കണ്ണൂർ റെയിൽവെ സ്റ്റേഷനിൽ 18 പേരെ കടിച്ച തെരുവുനായയ്ക്ക് പേവിഷ ബാധ സ്ഥിരീകരിച്ചു
- Published by:Vishnupriya S
- news18-malayalam
Last Updated:
ചത്ത നിലയിൽ കണ്ടെത്തിയ നായയുടെ പോസ്റ്റ്മോർട്ടത്തിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്
കണ്ണൂർ റെയിൽവെ സ്റ്റേഷനിൽ 18 പേരെ കടിച്ച തെരുവുനായയ്ക്ക് പേവിഷ ബാധ സ്ഥിരീകരിച്ചു. ചത്ത നിലയിൽ കണ്ടെത്തിയ നായയുടെ പോസ്റ്റ്മോർട്ടത്തിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്. 18 യാത്രക്കാരെ ബുധനാഴ്ച്ചയാണ് നായ കടിച്ചത്. സ്റ്റേഷന്റെ വിവിധ ഭാഗങ്ങളിലായി ഉണ്ടായിരുന്ന യാത്രക്കാർക്കാണ് കടിയേറ്റത്.
സ്റ്റേഷൻ പ്ലാറ്റ്ഫോം, പാർക്കിങ് ഏരിയ, പടിഞ്ഞാറേ കവാടം എന്നിവിടങ്ങളിൽ നിന്നാണു യാത്രക്കാർക്ക് കടിയേറ്റത്. പിന്നീട്, തെരുവു നായകൾ തമ്മിലുള്ള കടികൂടലിനിടെ അക്രമകാരിയായ നായ ചത്തിരുന്നു. തുടർന്നു നടത്തിയ പോസ്റ്റ്മോർട്ടത്തിലാണ് നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചത്.
റെയിൽവേ സ്റ്റേഷനിൽ ശുചീകരണ തൊഴിൽ ചെയ്യുന്ന സ്ത്രീയ്ക്കാണ് ആദ്യം കടിയേറ്റത്. തുടർന്ന് പാസഞ്ചർ ട്രെയിനിൽ പയ്യന്നൂരിൽ നിന്നു വന്ന യുവാവായ യാത്രക്കാരനെ കടിച്ചു. യാത്രക്കാരും റെയിൽവേ സ്റ്റേഷൻ ജീവനക്കാരും നായയെ ഓടിച്ചതിനെ തുടർന്ന് പിന്നീട് നായയെ കണ്ടില്ല.
advertisement
ഉച്ചയോടെ വീണ്ടും റെയിൽവേ സ്റ്റേഷൻ പടിഞ്ഞാറേ കവാടം പാർക്കിങ് സ്ഥലത്തെത്തിയ നായ മുന്നിൽ കണ്ടവരെയൊക്കെ കടിക്കുകയായിരുന്നു. ഇത്തരത്തിൽ പതിനെട്ടോളം പേരെ നായ കടിച്ചു. പരാക്രമമോ, പരക്കം പാച്ചിലോ കാണിക്കാത്ത നായ നടക്കുന്നതിനിടയിലാണ് പലരെയും കടിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kannur,Kerala
First Published :
November 28, 2024 6:30 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കണ്ണൂർ റെയിൽവെ സ്റ്റേഷനിൽ 18 പേരെ കടിച്ച തെരുവുനായയ്ക്ക് പേവിഷ ബാധ സ്ഥിരീകരിച്ചു


