വ്യോമസേനയ്ക്കായി 114 റഫാൽ യുദ്ധവിമാനങ്ങളും നാവികസേനയ്ക്കായി 6 പി-8ഐ വിമാനങ്ങളും വാങ്ങാൻ കേന്ദ്ര അനുമതി
- Published by:Rajesh V
- news18-malayalam
Last Updated:
ഏകദേശം 3.25 ലക്ഷം കോടി രൂപയുടെ ഈ പദ്ധതിക്ക് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ വരാനിരിക്കുന്ന ഇന്ത്യ സന്ദർശനത്തിന് മുന്നോടിയായാണ് അനുമതി ലഭിച്ചിരിക്കുന്നത്
ഇന്ത്യൻ വ്യോമസേനയുടെ കരുത്ത് വർധിപ്പിക്കുന്നതിനായി 114 റഫാൽ യുദ്ധവിമാനങ്ങളും നാവികസേനയ്ക്കായി 6 പി-8ഐ നിരീക്ഷണ വിമാനങ്ങളും വാങ്ങാനുള്ള നിർദേശത്തിന് പ്രതിരോധ സംഭരണ കൗൺസിൽ അംഗീകാരം നൽകി. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിന്റെ അധ്യക്ഷതയിൽ ചേർന്ന ഡിഫൻസ് അക്വിസിഷൻ കൗൺസിൽ (DAC) യോഗമാണ് നിർണായകമായ ഈ തീരുമാനമെടുത്തത്. വ്യോമസേനയുടെ സ്ക്വാഡ്രൺ അംഗസംഖ്യ അനുവദനീയമായ 42-ൽ നിന്ന് ദശാബ്ദങ്ങളിലെ ഏറ്റവും താഴ്ന്ന നിരക്കായ 29ലേക്ക് കുറഞ്ഞ സാഹചര്യത്തിലാണ് ഈ നീക്കം.
ഏകദേശം 3.25 ലക്ഷം കോടി രൂപയുടെ ഈ പദ്ധതിക്ക് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ വരാനിരിക്കുന്ന ഇന്ത്യ സന്ദർശനത്തിന് മുന്നോടിയായാണ് അനുമതി ലഭിച്ചിരിക്കുന്നത്. ഈ ഇടപാട് പൂർത്തിയാകുന്നതോടെ ഇന്ത്യൻ വ്യോമസേനയുടെ പക്കൽ ആകെ 150ഓളം റഫാൽ വിമാനങ്ങളുണ്ടാകും. കൂടാതെ നാവികസേനയുടെ വിമാനവാഹിനിക്കപ്പലുകൾക്കായി 26 റഫാൽ വിമാനങ്ങൾ വേറെയും വാങ്ങുന്നുണ്ട്. കഴിഞ്ഞ വർഷം നടന്ന 'ഓപ്പറേഷൻ സിന്ദൂർ' സമയത്ത് റഫാൽ വിമാനങ്ങൾ കാഴ്ചവെച്ച മികച്ച പ്രകടനം അവയുടെ പ്രാധാന്യം വർധിപ്പിച്ചു.
കടൽ വഴിയുള്ള നിരീക്ഷണം ശക്തമാക്കുന്നതിനായാണ് ബോയിംഗ് നിർമ്മിത പി-8ഐ പോസിഡൺ വിമാനങ്ങൾ വാങ്ങുന്നത്. നിലവിൽ നാവികസേനയുടെ പക്കൽ ഇത്തരത്തിലുള്ള 12 വിമാനങ്ങളുണ്ട്. 2026-27 കേന്ദ്ര ബജറ്റിൽ പ്രതിരോധ മന്ത്രാലയത്തിന് റെക്കോർഡ് തുകയായ 7.8 ലക്ഷം കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. ഇതിൽ ആധുനികവൽക്കരണത്തിനായി മാത്രം 2.19 ലക്ഷം കോടി രൂപ നീക്കിവെച്ചിട്ടുണ്ട്.
advertisement
Summary: The Defence Acquisition Council (DAC), chaired by Defence Minister Rajnath Singh, has cleared a massive ₹3.25 lakh crore proposal to procure 114 Rafale fighter jets for the IAF and six P-8I maritime patrol aircraft for the Navy. The procurement is critical as the IAF’s squadron strength has hit a historic low of 29, against the authorized 42. Post-deal, India will operate nearly 150 Rafale jets. The Navy is also set to induct 26 carrier-compatible Rafale variants.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
Feb 12, 2026 2:59 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
വ്യോമസേനയ്ക്കായി 114 റഫാൽ യുദ്ധവിമാനങ്ങളും നാവികസേനയ്ക്കായി 6 പി-8ഐ വിമാനങ്ങളും വാങ്ങാൻ കേന്ദ്ര അനുമതി










