ജനവാസകേന്ദ്രത്തില്‍ നിന്ന് 200 മീറ്റര്‍ ദൂരപരിധി വേണം; കരിങ്കല്‍ ക്വാറികള്‍ക്ക് പണി വരുന്നു

Last Updated:

കേരളത്തിലുള്‍പ്പെടെ ബഹുഭൂരിഭാഗം കരിങ്കല്‍ ക്വാറികളിലും പാറപൊട്ടിക്കുന്നത് വെടിമരുന്ന് ഉപയോഗിച്ചാണ്

കോഴിക്കോട്:  കരിങ്കല്‍ ക്വാറി പ്രവര്‍ത്തിക്കുന്നതിന് ജനവാസകേന്ദ്രത്തില്‍ നിന്നുള്ള 100 മീറ്റര്‍ ദൂരപരിധി 50 മീറ്ററാക്കി ചുരുക്കിയ ഇടതുസര്‍ക്കാറിന്റെ പരിഷ്‌ക്കരണത്തിന് കനത്ത തിരിച്ചടിയായി ദേശീയ ഹരിത ട്രൈബ്യൂണലിന്റെ പുതിയ വിധി. ക്വാറികള്‍ ജനവാസകേന്ദ്രത്തില്‍ നിന്ന് 200 മീറ്റര്‍ ദൂരപരിധിയാക്കണമെന്നാണ് ഹരിത ട്രൈബ്യൂണല്‍ വിധിച്ചിരിക്കുന്നത്.
വിധിയുടെ പശ്ചാത്തലത്തിൽ രാജ്യത്തെ ആയിരക്കണക്കിന് കരിങ്കല്‍ ക്വാറികൾ അടച്ചുപൂട്ടൽ നേരിടേണ്ടിവരും. കേരളത്തിനാണ് കൂടുതല്‍ തിരിച്ചടിയാവുക. പുതിയ ക്വാറികള്‍ക്കാണോ നിലവിലുള്ളവയ്ക്കാണോ വിധി ബാധകമാവുകയെന്ന കാര്യത്തില്‍ സംസ്ഥാന മലിനീകരണ നിയന്ത്രണബോര്‍ഡില്‍ ആശയക്കുഴപ്പമുണ്ട്. അതേസമയം ക്വാറി ഉടമകളുടെ സംഘടന സ്റ്റേ സമ്പാദിക്കാന്‍ അടുത്ത ദിവസം തന്നെ സുപ്രീംകോടതിയെ സമീപിക്കുമെന്നാണ് വിവരം.
TRENDING:റമീസ് രാജ്യവിരുദ്ധ പ്രവർത്തനം നടത്തി; പ്രതികൾ ഗൂഢാലോചനയ്ക്ക് ഒത്തുകൂടിയതിന്റെ ദൃശ്യങ്ങൾ എൻഐഎയ്ക്ക്[NEWS]എതിര്‍ക്കുക, സമരം ചെയ്യുക, അധികാരത്തില്‍ എത്തിയാൽ തിരുത്തുക; സി.പി.എമ്മിനെ പരിഹസിച്ച് ഉമ്മൻ ചാണ്ടി[NEWS]അടിവസ്ത്രത്തിന് പകരം സർജിക്കൽ മാസ്ക് ധരിച്ച് സ്ത്രീകൾക്ക് മുന്നിലൂടെ ഒരാൾ; പുതിയ കാലത്തിന്റെ ചിത്രങ്ങൾ[NEWS]
ജനവാസകേന്ദ്രത്തില്‍ നിന്ന് 50-ും 100-ും മീറ്റര്‍ ദൂരപരിധിയില്‍ നിരവധി ക്വാറികളുണ്ട്. ശബ്ദവും വായുമലിനീകരണവും പാരിസ്ഥിതിക ആഘാതവും പൊതുജനാരോഗ്യവും കണക്കിലെടുത്ത് 200 മീറ്റര്‍ ദൂരപരിധിയില്‍ കുറഞ്ഞ് ക്വാറികള്‍ക്ക് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കാനാവില്ലെന്ന്  ട്രൈബ്യൂണല്‍ ചെയര്‍പേഴ്‌സണ്‍ ജസ്റ്റിസ് ആദര്‍ശ് കുമാര്‍ ഗോയല്‍, ജസ്റ്റിസ് പി. വാങ്ക്ഡി, ഡോ: നാഗിന്‍ നന്ദ എന്നിവരടങ്ങിയ ബഞ്ച് ചൂണ്ടിക്കാട്ടി. പാലക്കാട് സ്വദേശിയായ എം. ഹരിദാസന്‍ നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജിയിലാണ് ട്രൈബ്യൂണലിന്റെ വിധി.
advertisement
വെടിമരുന്ന് ഉപയോഗിച്ച് പാറപൊട്ടിക്കുന്ന കരിങ്കല്‍ ക്വാറികള്‍ക്കാണ് 200 മീറ്റര്‍ ദൂരപരിധി നിര്‍ബന്ധമാക്കിയത്. കേരളത്തിലുള്‍പ്പെടെ ബഹുഭൂരിഭാഗം കരിങ്കല്‍ ക്വാറികളിലും പാറപൊട്ടിക്കുന്നത് വെടിമരുന്ന് ഉപയോഗിച്ചാണ്. അതുകൊണ്ടുതന്നെ ട്രൈബ്യൂണല്‍ വിധി ക്വാറികള്‍ക്ക് കനത്ത തിരിച്ചടിയാവും. അല്ലാത്ത ക്വാറികള്‍ക്ക് 100 മീറ്ററാണ് ദൂരപരിധി.
ഡയറക്ടര്‍ ജനറല്‍ ഓഫ് മൈനസ് സേഫ്റ്റി നിഷ്‌കര്‍ഷിച്ചത് പ്രകാരം ക്വാറികളുടെ 500 മീറ്റര്‍ ചുറ്റളവിനെ അപകടമേഖലയായി നിയന്ത്രിക്കേണ്ടതുണ്ട്. കേന്ദ്ര-സംസ്ഥാന മലിനീകരണ നിയന്ത്രണബോര്‍ഡുകള്‍ വിധി നടപ്പാക്കുന്നതിന് ഒരു മാസത്തിനകം നടപടി സ്വീകരിക്കണമെന്നും വിധിയിലുണ്ട്. ഇക്കാര്യത്തില്‍ ഒരു വിദഗ്ധ സമിതി രൂപീകരിച്ച് വിഷയം പഠിക്കാതെ വിധി നടപ്പാക്കുന്നത് പ്രായോഗിമല്ലെന്ന് പരിസ്ഥിതി പ്രവര്‍ത്തകനായ അഡ്വ: ഹരീഷ് വാസുദേവന്‍ പറഞ്ഞു
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ജനവാസകേന്ദ്രത്തില്‍ നിന്ന് 200 മീറ്റര്‍ ദൂരപരിധി വേണം; കരിങ്കല്‍ ക്വാറികള്‍ക്ക് പണി വരുന്നു
Next Article
advertisement
എറണാകുളത്ത് സ്റ്റേഷനിലെത്തിയ ഗർഭിണിയെ നെഞ്ചിൽ പിടിച്ച് തള്ളി, മുഖത്തടിച്ചു;പോലീസ് മർദനത്തിന്‍റെ വീഡിയോ പുറത്ത്
എറണാകുളത്ത് സ്റ്റേഷനിലെത്തിയ ഗർഭിണിയെ നെഞ്ചിൽ പിടിച്ച് തള്ളി, മുഖത്തടിച്ചു;പോലീസ് മർദനത്തിന്‍റെ വീഡിയോ പുറത്ത്
  • എറണാകുളം നോർത്ത് സ്റ്റേഷനിൽ ഗർഭിണിയായ യുവതിയെ എസ്‌എച്ച്ഒ ക്രൂരമായി മർദിച്ച ദൃശ്യങ്ങൾ പുറത്ത്.

  • 2024 ജൂൺ 20നുണ്ടായ സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ഹൈക്കോടതി നിർദേശപ്രകാരം പുറത്തുവന്നു.

  • പൊലീസ് മർദനത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുമ്പോൾ ആരോപണങ്ങൾ പൊലീസ് നിഷേധിച്ചു.

View All
advertisement