തൂശൂരിലേത് യുദ്ധമല്ല മത്സരമെന്ന് സുരേഷ് ഗോപി; മോദി ഗ്യാരന്റി ഊന്നിപ്പറഞ്ഞ് രാജീവ് ചന്ദ്രശേഖർ

Last Updated:

സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് ശേഷം പ്രചാരണത്തിനുള്ള ഒരുക്കവുമായി തങ്ങളുടെ മണ്ഡലങ്ങളിൽ എത്തി സുരേഷ് ഗോപിയും രാജീവ് ചന്ദ്രശേഖറും

തൃശൂരിലേത് യുദ്ധമല്ല മത്സരമാണെന്ന് സുരേഷ് ഗോപി. മോദി ഗ്യാരന്റി ഊന്നിപ്പറഞ്ഞ് രാജീവ് ചന്ദ്രശേഖർ. സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് ശേഷം പ്രചാരണത്തിനുള്ള ഒരുക്കവുമായി ഇരുവരും തങ്ങളുടെ മണ്ഡലങ്ങളിൽ എത്തി. തൃശൂർ റെയില്‍വേ സ്റ്റേഷനിലെത്തിയ സുരേഷ് ഗോപിക്ക് ഗംഭീര സ്വീകരണമാണ് പ്രവർത്തകർ നൽകിയത്. സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് ശേഷം തൃശൂരില്‍ ആദ്യമായി എത്തുകയാണ് സുരേഷ് ഗോപി
സുരേഷ് ഗോപി തൃശൂരില്‍. സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് ശേഷം തൃശൂരില്‍ ആദ്യമായി എത്തുകയാണ് സുരേഷ് ഗോപി. ഗംഭീരമായ വരവേല്‍പാണ് സുരേഷ് ഗോപിക്ക് റെയില്‍വേ സ്റ്റേഷനില്‍ ബിജെപി പ്രവര്‍ത്തകര്‍ നല്‍കിയത്. തൃശൂരിലേത് യുദ്ധമല്ല, മത്സരമാണ് എന്നാണ് സുരേഷ് ഗോപി നല്‍കിയ ആദ്യപ്രതികരണം. പ്രവര്‍ത്തകരുടെ സ്വീകരണം ആവേശകരമാണെന്നും വിജയപ്രതീക്ഷയുണ്ടെന്നും സുരേഷ് ഗോപി പങ്കുവച്ചു.
റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ബൈക്ക് റാലിയുടെ അകമ്പടിയോടെ സുരേഷ് ഗോപിയെ സ്വരാജ് റൗണ്ടിലേക്ക് ആനയിച്ച ശേഷം റോഡ് ഷോയും നടത്തി ബിജെപി പ്രവര്‍ത്തകര്‍. അതേസമയം, തിരുവനന്തപുരത്ത് എത്തിയ സ്ഥാനാർത്ഥി രാജിവ് ചന്ദ്രശേഖർ റോഡ് ഷോ നടത്തി. ഇത്തവണ എൻഡിഎയ്ക്ക് ലഭിക്കുന്ന സീറ്റുകളിൽ ഒരെണ്ണം തിരുവനന്തപുരമാകുമെന്ന് അദേഹം പറഞ്ഞു. തിരുവന്തപുരം ഐടി നഗരമാകുമോയെന്ന ചോദ്യത്തിന് മോദി ഗ്യാരന്റി ഊന്നിപ്പറഞ്ഞ രാജീവ് ചന്ദ്രശേഖർ ഐടി ഹബ്ബായി തിരുവനന്തപുരത്തെ മാറ്റുമെന്ന് ഉറപ്പ് നൽകി.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
തൂശൂരിലേത് യുദ്ധമല്ല മത്സരമെന്ന് സുരേഷ് ഗോപി; മോദി ഗ്യാരന്റി ഊന്നിപ്പറഞ്ഞ് രാജീവ് ചന്ദ്രശേഖർ
Next Article
advertisement
ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു
ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു
  • കോടതി, ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരായ വിജിത്തും ഷിനോജും കൊല്ലപ്പെട്ട കേസിലെ പ്രതികളെ വെറുതെവിട്ടു.

  • കോടതി 16 പ്രതികളെയും വെറുതെവിട്ടു, 2 പ്രതികൾ വിചാരണക്കാലയളവിൽ മരണപ്പെട്ടു.

  • പ്രോസിക്യൂഷന്‍ 44 സാക്ഷികളെ വിസ്തരിച്ചു, 14 ദിവസമാണ് വിസ്താരം നടന്നത്.

View All
advertisement