ബി.ജെ.പിയും സി.പി.എമ്മും വര്‍ഗീയധ്രുവീകരണത്തിനു ശ്രമിക്കുന്നു: ചെന്നിത്തല

Last Updated:
തിരുവനന്തപുരം: സുപ്രീം കോടതി വിധിക്കെതിരെ നിയമ നിര്‍മാണം നടത്താന്‍ കഴിയുമെന്നിരിക്കെ അതിനു ശ്രമിക്കാതെ സംസ്ഥാനത്തെ സംഘര്‍ഷ ഭൂമിയാക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
ബി.ജെ.പിയും സി.പി.എമ്മും ശബരിമല വിഷയത്തില്‍തെരഞ്ഞെടുപ്പിന് ലക്ഷ്യമിട്ട് വര്‍ഗീയ ധ്രുവീകരണത്തിന് ശ്രമിക്കുകയാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
ഏത് മതവിഭാഗങ്ങളുടെയും ആചാരങ്ങളും അനുഷ്ഠാനങ്ങളുംഅതേപടി നിലനില്‍ക്കണമെന്നതാണ് കോണ്‍ഗ്രസിന്റെ നിലപാട്. ഈ വിധി സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ നിന്ന് ചോദിച്ച് വാങ്ങിയതാണ്. 2016 ലെ സത്യവാങ്ങ്മൂലം പിന്‍വലിച്ചതാണ് ഇപ്പോഴത്തെ വിധിക്ക് വഴിയൊരുക്കിയത്. കോണ്‍ഗ്രസ് നടത്തിയ സത്യാഗ്രഹങ്ങളുടെ പേരില്‍ പിണറായി ഇപ്പോള്‍ ഊറ്റം കൊള്ളേണ്ട കാര്യമില്ലെന്നും ചെന്നിത്തല പറഞ്ഞു.
advertisement
പ്രളയം കഴിഞ്ഞ് ഒന്നര മാസം കഴിഞ്ഞിട്ടുംസര്‍ക്കാര്‍ പ്രഖ്യാപിച്ച 10000 രൂപവിതരണം ചെയ്യാന്‍ സാധിച്ചില്ല. ലഭിച്ച തുകയുടെ കണക്ക് എത്രയെന്ന് പോലും മുഖ്യമന്ത്രിയുടെ ഓഫീസിന് അറിയില്ല. പ്രത്യേക അക്കൗണ്ടിനായി ഉത്തരവ് ഇറക്കിയ ശേഷം പിന്‍വലിച്ചത് ഇപ്പോഴും ദരൂഹമാണെന്നും ചെന്നിത്തല ആരോപിച്ചു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ബി.ജെ.പിയും സി.പി.എമ്മും വര്‍ഗീയധ്രുവീകരണത്തിനു ശ്രമിക്കുന്നു: ചെന്നിത്തല
Next Article
advertisement
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി അഖില്‍ ഓമനക്കുട്ടന്‍ ബിജെപിയില്‍ ചേര്‍ന്നു
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി അഖില്‍ ഓമനക്കുട്ടന്‍ ബിജെപിയില്‍ ചേര്‍ന്നു
  • യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി അഖില്‍ ഓമനക്കുട്ടന്‍ ബിജെപിയില്‍ ചേര്‍ന്നു.

  • അഖില്‍ ഓമനക്കുട്ടനെ ബിജെപി പത്തനംതിട്ട ജില്ലാ പ്രസിഡന്റ് പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു.

  • അഖില്‍ ഓമനക്കുട്ടന്‍ 2012മുതല്‍ പത്ത് വര്‍ഷം യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറിയായിരുന്നു.

View All
advertisement