പാലത്തായി പ്രതിക്കൊപ്പമുള്ളത് വ്യാജ ഫോട്ടോ; പ്രചരിപ്പിച്ചത് മത തീവ്രവാദി ഗ്രൂപ്പെന്ന് പി. ജയരാജൻ
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
നടപടി ആവശ്യപ്പെട്ടു പൊലീസില്‍ പരാതി നൽകിയിട്ടുണ്ടെന്നും പി. ജയരാജൻ
തിരുവനന്തപുരം: പാലത്തായി പീഡന കേസ് പ്രതിക്കൊപ്പം താൻ നിൽക്കു രീതിയിൽ ഫോട്ടോഷോപ്പ് ഫോട്ടോ പ്രചരിപ്പിച്ചത് മത തീവ്രവാദി ഗ്രൂപ്പെന്ന് പി. ജയരാജൻ. ഇത് ഗുരുതരമായ കുറ്റകൃത്യമാണ്. ഇതിൽ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ടു പൊലീസില്‍ പരാതി നൽകിയിട്ടുണ്ടെന്ന് പി. ജയരാജൻ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.
പത്തനംതിട്ടയിലെ പെരുനാട് വച്ചെടുത്ത ഗ്രൂപ്പ് ഫോട്ടോയിലെ എസ്എഫ്ഐയുടെ യുടെ അന്നത്തെ നേതാവായിരുന്ന റോബിൻ കെ തോമസിന്റെ ഫോട്ടോയിലെ തല മോര്‍ഫ് ചെയ്താണ് ബിജെപി നേതാവിന്റെ പടം ചേര്‍ത്തതെന്നും ജയരാജൻ ചൂണ്ടിക്കാട്ടി. സി.പി.എം പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗം പി എസ് മോഹനൻ, വടശേരിക്കര ലോക്കൽ സെക്രട്ടറി ബെഞ്ചമിൻ ജോസ് ജേക്കബ് എന്നിവരാണ് ആ ഫോട്ടോയിലുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
advertisement
ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ;
പാനൂര്‍ പാലത്തായിലെ ബാലികയെ പീഡിപ്പിച്ച ബിജെപി നേതാവായ അധ്യാപകനോടൊപ്പം ഞാൻ നില്‍ക്കുന്ന രീതിയിൽ ഫോട്ടോഷോപ്പ് ചെയ്ത ഒരു ഗ്രൂപ്പ് ഫോട്ടോ മത തീവ്രവാദി ഗ്രൂപ്പ് ആണെന്ന് സംശയിക്കുന്നവർ വ്യാപകമായി പ്രചരിപ്പിച്ച് വരികയാണ്. യാഥാര്‍ത്ഥത്തില്‍ തിരുവോണ നാളിൽ കോൺഗ്രസുകാര്‍ കൊലപ്പെടുത്തിയ സ:എം എസ് പ്രസാദിന്റെ രക്തസാക്ഷി അനുസ്മരണ ദിനത്തില്‍ പങ്കെടുക്കാൻ പോയപ്പോള്‍ പത്തനംതിട്ടയിലെ പെരുനാട് വച്ച് എടുത്ത ഗ്രൂപ്പ് ഫോട്ടോയിലെ എസ്എഫ്ഐയുടെ യുടെ അന്നത്തെ നേതാവായിരുന്ന റോബിൻ കെ തോമസിന്റെ ഫോട്ടോയിലെ തല മോര്‍ഫ് ചെയ്താണ് ബിജെപി നേതാവിന്റെ പടം ചേര്‍ത്തത്. CPI [M] പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗം സ. പി എസ്സ് മോഹനൻ, വടശ്ശേരിക്കര ലോക്കൽ സെക്രട്ടറി ബെഞ്ചമിൻ ജോസ് ജേക്കപ്പ് എന്നിവരാണ് അന്ന് എന്റെ കുടെ ഫോട്ടോയിൽ ഉള്ളത് .
ഇത് ഗുരുതരമായ കുറ്റകൃത്യമാണ്. ഇതിൽ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ടു പൊലീസില്‍ പരാതി നൽകിയിട്ടുണ്ട്.
പാലത്തായി കേസിൽ ഇരയുടെ വീട് സന്ദര്‍ശിക്കുകയും ബിജെപി നേതാവിന് എതിരായി കര്‍ശന നടപടി എടുക്കണമെന്നും ഞാൻ നേരത്തേ തന്നെ ആവശ്യപ്പെട്ടിട്ടുള്ളതാണ്. പോലീസ് യാതൊരു വീഴ്ചയും കൂടാതെ നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട്. ഇപ്പോൾ ക്രൈം ബ്രാഞ്ച് ആണ് കേസ് അന്വേഷിക്കുന്നത്.ഹൈ കോടതി ഈ കേസിന്റെ കേസ് ഡയറി പരിശോധിച്ച് പ്രതിക്ക് ജാമ്യം നിഷേധിച്ചു. എന്നാൽ സെഷൻസ് കോടതി ഏറ്റവും ഒടുവില്‍ ജാമ്യം അനുവദിച്ചിരിക്കയാണ്. ഇതിന്റെ പേര് പറഞ്ഞാണ് ചില മത തീവ്രവാദികള്‍ LDF സർക്കാരിനെതിരെ അപവാദ പ്രചാരണങ്ങൾ നടത്തുന്നത്. അതിന്റെ ഭാഗമാണ് ഈ വ്യാജ ഫോട്ടോയും ഇത് ചില കുടുംബ ഗ്രൂപ്പ്കളില്‍ പ്രചരിപ്പിക്കുന്നണ്ട്. അതിന്റെ പിന്നിലും മത തീവ്രവാദി ഗ്രൂപ്പ് ആണ്. അതിനാല്‍ കുടുംബ ഗ്രൂപ്പുകളിൽ ഉള്ളവരും ഇത്തരം നുണ പ്രചാരണങ്ങൾക്കെതിരെ ഉചിതമായ നടപടി കൈക്കൊള്ളണം.
പ്രതിക്ക് ജാമ്യം അനുവദിച്ചു കൊണ്ടുള്ള വിധിക്കെതിരെ ഹൈ കോടതിയില്‍ അപ്പീൽ സമർപ്പിക്കണം.ഈ പോക്സോകേസിന്റെ കേസ് ഡയറി അടക്കം പരിശോധിച്ച് ഹൈ കോടതി ഇത് ന്യായമായും പരിഗണിക്കുമെന്ന് പ്രതീക്ഷിക്കാം. LDF സർക്കാരിന്റെ പ്രതിച്ഛായ തകര്‍ക്കുന്നതിന് കോൺഗ്രസ്സ്/ലീഗും.. ജമാ അത്തെ ഇസ്ലാമിയും പോപ്പുലർ ഫ്രണ്ടും നടത്തുന്ന ഹീന ശ്രമങ്ങളെ ജാഗ്രതയോടെ കാണാന്‍ എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
July 18, 2020 11:10 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പാലത്തായി പ്രതിക്കൊപ്പമുള്ളത് വ്യാജ ഫോട്ടോ; പ്രചരിപ്പിച്ചത് മത തീവ്രവാദി ഗ്രൂപ്പെന്ന് പി. ജയരാജൻ