advertisement

Gold Rate: 98,000ത്തിനു മുകളിൽ പൊന്ന്, വിലയിൽ ഇടിവ്; നിരക്ക് അറിയാം

Last Updated:

ഗ്രാമിന് 140 രൂപ ഇടിഞ്ഞ് 12,270 രൂപയിലെത്തി

News18
News18
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവിലയിൽ (Gold Rate) ഇന്ന് ഇടിവ്. പവന് 1120 രൂപ താഴ്ന്ന് 98,160 രൂപയിലെത്തി. ഗ്രാമിന് 140 രൂപ ഇടിഞ്ഞ് 12,270 രൂപയിലെത്തി. ഇന്നലെ കേരളത്തിൽ പവൻവില ചരിത്രത്തിലാദ്യമായി 99,000 രൂപ ഭേദിച്ചു. 99,280 രൂപയാണ് വില. രാജ്യാന്തര സ്വർണവില ഔൺസിന് 8 ഡോളർ ഉയർന്നു. ഒരു ഗ്രാം 24 കാരറ്റ് സ്വർണത്തിന് 13,386 രൂപയും, പവന് 1,07,088 രൂപയുമാണ് നിരക്ക്. 18 കാരറ്റിന് ഒരു ഗ്രാമിന് 10,039 രൂപയും പവന് 80,312 രൂപയുമാണ് വില. വെള്ളി വില ഗ്രാമിന് 211 രൂപയും കിലോഗ്രാമിന് 2,11,000 രൂപയുമാണ് ഇന്നത്തെ നിരക്ക്.
യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് അടിസ്ഥാന പലിശ നിരക്ക് കുറച്ചാൽ സ്വർണവില വീണ്ടും കൂടാൻ സാധ്യതയുണ്ട്. ആഗോള തലത്തിലെ സാമ്പത്തിക അനിശ്ചിതത്വങ്ങൾ, വർദ്ധിച്ച പണപ്പെരുപ്പ ഭീതി, ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യത്തിലുണ്ടായ തുടർച്ചയായ ഇടിവ് തുടങ്ങിയ ഘടകങ്ങളാണ് നിക്ഷേപകരെ സ്വർണത്തിലേക്ക് തിരിയാൻ പ്രേരിപ്പിക്കുന്നത്. വില ഉയരുന്നത് വിവാഹം പോലുള്ള ആവശ്യങ്ങൾക്കായി സ്വർണം വാങ്ങുന്നതിൽ വലിയ കുറവ് രേഖപ്പെടുത്തി. വിൽപന ഇടിഞ്ഞതോടെ സംസ്ഥാനത്തെ സ്വർണ വ്യാപാര മേഖല കനത്ത പ്രതിസന്ധിയിലാണ്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Money/
Gold Rate: 98,000ത്തിനു മുകളിൽ പൊന്ന്, വിലയിൽ ഇടിവ്; നിരക്ക് അറിയാം
Next Article
advertisement
മുതിർന്ന ​​ഐഎഎസ് ഉദ്യോഗസ്ഥൻ ബി അശോകിന്റെ കേസിൽ സർക്കാരിന് എന്തുകൊണ്ട് തിരിച്ചടി?
മുതിർന്ന ​​ഐഎഎസ് ഉദ്യോഗസ്ഥൻ ബി അശോകിന്റെ കേസിൽ സർക്കാരിന് എന്തുകൊണ്ട് തിരിച്ചടി?
  • കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ബി അശോകിന്റെ സ്ഥലംമാറ്റം ഉത്തരവിൽ സർക്കാർ നടപടിയെ റദ്ദാക്കി

  • ഐഎഎസ് ഉദ്യോഗസ്ഥരുടെ നിയമനത്തിനും സ്ഥലംമാറ്റത്തിനും സിവിൽ സർവീസ് ബോർഡിന്റെ അനുമതി നിർബന്ധമാക്കി

  • കേഡർ തസ്തികകളിൽ ഐഎഎസുകാരല്ലാത്തവർ പദവി ഒഴിയാൻ നിർദേശം, നിയമനത്തിൽ ചട്ടങ്ങൾ പാലിക്കണമെന്ന് Tribunal

View All
advertisement