മഴയുടെ ശക്തി കുറഞ്ഞു: എറണാകുളത്ത് റെഡ് അലർട്ട് പിൻവലിച്ചു
Last Updated:
24ന് ഇടുക്കിയിൽ യെല്ലോ അലർട്ടും 25ന് ഗ്രീൻ അലർട്ടുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
എറണാകുളം: ജില്ലയിൽ മഴയുടെ ശക്തി കുറഞ്ഞതോടെ
റെഡ് അലർട്ട് പിൻവലിച്ചു. നാളെയും മറ്റന്നാളും കേന്ദ്ര കാലാവസ്ഥ വകുപ്പ് ജില്ലയിൽ ഗ്രീൻ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശൂർ, പാലക്കാട്, കണ്ണൂർ, കാസർഗോഡ് എന്നിവിടങ്ങളിലും ഗ്രീൻ അലർട്ട് ആണ്.
മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിൽ യെല്ലോ അലർട്ടും ഇടുക്കിയിൽ ഓറഞ്ച് അലർട്ടുമുണ്ട്. 24ന് ഇടുക്കിയിൽ യെല്ലോ അലർട്ടും 25ന് ഗ്രീൻ അലർട്ടുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
കാസർഗോഡും കണ്ണൂരും 23ന് യെല്ലോ അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.എറണാകുളം ജില്ലയിൽ 12 ദുരിതാശ്വാസ ക്യാമ്പുകളിൽ മൂന്നെണ്ണം പിരിച്ചുവിട്ടു. തോപ്പുംപടി, ഇടപ്പള്ളി സൗത്ത് എന്നിവിടങ്ങളിലെ ക്യാമ്പുകളാണ് പിരിച്ചുവിട്ടത്.
advertisement
കൊച്ചി താലൂക്കിൽ മേരി മാതാ കോളേജ്, ദേവിവിലാസം എൽ.പി.എസ്, എടവനക്കാട് ഗവൺമെന്‍റ് യു.പി സ്കൂൾ,കണയന്നൂർ താലൂക്കിൽ ഗവൺമെന്‍റ് എച്ച്.എസ്.എസ് പനമ്പിള്ളി നഗർ, സെന്‍റ് റീത്താസ് എച്ച്.എസ്.എസ് പൊന്നുരുന്നി, കമ്മ്യൂണിറ്റി ഹാൾ ശാന്തിപുരം, സി.സി.പി എൽഎം തേവര, ഗവൺമെന്‍റ് എച്ച്.എസ് ഇടപ്പള്ളി, ഉദയനഗർ എസ്.ഡി കോൺവെന്‍റ് ഗാന്ധിനഗർ എന്നിവിടങ്ങളിലുമാണ് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിരിക്കുന്നത്.
ഒമ്പത് ക്യാമ്പുകളിലായി 2257 പേരാണ് താമസിക്കുന്നത്. 875 പുരുഷന്മാരും 1048 സ്ത്രീകളും 334 കുട്ടികളുമാണ് ക്യാമ്പിലുള്ളത്.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 22, 2019 9:02 PM IST