വിവാദ അഭിമുഖം; 'കോൺഗ്രസ് എന്ന പുഷ്പക വിമാനത്തിലെ ആരെയൊക്കെയാണ് ഉദ്ദേശിച്ചതെന്ന് കെ സുധാകരൻ വ്യക്തമാക്കണം:' ജോൺ ബ്രിട്ടാസ്

Last Updated:

'കോൺഗ്രസ് എന്ന പുഷ്പക വിമാനത്തിലെ ആരെയൊക്കെയാണ് തന്റെ കഥയിലൂടെ ഉദ്ദേശിച്ചത് എന്ന് അദ്ദേഹം തന്നെ പറയുന്നതാണ് ഭംഗി' എന്ന് അഭിമുഖം പങ്കുവെച്ച് കൊണ്ട് രാജ്യസഭാ എം പി ജോൺ ബ്രിട്ടാസ് ഫേസ്ബുക്കിൽ കുറിച്ചു

തിരുവനന്തപുരം: രാഷ്ട്രീയ നേതാക്കളെ താരതമ്യപ്പെടുത്തിയുള്ള കെപിസിസി അധ്യക്ഷൻ കെ സുധാകരന്റെ അഭിമുഖം ചർച്ചയാകുന്നു. മലബാറിലെയും തെക്കൻ കേരളത്തിലെയും രാഷ്ട്രീയ നേതാക്കളെ താരതമ്യപ്പെടുത്തിയുള്ള അഭിമുഖത്തിലെ പരാമർശമാണ് വിവാദമായതത്. രാമന്റെയും ലക്ഷ്മണനെയും കഥയോടാണ് നേതാക്കളെ സുധാകരൻ ഉപമിച്ചത്. തെക്കൻ കേരളത്തിലെ നേതാക്കളെ അപമാനിക്കുന്ന തരത്തിലാണ് സുധകാരന്റെ പരമാർശം എന്നാണ് പൊതുവിൽ ഉയരുന്ന വിമർശനം. ദ ന്യൂ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിലാണ് പരാമർശം.
പരാമർശവുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ ചർച്ച ചൂടുപിടിക്കുകയാണ്. . ‘കോൺഗ്രസ് എന്ന പുഷ്പക വിമാനത്തിലെ ആരെയൊക്കെയാണ് തന്റെ കഥയിലൂടെ ഉദ്ദേശിച്ചത് എന്ന് അദ്ദേഹം തന്നെ പറയുന്നതാണ് ഭംഗി’ എന്ന് അഭിമുഖം പങ്കുവെച്ച് കൊണ്ട് രാജ്യസഭാ എം പി ജോൺ ബ്രിട്ടാസ് ഫേസ്ബുക്കിൽ കുറിച്ചു.
കുറിപ്പ് ഇങ്ങനെ
ചോദ്യം : തെക്കൻ കേരളത്തിലെയും മലബാറിലെയും രഷ്ട്രീയക്കാർ എത്രകണ്ട് വ്യത്യസ്തരാണ് ?
ഉത്തരം : അതെ , അതിന് ചരിത്രപരമായ കാരണങ്ങൾ ഉണ്ട് . ഞാനൊരു കഥ പറയാം. രാവണനെ കൊന്ന ശേഷം പുഷ്പക വിമാനത്തിൽ ഭാര്യ സീതക്കും സഹോദരൻ ലക്ഷ്മണനും ഒപ്പം ലങ്കയിൽ നിന്ന് രാമൻ മടങ്ങുകയാണ് . കേരളത്തിന്റെ തെക്കൻ പ്രദേശത്തിന് മുകളിലൂടെ വിമാനം കടന്നുപോകുമ്പോൾ ..ലക്ഷ്മണൻ ആലോചിച്ചു …രാമനെ കടലിലേക്ക് തള്ളിയിട്ട് സീതയുമായി കടന്നാലോ എന്ന് . അപ്പോഴേക്കും വിമാനം തൃശൂർ എത്തുകയും ലക്ഷ്മണന്റെ മനസ്സ് മാറുകയും ചെയ്തു . മാത്രമല്ല അദ്ദേഹത്തിന് പശ്ചാത്താപം ഉണ്ടായി. രാമനാകട്ടെ അവന്റെ തോളത്തു തട്ടി പറഞ്ഞു .. “അതെ , നിന്റെ മനസ്സ് ഞാൻ വായിച്ചു . നിന്റെ കുറ്റമല്ല , നമ്മൾ കടന്നു വന്ന നാടിന്റെ പ്രശ്നമാ ..” ( ചിരിക്കുന്നു ).
advertisement
വരട്ടെ … ഇത് ഞാൻ പറഞ്ഞ കഥയല്ല . …ഇതിലൊരു വാക്ക് പോലും എന്റെയല്ല ..
ഇതിനോട് യോജിക്കുന്നുമില്ല ..
സാക്ഷാൽ കെപിസിസി അധ്യക്ഷൻ കെ സുധാകരൻ ഒരു പത്രത്തിന് ( The New Indian Express) നൽകിയ അഭിമുഖത്തിൽ നിന്നുള്ളതാണിത് . കോൺഗ്രസ് എന്ന പുഷ്പക വിമാനത്തിലെ ആരെയൊക്കെയാണ് തന്റെ കഥയിലൂടെ ഉദ്ദേശിച്ചത് എന്ന് അദ്ദേഹം തന്നെ പറയുന്നതാണ് ഭംഗി .😂
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
വിവാദ അഭിമുഖം; 'കോൺഗ്രസ് എന്ന പുഷ്പക വിമാനത്തിലെ ആരെയൊക്കെയാണ് ഉദ്ദേശിച്ചതെന്ന് കെ സുധാകരൻ വ്യക്തമാക്കണം:' ജോൺ ബ്രിട്ടാസ്
Next Article
advertisement
മഹാരാഷ്ട്രയിലെ തദ്ദേശ തിരഞ്ഞെടുപ്പിൽ മഹായുതി സഖ്യത്തിന് വൻ വിജയം; ബിജെപി എറ്റവും വലിയ ഒറ്റകക്ഷി
മഹാരാഷ്ട്രയിലെ തദ്ദേശ തിരഞ്ഞെടുപ്പിൽ മഹായുതി സഖ്യത്തിന് വൻ വിജയം; ബിജെപി എറ്റവും വലിയ ഒറ്റകക്ഷി
  • മഹാരാഷ്ട്ര തദ്ദേശ തിരഞ്ഞെടുപ്പിൽ മഹായുതി സഖ്യത്തിന് വൻ വിജയം; ബിജെപി 129 സീറ്റുകൾ നേടി

  • മഹാവികാസ് അഘാഡിക്ക് പലയിടത്തും തിരിച്ചടി നേരിട്ടു; കോൺഗ്രസ് 34, ശിവസേന(യുബിടി)ക്ക് 8 സീറ്റുകൾ

  • മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പിലും മഹായുതി സഖ്യം വിജയം ആവർത്തിക്കുമെന്ന് ഉപമുഖ്യമന്ത്രി പറഞ്ഞു

View All
advertisement