമോക്രാറ്റിക് മൂവ്മെൻ്റ് ഓഫ് കേരള (ഡിഎംകെ) എന്ന തങ്ങളുടെ സംഘടന നിലവിൽ സാമൂഹ്യ കൂട്ടായ്മയാണെന്നും രാഷ്ട്രീയ പാർട്ടിയല്ലെന്നും പിവി അൻവർ. മഞ്ചേരിയിൽ ഇന്ന് നടക്കുന്ന യോഗത്തിൽ സാധാരണക്കാരായ മനുഷ്യരുണ്ടാകും. തന്നെ സംബന്ധിച്ച് സാധാരണക്കാരായ മനുഷ്യരാണ് പ്രബല നേതാക്കളെന്നും അദ്ദേഹം മഞ്ചേരിയിൽ പ്രതികരിച്ചു.
തദ്ദേശ തെരഞ്ഞെടുപ്പിലും ഉപതെരഞ്ഞെടുപ്പുകളിലും ഈ സാമൂഹ്യ മുന്നേറ്റത്തിൻ്റെ ഭാഗമായി മത്സരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. എന്നാൽ ഇതേ പേരിലാകുമോയെന്ന് പറയാനാവില്ല. അതിന് സാങ്കേതികമായ പല കാര്യങ്ങളുമുണ്ട്. നിലവിലിത് സാമൂഹ്യ കൂട്ടായ്മയാണ്. സംസ്ഥാനത്തെ മൊത്തം വിഷയങ്ങൾ ഉയർത്തിക്കാട്ടി മുന്നോട്ട് പോകുമെന്നും അൻവർ പ്രതികരിച്ചു.
ചെന്നൈയിൽ പോയ കാര്യം പുറത്തു വിടാനായിട്ടില്ല. രൂപീകരിക്കുന്ന കൂട്ടായ്മയുടെ ഭാഗമായാണ് ചെന്നൈ സന്ദർശനം. ഇന്ത്യയിലെ മതേതര സമൂഹത്തിന് ഏറ്റവും വിശ്വസിക്കാൻ കഴിയുന്ന ലീഡറാണ് എംകെ സ്റ്റാലിൻ. മതേതര പോരാട്ടത്തിന് ഒരുങ്ങുമ്പോൾ അത്തരം ആളുകളുടെ അനുഗ്രഹം ആവശ്യമാണ്. തമിഴ്നാട്ടിൽ സാധാരണക്കാരോടൊപ്പം നിൽക്കുന്ന പാർട്ടിയാണ് ഡിഎംകെ. മഞ്ചേരിയിൽ പ്രഖ്യാപനം വെച്ചത് സ്വന്തം നാടായത് കൊണ്ടാണ്. വീരചരിത്രം ഉറങ്ങുന്ന മണ്ണാണ് ഇവിടമെന്നും അദ്ദേഹം പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Manjeri,Malappuram,Kerala
First Published :
October 06, 2024 9:30 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ഡിഎംകെ ഒരു സാമൂഹ്യ കൂട്ടായ്മ; ഒരുങ്ങുന്നത് മതേതരപോരാട്ടത്തിന് '; പി വി അൻവർ


