കൊല്ലത്ത് ട്രാക്കിലേക്ക് വീണയാളെ ജീവിതത്തിലേക്ക് വലിച്ചുകയറ്റി റെയിൽവേ ജീവനക്കാരൻ; വൈറൽ വീഡിയോ

Last Updated:

ട്രാക്കിലേക്ക് ഒരാള്‍ വീഴുന്നത് ശ്രദ്ധയില്‍പെട്ട സുനില്‍കുമാർ ഓടിയെത്തി. ശേഷം ട്രെയിൻ പൂർണമായും ഓടിമാറുന്നത് വരെ വീണയാളെ ട്രാക്കിനോടു ചേർത്തു പിടിച്ചു

News18
News18
കൊല്ലത്ത് റെയിൽവേ ട്രാക്കിലേക്ക് വീണയാളെ ജീവിതത്തിലേക്ക് പിടിച്ചുകയറ്റി റെയിൽവേ ജീവനക്കാരൻ. തിങ്കളാഴ്ച വൈകിട്ട് 7.45ന് കൊല്ലം റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. വഞ്ചിനാട് എക്സ്പ്രസിൽ എതിർ ദിശയിലെ വാതിലൂടെ കയറാൻ ശ്രമിച്ച ആളാണ് കാൽവഴുതി ട്രാക്കിലേക്ക് വീണത്. കൊല്ലം റെയിൽവേ ജീവനക്കാരനായ സുനിൽകുമാറിന്റെ സമയോചിതമായ ഇടപെടലാണ് മരണത്തിൽ നിന്നും ഒരാളെ കൈപിടിച്ചു കയറ്റിയത്.
ട്രെയിൻ മുന്നോട്ടുനീങ്ങാൻ തുടങ്ങിയതോടെ മരണം മുന്നില്‍ക്കണ്ട നിമിഷങ്ങളായിരുന്നു മധ്യവയസ്‌കന്. ശാസ്താംകോട്ടയിൽ പോകുന്നതിനാണ് ഇയാൾ ട്രെയിനിൽ കയറിയത്. ഇതിനിടെയാണ് കാൽവഴുതി വീണത്. ഇദ്ദേഹത്തിനടുത്തേക്ക് കൊല്ലം റെയില്‍വേ സ്റ്റേഷനിലെ പോയിന്റ്സ്മാൻ സുനില്‍കുമാർ രക്ഷാകരം നീട്ടുകയായിരുന്നു.
ട്രാക്കിലേക്ക് ഒരാള്‍ വീഴുന്നത് ശ്രദ്ധയില്‍പെട്ട സുനില്‍കുമാർ ഓടിയെത്തി. ശേഷം ട്രെയിൻ പൂർണമായും ഓടിമാറുന്നത് വരെ വീണയാളെ ട്രാക്കിനോടു ചേർത്തു പിടിച്ചു. ട്രെയിൻ പോയി കഴിഞ്ഞ് പിടിച്ച്‌ എഴുന്നേല്‍പിക്കുകയും ചെയ്തു. സംഭവം കണ്ടുനിന്ന യാത്രക്കാരില്‍ ചിലർ വീഡിയോ എടുക്കുകയും സമൂഹ‌ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുകയും ചെയ്തതോടെ സുനില്‍കുമാറിനെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തിയത് നിരവധി പേരാണ്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കൊല്ലത്ത് ട്രാക്കിലേക്ക് വീണയാളെ ജീവിതത്തിലേക്ക് വലിച്ചുകയറ്റി റെയിൽവേ ജീവനക്കാരൻ; വൈറൽ വീഡിയോ
Next Article
advertisement
പിഎം ശ്രീ പദ്ധതിയിൽ കേരളം ഭാഗമായത് സ്വാഗതാർഹം; വൈകിവന്ന വിവേകം : രാജീവ് ചന്ദ്രശേഖർ
പിഎം ശ്രീ പദ്ധതിയിൽ കേരളം ഭാഗമായത് സ്വാഗതാർഹം; വൈകിവന്ന വിവേകം : രാജീവ് ചന്ദ്രശേഖർ
  • പിഎം ശ്രീ പദ്ധതിയിൽ കേരളം ഔദ്യോഗികമായി പങ്കാളിയായത് വിദ്യാർത്ഥികൾക്ക് ആധുനിക വിദ്യാഭ്യാസം നൽകും.

  • കേരളം പിഎം ശ്രീ പദ്ധതിയിൽ പങ്കാളിയായത് സംസ്ഥാനത്തെ വിദ്യാഭ്യാസ വ്യവസ്ഥയുടെ ആധുനികവൽക്കരണം ലക്ഷ്യമിടുന്നു.

  • വിദ്യാർത്ഥികളുടെ ഭാവി പന്താടാനില്ല, പിഎം ശ്രീ പദ്ധതിയിൽ പങ്കാളിയായത് സംസ്ഥാന സർക്കാരിന്റെ വിവേകമാണ്.

View All
advertisement