'ശബരിമലയില്‍ പ്രവര്‍ത്തകരെ ബൂട്ടിന്റെ ചവിട്ട് കൊള്ളിച്ചത് പിണറായി വിജയനെ എതിര്‍ക്കാന്‍ വേണ്ടി മാത്രം': RSSനെതിരേ വിമർശനവുമായി 'റെഡി ടു വെയിറ്റ്' വക്താവ് പത്മ പിള്ള

ഫേസ്ബുക്ക് പോസ്റ്റിലെ കമന്റിലാണ് ശബരിമല സമരത്തിന് പിന്നില്‍ രാഷ്ട്രീയ അടവുനയം മാത്രമായിരുന്നുവെന്ന് അവർ ആരോപിക്കുന്നത്.

news18
Updated: May 8, 2019, 6:55 PM IST
'ശബരിമലയില്‍ പ്രവര്‍ത്തകരെ ബൂട്ടിന്റെ ചവിട്ട് കൊള്ളിച്ചത് പിണറായി വിജയനെ എതിര്‍ക്കാന്‍ വേണ്ടി മാത്രം': RSSനെതിരേ വിമർശനവുമായി 'റെഡി ടു വെയിറ്റ്' വക്താവ് പത്മ പിള്ള
പദ്മ പിള്ള
  • News18
  • Last Updated: May 8, 2019, 6:55 PM IST
  • Share this:
ശബരിമല സമരത്തിൽ സംഘപരിവാറിനെ പരോക്ഷമായി വിമർശിച്ച് റെഡി ടു വെയിറ്റ് ക്യാംപയിൻ വക്താവ് പത്മ പിള്ള. ഭാസ്കർ ടി ദാസ് എന്നയാളുടെ ഫേസ്ബുക്ക് പോസ്റ്റിന് നൽകിയ കമന്റിലാണ് ശബരിമല ഒരു വോട്ട് ബാങ്ക്, രാഷ്ട്രീയ അടവുനയം മാത്രമായിരുന്നുവെന്ന് അവർ കുറ്റപ്പെടുത്തുന്നത്. ആർഎസ്എസിന്റെ പേര് പറയാതെയാണ് വിമർശനം. പത്മ പിള്ളയുടെ കമന്റ് ഇതിനോടകം സമൂഹ മാധ്യമങ്ങളിൽ വൈറലായി.

ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കണമെന്ന ആവശ്യത്തിനെതിരെ നടന്ന ക്യാംപയിന്റെ മുന്നണി പോരാളികളിൽ ഒരാളായിരുന്നു പദ്മപിള്ള. കമന്റിൽ പറയുന്നത് ഇങ്ങനെ- 'ഒരുകാര്യം ഏകദേശം ക്ലിയറായി വരുന്നുണ്ട്. ശബരിമലയിൽ പ്രവർത്തകരെ ബൂട്ടിൽ ചവിട്ടുകൊള്ളിച്ചത് വിശ്വാസികളുടെ വികാരം മാനിച്ചോ, അയ്യപ്പക്ഷേത്രത്തിലോ അവിടത്തെ തന്ത്ര ആഗമങ്ങളോടുള്ള ബഹുമാനമോ കൊണ്ടല്ല - പിണറായി വിജയനെ എതിർക്കാൻ മാത്രമാണ്. ശബരിമല ഒരു വോട്ട് ബാങ്ക്, പൊളിറ്റിക്കൽ അടവുനയം മാത്രമായിരുന്നു അവർക്ക്. ഇത്ര ഭംഗിയായി നമ്മളെ എങ്ങനെ മുതലെടുക്കാൻ പറ്റുന്നു എന്നോർക്കുമ്പോൾ ആത്മനിന്ദ തോന്നുന്നു.

കമന്റിന്റെ കാര്യത്തിൽ പദ്മ പിള്ളയുടെ പ്രതികരണത്തിനായി ന്യൂസ് 18 ശ്രമിച്ചിരുന്നെങ്കിലും ലഭ്യമായിരുന്നില്ല. എന്നാൽ കമന്റ് വൈറലായതിന് മണിക്കൂറുകൾക്ക് ശേഷം ഈ പോസ്റ്റിൽ ഉറച്ചുനിൽക്കുന്നതായി അവർ മറ്റൊരു ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കുന്നുണ്ട്.'

 

First published: May 7, 2019, 9:34 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading