advertisement

സമ്മതമില്ലാതെ ഭർത്താവ് ഗർഭപാത്രം നീക്കി; മലയാളം ഹിറ്റുകൾ പാടിയ പ്രമുഖ ഗായകന്റെ ആദ്യഭാര്യ പരാതിയുമായി രംഗത്ത്

Last Updated:
ദിലീപ് ചിത്രങ്ങളിൽ പാടിക്കൊണ്ടാണ് ഗായകൻ മലയാള സിനിമാ പ്രവേശനം നടത്തിയത്
1/6
തന്റെ അനുവാദമില്ലാതെ മുൻ ഭർത്താവ് ഗർഭപാത്രം നീക്കം ചെയ്തതായി ബോളിവുഡ് ഗായകൻ ഉദിത് നാരായന്റെ (Udit Narayan) ആദ്യ ഭാര്യ. രഞ്ജനയാണ് പരാതിക്കാരി. ബിഹാറിലെ വനിതാ പോലീസ് സ്റ്റേഷനിലാണ് പരാതി എത്തിയിട്ടുള്ളത്. ചികിത്സയുടെ ഭാഗമെന്നോണമാണ് ഗർഭപാത്രം നീക്കിയത് എന്നും അവർ ആരോപിച്ചു. ഗായകന്റെ സഹോദരന്മാരായ സഞ്ജയ് കുമാർ ഝാ, ലളിത് നാരായൺ ഝാ, രണ്ടാം ഭാര്യ ദീപ നാരായൺ എന്നിവർ ഗൂഢാലോചന നടത്തിയതിന്റെ പേരിലും പരാതിയുണ്ട്. വിവാഹം, ബന്ധം വേർപിരിയൽ, രണ്ടാം വിവാഹം തുടങ്ങിയ ആരോപണങ്ങൾ രഞ്ജനയുടെ പരാതിയിലുണ്ട്

2/6
1984 ഡിസംബർ 7ന്, ഹിന്ദു ആചാരപ്രകാരം ഉദിത് നാരായൺ തന്നെ വിവാഹം ചെയ്തു. 1985ൽ കരിയറിന്റെ ഭാഗമായി ഉദിത് മുംബൈയിലേക്ക് താമസം മാറി. ഈ സമയം, ദീപ നാരായൺ എന്നയാളെ വിവാഹം ചെയ്ത വിവരം താൻ മാധ്യമങ്ങളിലൂടെ അറിഞ്ഞു. ഇത് ചോദ്യം ചെയ്തപ്പോഴെല്ലാം, ഉദിത് ഒന്നുകിൽ അത് നിഷേധിക്കുകയോ, അതുമല്ലെങ്കിൽ വഴി തിരിക്കുകയോ ചെയ്തതായി അവർ ആരോപിച്ചു. ഇനിയാണ് അവരുടെ ഗർഭപാത്രം നീക്കം ചെയ്ത വിഷയം രഞ്ജന ആരോപണമായി ഉയർത്തിയത് (തുടർന്ന് വായിക്കുക)

3/6
1996ൽ ഉദിത് നാരായണും അദ്ദേഹത്തിന്റെ സഹോദരന്മാരും അവരെ ഡൽഹിയിലെ ഒരു പ്രമുഖ ആശുപത്രിയിൽ ചികിത്സയ്ക്കെന്നോണം എത്തിച്ചത്. ഈ സമയത്താണ് തന്റെ സമ്മതമില്ലാതെ അവർ ഗർഭപാത്രം നീക്കിയത് എന്ന് ദീപ. ദീപ നാരായൺ അപ്പോൾ ആശുപത്രിയിൽ ഉണ്ടായിരുന്നതായും രഞ്ജന ഓർക്കുന്നു. വർഷങ്ങൾക്ക് ശേഷം മറ്റൊരു ചികിത്സയുടെ ഭാഗമായാണ് ഗർഭപാത്രം നീക്കം ചെയ്ത വിഷയം താൻ മനസിലാക്കിയത് എന്ന് രഞ്ജന. അന്ന് ഞെട്ടലും മനോവേദനയും ഉണ്ടായി (ചിത്രം: ഉദിതും ദീപയും)

4/6
മുംബൈയിൽ 2006ൽ എത്തുമ്പോൾ ദീപയും ഉദിതും ചേർന്ന് തന്നെ ആക്ഷേപിക്കുകയും, വീടിനുള്ളിൽ കടക്കാൻ അനുവദിക്കാതിരിക്കുകയും ചെയ്തിരുന്നു. ശേഷം ഉദിത്തിന്റെ മാതാപിതാക്കളുടെ നേപ്പാളിലെ വസതി സന്ദർശിച്ചപ്പോൾ അവരും അപമാനിച്ചുകൊണ്ടു അവിടം വിടാൻ തന്നെ നിർബന്ധിതയാക്കി. അതിനു ശേഷം സ്വന്തം മാതാപിതാക്കൾക്കൊപ്പമാണ് താമസം. മുൻപ് കുടുംബക്കോടതിയേയും വനിതാ കമ്മീഷനെയും സമീപിക്കുകയും ചെയ്തിരുന്നു. ഉദിത് തന്നെ ഭാര്യയായി അംഗീകരിക്കുകയും, അനുരഞ്ജനകരാർ സമർപ്പിക്കുയും ചെയ്തു. പക്ഷേ, ഉദിത് പറഞ്ഞ കാര്യങ്ങൾ പാലിക്കാൻ തയാറായില്ല

5/6
താൻ നീതി അർഹിക്കുന്നു എന്ന് പറഞ്ഞ രഞ്ജന, പോലീസിനെ വീണ്ടും സമീപിക്കുകയും ഉറപ്പുകൾ തുടരെത്തുടരെ ലഭിക്കുന്നതല്ലാതെ ഒന്നും നടക്കുന്നില്ല എന്നും ആരോപിച്ചു. അതിനാലാണ് താൻ വനിതാ പോലീസ് സ്റ്റേഷനിൽ എത്തിയത്. വനിതാ കമ്മീഷൻ തുടക്കത്തിൽ പരാതി സ്വീകരിക്കാൻ വിസമ്മതിച്ചു. പരാതി എഴുതിനൽകിയപ്പോൾ, അവർ സ്വീകരിച്ചു. എന്നാലും ഉദിത് ചതി തുടരുകയാണ്. ഇപ്പോൾ താൻ സ്ഥിരമായി അസുഖബാധിതയാണ്. ഉദിത് യാതൊരു സഹായവും ചെയ്യുന്നില്ല എന്നും അവർ ആരോപിച്ചു

6/6
രഞ്ജനയുടെ പരാതി ലഭിച്ചതായി അനിതാ പോലീസ് സ്റ്റേഷൻ അധികാരി അഞ്ചു തിവാരി ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. മൂന്നു പതിറ്റാണ്ട് മുൻപുള്ള ആരോപണങ്ങളിൽ അന്വേഷണം പുരോഗമിക്കുന്നതായി അവർ പറഞ്ഞു. എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തു കഴിഞ്ഞു. ദിലീപ് ചിത്രങ്ങളിൽ പാടിക്കൊണ്ടാണ് ഉദിത് നാരായൺ മലയാള സിനിമാ പ്രവേശനം നടത്തിയത്. സി.ഐ.ഡി. മൂസ, കൊച്ചി രാജാവ്, ലയൺ, സ്പീഡ് ട്രാക്ക്, ഫോർ ഫ്രണ്ട്സ്, പാപ്പി അപ്പച്ചാ, സ്പാനിഷ് മസാല, സൗണ്ട് തോമ, നാടോടിമന്നൻ തുടങ്ങിയ സിനിമകളിൽ ഉദിത് മലയാള ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന്റെ വേറിട്ട ശൈലി പാടിയ ഗാനങ്ങൾ പലതും ഹിറ്റാക്കി മാറ്റാൻ സഹായിച്ചിട്ടുണ്ട്

FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു

  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement