'ആരേയും കാണാന്‍ താല്‍പര്യം ഇല്ല'; ജയിലിലെത്തിയ കോണ്‍ഗ്രസ് പ്രവർത്തകനെ കാണാന്‍ കൂട്ടാക്കാതെ രാഹുല്‍ മാങ്കൂട്ടത്തിൽ
- Published by:Rajesh V
- news18-malayalam
Last Updated:
ആരെയും കാണാന്‍ താല്‍പര്യം ഇല്ലെന്ന് രാഹുല്‍ ജയില്‍ അധികൃതരെ അറിയിക്കുകയായിരുന്നു
മാവേലിക്കര ജയിലില്‍ തന്നെ കാണാനെത്തിയ അടൂരിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകനെ കാണാന്‍ കൂട്ടാക്കാതെ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. ആരെയും കാണാന്‍ താല്‍പര്യം ഇല്ലെന്ന് രാഹുല്‍ ജയില്‍ അധികൃതരെ അറിയിക്കുകയായിരുന്നു. മാവേലിക്കരയിലെ സ്‌പെഷ്യല്‍ സബ്ജയിലിലാണ് രാഹുല്‍ റിമാന്‍ഡില്‍ കഴിയുന്നത്. മൂന്നാമത്തെ ബലാത്സംഗക്കേസില്‍ 14 ദിവസത്തേക്കാണ് രാഹുലിനെ റിമാന്‍ഡ് ചെയ്തിരിക്കുന്നത്. പോലീസ് റിപ്പോർട്ട് കിട്ടിയ ശേഷം മാത്രമായിരിക്കും രാഹുലിന്റെ ജാമ്യ ഹർജി പരിഗണിക്കുക.
രാഹുലിന്റെ അറസ്റ്റ് എസ്‌ഐടി സ്പീക്കറെ അറിയിച്ചിട്ടുണ്ട്. റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ പ്രിവ്‌ലേജ് ആന്‍ഡ് എത്തിക്‌സ് കമ്മിറ്റിക്ക് വിടുമെന്ന് കഴിഞ്ഞ ദിവസം സ്പീക്കര്‍ അറിയിച്ചിരുന്നു. എംഎല്‍എ സ്ഥാനത്ത് നിന്നും പുറത്താക്കുന്നത് സംബന്ധിച്ച് നിയമസഭാ പ്രിവ്‌ലേജ് ആന്‍ഡ് എത്തിക്‌സ് കമ്മിറ്റിയാണ് ശുപാര്‍ശ ചെയ്യേണ്ടത്.
ചൊവ്വാഴ്ച കോടതിയിൽ ഹാജരാക്കൻ നിര്‍ദേശം
മൂന്നാമത്തെ ബലാത്സംഗ കേസിൽ റിമാൻഡിലായ രാഹുൽ മാങ്കൂട്ടത്തിലിനെ ചൊവ്വാഴ്ച കോടതിയിൽ ഹാജരാക്കാൻ പോലീസിന് നിർദേശം. തിരുവല്ല ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി പ്രൊഡക്ഷൻ വാറണ്ട് പുറപ്പെടുവിച്ചു. കോടതിയിൽ ഹാജരാക്കിയ ശേഷം രാഹുലിന്റെ കസ്റ്റഡി അപേക്ഷയിൽ തീരുമാനം എടുക്കും. പൊലീസ് റിപ്പോർട്ട് കിട്ടിയ ശേഷം മാത്രമായിരിക്കും ജാമ്യ ഹർജി പരിഗണിക്കുക. ഏഴ് ദിവസം കസ്റ്റഡിയിൽ വേണമെന്നാണ് അന്വേഷണ സംഘത്തിന്റെ ആവശ്യം.
advertisement
ഇതിനിടെ പരാതിക്കാരിയായ അതിജീവിതയെ രാഹുൽ ഭീഷണിപ്പെടുത്തുന്ന സന്ദേശം പുറത്തുവന്നു. ടെലഗ്രാമിലൂടെ ഭീഷണിപ്പെടുത്തുന്നതാണ് സന്ദേശം. വിദേശത്തുള്ള അതിജീവിത നാട്ടിൽ വന്നാൽ കുറേ ആളുകളുമായി വീട്ടിൽ വരുമെന്ന് രാഹുൽ ഭീഷണിപ്പെടുത്തി. എന്തുപറഞ്ഞാലും എനിക്ക് ഒന്നും നഷ്ടപ്പെടാനില്ലെന്നും രാഹുൽ അതിജീവിതയോട് പറഞ്ഞു. കേസ് കൊടുത്താൽ കോടതിയിൽ വരുമ്പോൾ എന്താകും അവസ്ഥ എന്ന് നിനക്ക് അറിയാമല്ലോ എന്നും രാഹുലിന്റെ ചോദ്യം. ആരെയാണ് പേടിപ്പിക്കുന്നേ. എല്ലാം തീർന്നു നിൽക്കുന്ന ഒരാളെ നീ പേടിപ്പിക്കുകയാണോ എന്നും രാഹുൽ ചോദിച്ചു.
advertisement
അതിജീവിതയോട് വാർത്താസമ്മേളനം വിളിക്കാനും രാഹുൽ പറഞ്ഞു. തനിക്ക് ചെയ്യാവുന്ന കാര്യം അതിജീവിത താങ്ങില്ലെന്നും രാഹുൽ അയച്ച സന്ദേശത്തിൽ ഉണ്ട്. ഒരാൾ മാത്രം മോശമാകുന്ന പരിപാടി നടക്കില്ലെന്ന് കുറ്റസമ്മതം നടത്താൻ ആണ് തന്റെ തീരുമാനമെന്നും രാഹുൽ പറഞ്ഞുവെക്കുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Pathanamthitta,Pathanamthitta,Kerala
First Published :
Jan 12, 2026 4:53 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ആരേയും കാണാന്‍ താല്‍പര്യം ഇല്ല'; ജയിലിലെത്തിയ കോണ്‍ഗ്രസ് പ്രവർത്തകനെ കാണാന്‍ കൂട്ടാക്കാതെ രാഹുല്‍ മാങ്കൂട്ടത്തിൽ










