പത്തൊമ്പതാം വയസിൽ ആരംഭിച്ച ബിസിനസ് ജൈത്രയാത്രക്ക് വിരാമം; 'പിസ ഹട്ട്' സഹസ്ഥാപകൻ അന്തരിച്ചു
- Published by:user_49
Last Updated:
പത്തൊമ്പതാം വയസിൽ സഹോദരൻ ഡാൻ കാർണിക്കൊപ്പം കൻസാസിലാണ് ഫ്രാങ്ക് പിസ്സ ഹട്ട് ബിസിനസ് ആരംഭിച്ചത്
പിസ്സ ഹട്ടിന്റെ സഹസ്ഥാപകനായ ഫ്രാങ്ക് കാർണി അന്തരിച്ചു. 82 വയസുകാരനായിരുന്ന ഫ്രാങ്ക് കാർണി ബുധനാഴ്ചയാണ് ന്യുമോണിയ ബാധിച്ച് മരിച്ചത്. കോവിഡിൽ നിന്ന് അടുത്തിടെയാണ് ഫ്രാങ്ക് മുക്തനായത്.
പത്തൊമ്പതാം വയസിൽ സഹോദരൻ ഡാൻ കാർണിക്കൊപ്പം കൻസാസിലെ വിചിറ്റയിൽ ഫ്രാങ്ക് പിസ്സ ഹട്ട് ബിസിനസ് ആരംഭിച്ചത്. വീടിന് അടുത്തുള്ള സ്ഥലങ്ങളിൽ പിസ ഉണ്ടാക്കി വിറ്റാണ് ആരംഭം. സഹോദരൻ അമ്മയിൽ നിന്ന് കടം വാങ്ങിയ 600 ഡോളർ ഉപയോഗിച്ചാണ് ആദ്യത്തെ പിസ്സ ഹട്ട് സ്ഥാപിച്ചത്. പിന്നീട് ആറുമാസത്തിനുള്ളിൽ അവരുടെ രണ്ടാമത്തെ ഔട്ട്ലെറ്റ് തയ്യാറായി.
Also Read അൽപം താമസിച്ചു; വിവാഹം കഴിഞ്ഞ് 2 മാസത്തിന് ശേഷം WWE താരം ജോൺസീനക്ക് ആശംസകളുമായി മുന് കാമുകി
advertisement
അടുത്ത വർഷം തന്നെ സഹോദരന്മാർ ചേർന്ന് സ്ഥാപനം ഫ്രാഞ്ചൈസി നൽകാൻ ആരംഭിച്ചു. അങ്ങനെ ചുരുക്കം കാലംകൊണ്ട് തന്നെ അവർ അമേരിക്കയിലുടനീളം ബിസിനസ് വ്യാപിപ്പിച്ചു. 2019 ഡിസംബർ വരെയുള്ള കണക്കനുസരിച്ച് ലോകമെമ്പാടുമായി 18,703 ഔട്ട്‌ലെറ്റുകൾ പിസ്സ ഹട്ടിനുണ്ട്. ഇന്ന് ലോകത്തിലെ തന്നെ ഏറ്റവും വലിയ പിസ്സ ശൃംഖലകളിലൊന്നാണ് പിസ ഹട്ട്.
ഇന്ന് പിസ്സ ഹട്ട് ലോകമെമ്പാടുമുള്ള ആഹാര പ്രേമികളുടെ പ്രിയപ്പെട്ട ഫാസ്റ്റ്ഫുഡ് ഔട്ട്‌ലെറ്റായി മാറി. പിസ്സകൾക്ക് പുറമേ, ഫാസ്റ്റ്ഫുഡ് ശൃംഖലയിൽ ഇറ്റാലിയൻ, അമേരിക്കൻ വിഭവങ്ങളായ പാസ്ത, നഗ്ഗെറ്റുകൾ, മധുരപലഹാരങ്ങൾ, ശീതളപാനീയങ്ങൾ എന്നിവയും പിസ്സ ഹട്ടിൽ ലഭ്യമാണ്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 03, 2020 3:54 PM IST
മലയാളം വാർത്തകൾ/ വാർത്ത/World/
പത്തൊമ്പതാം വയസിൽ ആരംഭിച്ച ബിസിനസ് ജൈത്രയാത്രക്ക് വിരാമം; 'പിസ ഹട്ട്' സഹസ്ഥാപകൻ അന്തരിച്ചു