Gold Smuggling | റമീസ് രാജ്യവിരുദ്ധ പ്രവർത്തനം നടത്തി; പ്രതികൾ ഗൂഡാലോചനയ്ക്ക് ഒത്തുകൂടിയതിന്റെ ദൃശ്യങ്ങൾ എൻഐഎയ്ക്ക്
Gold Smuggling | റമീസ് രാജ്യവിരുദ്ധ പ്രവർത്തനം നടത്തി; പ്രതികൾ ഗൂഡാലോചനയ്ക്ക് ഒത്തുകൂടിയതിന്റെ ദൃശ്യങ്ങൾ എൻഐഎയ്ക്ക്
സ്വപ്നയുടെയും സന്ദീപിൻ്റെയും മൊഴിയുടെ അടിസ്ഥാനത്തിൽ കൂടുതൽ പേർക്കെതിരെ അന്വേഷണം നടക്കുന്നുണ്ടെന്നും എൻ ഐ എ കോടതിയിൽ സർപ്പിച്ച കസ്റ്റഡി അപേക്ഷയിൽ വ്യക്തമാക്കുന്നു.
കെ ടി റമീസാണ് സ്വർണ്ണക്കടത്തിന് പിന്നിലെ സൂത്രധാരൻ. ഇയാൾ രാജ്യ വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്. ഈ വിവരങ്ങൾ സന്ദീപ് നായർ വെളിപ്പെടുന്നിയിട്ടുണ്ട്. ഇക്കാര്യത്തിൽ അന്വേഷണം നടത്തി വരികയാണ്. സ്വപ്നയുടെയും സന്ദീപിൻ്റെയും മൊഴിയുടെ അടിസ്ഥാനത്തിൽ കൂടുതൽ പേർക്കെതിരെ അന്വേഷണം നടക്കുന്നുണ്ടെന്നും എൻ ഐ എ കോടതിയിൽ സർപ്പിച്ച കസ്റ്റഡി അപേക്ഷയിൽ വ്യക്തമാക്കുന്നുണ്ട്.
അതേസമയം മുഖ്യമന്ത്രിയുടെ മുൻ സെക്രട്ടറി ശിവശങ്കറിനെതിരെ വിണ്ടും ചോദ്യം ചെയ്യാനുള്ള ശ്രമവും എൻ ഐ എ ഊർജിതപ്പെടുത്തി. ശിവശങ്കറിനോട് തിങ്കളാഴ്ച കൊച്ചിയിലെ ഓഫീസിൽ ഹാജരാകാനാണ് നിർദ്ദേശിച്ചിരിക്കുന്നത്. അതിനിടെ മുൻകൂർ ജാമ്യത്തിനുള്ള ശ്രമവും ശിവശങ്കർ ആരംഭിച്ചതായി വിവരമുണ്ട്.
Published by:Aneesh Anirudhan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.