നാവികസേനാ ഗ്ലൈഡര്‍ തകര്‍ന്ന് 2 പേര്‍ മരിച്ച സംഭവം; അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചാല്‍ ഉടൻ നടപടിയെന്ന് വൈസ് അഡ്മിറല്‍

Last Updated:

കടലിൽ ഏത് തരം അപ്രതീക്ഷിത ഭീഷണിയേയും നേരിടാൻ നാവിക സേന സജ്ജമാണെന്നും വൈസ് അഡ്മിറൽ

കൊച്ചിയിൽ നാവികസേനയുടെ ഗ്ലൈഡർ തകർന്ന് രണ്ട് പേർ മരിക്കാനിടയായതിലെ അന്വേഷണ റിപ്പോർട്ട് ഈ മാസം അവസാനം ലഭിച്ചേക്കും. ഇതിനുശേഷം തുടർനടപടി പിന്നാലെയുണ്ടാകുമെന്ന് വൈസ് അഡ്മിറല്‍. 1971-ലെ യുദ്ധവിജയത്തിന്റെ അമ്പതാം വാർഷികം സ്വർണിം വിജയ് വർഷ് ആയി ആഘോഷിക്കാനിരിക്കെ കൊച്ചിയിൽ ഐ.എൻ.എസ് ഷാർദൂലിൽ സംസാരിക്കുകയായിരുന്നു വൈസ് അഡ്മിറൽ.
കോവിഡ് കാരണം വൈകിയ ഐ.എൻ.എസ് വിക്രാന്തിന്റെ കമ്മിഷനിങ് അടുത്ത വർഷം അവസാനത്തോടെ ഉണ്ടായേക്കുമെന്നാണ് ദക്ഷിണ നാവിക കമാൻഡ് വ്യക്തമാക്കുന്നത്. ഇതോടെ ഒരു പുതിയ അന്തർവാഹിനി കൂടി നാവികസേനയുടെ ഭാഗമാകും.
കടലിൽ ഏത് തരം അപ്രതീക്ഷിത ഭീഷണിയേയും നേരിടാൻ നാവിക സേന സജ്ജമാണെന്നും വൈസ് അഡ്മിറൽ പറഞ്ഞു.കോവിഡ് കാലത്ത് പോലും കർമനിരതരാകാൻ കഴിഞ്ഞ നാവികസേനയിൽ രോഗംമൂലം ഒരാൾക്ക് പോലും ജീവഹാനി ഉണ്ടായില്ല. വന്ദേ ഭാരത് മിഷനിലടക്കം നാവിക സേന സജീവമായിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
നാവികസേനാ ഗ്ലൈഡര്‍ തകര്‍ന്ന് 2 പേര്‍ മരിച്ച സംഭവം; അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചാല്‍ ഉടൻ നടപടിയെന്ന് വൈസ് അഡ്മിറല്‍
Next Article
advertisement
ഇന്ത്യയും യുഎസും അടുത്ത സുഹൃത്തുക്കളെന്ന് മോദി; വ്യാപാര ചർച്ചകൾ തുടരുമെന്ന് ഇരു നേതാക്കളും
ഇന്ത്യയും യുഎസും അടുത്ത സുഹൃത്തുക്കളെന്ന് മോദി; വ്യാപാര ചർച്ചകൾ തുടരുമെന്ന് ഇരു നേതാക്കളും
  • ഇന്ത്യയും യുഎസും തമ്മിലുള്ള വ്യാപാര ചർച്ചകൾ തുടരുമെന്ന് മോദിയും ട്രംപും സ്ഥിരീകരിച്ചു.

  • ഇന്ത്യ-യുഎസ് പങ്കാളിത്തത്തിന്റെ പരിധിയില്ലാത്ത സാധ്യതകള്‍ തുറക്കുമെന്ന് മോദി വ്യക്തമാക്കി.

  • ഇന്ത്യയുമായുള്ള വ്യാപാര തടസങ്ങള്‍ പരിഹരിക്കുന്നതിനായി ചര്‍ച്ചകള്‍ തുടരുകയാണെന്ന് ട്രംപ് പറഞ്ഞു.

View All
advertisement