തെരഞ്ഞെടുപ്പ് തോൽവിയിൽ സോണിയയെയും മൻമോഹനെയും വിമർശിച്ച് പ്രണബ് മുഖർജിയുടെ ആത്മകഥ

Last Updated:

കോൺഗ്രസ് പുതിയൊരു അധ്യക്ഷനെ തെരഞ്ഞെടുക്കാൻ തയാറാകുന്നതിനിടയിലാണ്, യു.പി.എ സർക്കാരിന് അധികാരം നഷ്ടമായത് എങ്ങനെയെന്ന വെളിപ്പെടുത്തലുമായി, പാർട്ടിയുടെ എല്ലാ രഹസ്യങ്ങളും അറിയുന്ന ഒരു നേതാവിന്റെ ആത്മകഥ പുറത്തിറങ്ങുന്നത്.

ന്യൂഡൽഹി: അധികാരത്തിൽ നിന്നും കോൺഗ്രസ് പുറത്തായത് എങ്ങനെയെന്നു വിശകലനം ചെയ്ത് മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ ആത്മകഥ. കോൺഗ്രസ് പുതിയൊരു അധ്യക്ഷനെ തെരഞ്ഞെടുക്കാൻ തയാറാകുന്നതിനിടയിലാണ്, യു.പി.എ സർക്കാരിന് അധികാരം നഷ്ടമായത് എങ്ങനെയെന്ന വെളിപ്പെടുത്തലുമായി, പാർട്ടിയുടെ എല്ലാ രഹസ്യങ്ങളും അറിയുന്ന ഒരു നേതാവിന്റെ ആത്മകഥ പുറത്തിറങ്ങുന്നത്.
അന്തരിച്ച മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ ഓർമ്മക്കുറിപ്പുകൾ 2021 ജനുവരിയിൽ വിൽപനയ്ക്കെത്തും. കോൺഗ്രസിൽ  പ്രധാനമന്ത്രി സ്ഥാനത്തെച്ചൊല്ലിയുണ്ടായ തർക്കത്തിന്റെ അണിയറക്കഥകളും പുസ്തകത്തിൽ വിവരിക്കുന്നുണ്ട്.
വിശ്വസ്തനല്ലാത്തതിനാലാണ് തനിക്കു പകരം ഏറെ വിശ്വസ്തനായ മൻമോഹൻസിങിനെ സോണിയ പ്രധാനമന്ത്രിയാക്കിയതെന്നും മുഖർജി പുസ്തകത്തിൽ വെളിപ്പെടുത്തുന്നുണ്ട്. എന്നാൽ തന്നേക്കാൾ രാഷ്ട്രീയ അനുഭവം കുറവുള്ള ഒരു പ്രധാനമന്ത്രിയോട് റിപ്പോർട്ട് ചെയ്യേണ്ടിവന്നത് മുഖർജിയെ അസ്വസ്ഥനാക്കിയിരുന്നെന്ന് അക്കാലത്ത് റിപ്പോർട്ടുകലുണ്ടായിരുന്നു. മൻമോഹൻ ഭരണകാലത്തെ മന്ത്രസഭാ യോഗങ്ങളിൽ  തുറന്ന ഏറ്റുമുട്ടലുകളും പതിവായിരുന്നു. ഘടകകക്ഷികളെ നിലയ്ക്കു നിർത്താൻ സാധിക്കാതെയും  അഴിമതി ആരോപണങ്ങളിൽ ജനപ്രീതി നഷ്ടമാകുകയും ചെയ്ത മൻമോഹനെ പ്രധാനമന്ത്രി സ്ഥാനത്ത് നിന്നും മാറ്റാൻ തയാറാകാത്തതിൽ കോൺഗ്രസിന് തെറ്റുപറ്റിയോയെന്ന ചോദ്യവും ഉയർന്നിരുന്നു.
advertisement
" 2004 ൽ ഞാൻ പ്രധാനമന്ത്രിയായിരുന്നുവെങ്കിൽ, 2014 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലുണ്ടായ പരാജയം ഒവിവാക്കാമായിരുന്നെന്ന് കോൺഗ്രസിലെ ചില നേതാക്കൾ പിന്നീട് അഭിപ്രായപ്പെട്ടിരുന്നു. ഇതിനോട് ഞാൻ യോജിക്കുന്നില്ലെങ്കിലും രാഷ്ട്രപതിയായതിനു പിന്നാലെ പാർട്ടി നേതൃത്വത്തിന് രാഷ്ട്രീയത്തിലുള്ള ശ്രദ്ധ നഷ്ടപ്പെട്ടെന്ന് ഞാൻ  തിരിച്ചറിഞ്ഞു. പാർട്ടി കാര്യങ്ങൾ കൈകാര്യം ചെയ്യാൻ സോണിയ ഗാന്ധിക്ക് കഴിയാത്തതിനു പുറമെ  മൻമോഹൻ സിങ് ദീർഘകാലം പാർലമെന്റിൽ എത്താത്തത് മറ്റ് അംഗങ്ങളുമായുള്ള വ്യക്തി ബന്ധം ഇല്ലാതാക്കി ”-  മുഖർജി പറയുന്നു.
രണ്ടാം യുപി‌എ സർക്കാരിന്റെ കാലത്ത് മോദിയുടെ പ്രശസ്തി വർദ്ധിച്ചതോടെ സർക്കാരിനെ നയിക്കാൻ ആഴത്തിൽ  രാഷ്ട്രീയ ധാരണയുള്ള ഒരാൾ വേണമെന്ന ചിന്ത പാർട്ടിയിലെ പലർക്കുമുണ്ടായിരുന്നു.
advertisement
രണ്ടാം യു.പി.എ സർക്കാരിനെ പുറത്താക്കുന്നതിൽ അണ്ണാ ഹസാരെയും നിർണായക ഘടകമായി. സമരക്കാരുമായി ചർച്ച വേണ്ടെന്ന നിലപാടിലായിരുന്നു മുഖർജി. എന്നാൽ മൻമോഹനും ഉപദേശകരും നിർബന്ധിച്ചതിനെ തുടർന്നാണ് അന്ന് അദ്ദേഹം അതിനു തയാറായത്.
പ്രധാനമന്ത്രിയെ മാറ്റണമെന്ന നിർദ്ദേശം കോൺഗ്രസ് നേതാക്കൾ മുന്നോട്ടുവച്ചിരുന്നെങ്കിലും സോണിയ അതിനു തയാറായിരുന്നില്ല.
2014 ലെ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ പ്രണബ് മുഖർജി പ്രധാനമന്ത്രിയായിരുന്നെങ്കിൽ സ്ഥിതി മെച്ചപ്പെട്ടേനെയെന്ന തോന്നൽ പല നേതാക്കൾക്കുമുണ്ടായിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/India/
തെരഞ്ഞെടുപ്പ് തോൽവിയിൽ സോണിയയെയും മൻമോഹനെയും വിമർശിച്ച് പ്രണബ് മുഖർജിയുടെ ആത്മകഥ
Next Article
advertisement
കമൽ ഹാസന്‍റെ 237-ാം ചിത്രത്തിന് ശ്യാം പുഷ്കരന്റെ തിരക്കഥ; സംവിധാനം അൻപറിവ് മാസ്റ്റേഴ്സ്
കമൽ ഹാസന്‍റെ 237-ാം ചിത്രത്തിന് ശ്യാം പുഷ്കരന്റെ തിരക്കഥ; സംവിധാനം അൻപറിവ് മാസ്റ്റേഴ്സ്
  • കമൽ ഹാസന്‍റെ 237-ാം ചിത്രത്തിന് ശ്യാം പുഷ്കരൻ തിരക്കഥയൊരുക്കുന്നു, സംവിധാനം അൻപറിവ് മാസ്റ്റേഴ്സ്.

  • കൂലി, കെജിഎഫ്, ലിയോ, വിക്രം തുടങ്ങിയ ചിത്രങ്ങൾക്ക് സംഘട്ടനമൊരുക്കിയ അൻപറിവ് ആദ്യമായി സംവിധാനം.

  • ശ്യാം പുഷ്കരൻ ആദ്യമായി തമിഴിൽ കമൽ ഹാസനുവേണ്ടി തിരക്കഥയൊരുക്കുമ്പോൾ ആരാധകർ ആകാംക്ഷയിലാണ്.

View All
advertisement