റോക്ക് ആൻഡ് റോൾ ദിനങ്ങൾ വീണ്ടും; റോക്ക് ചെയ്യാൻ ഒരുങ്ങി തിരുവനന്തപുരം

Last Updated:

നന്ദു ലിയോയെയും സിൻഡി നന്ദകുമാറിനെയും ദ ജിപ്സീസിനെയും നയൻ അവേഴ്സിനെയും ഒക്കെ തിരുവനന്തപുരംകാർ മറന്നോ…? എങ്കിൽ ഇതാ വരുന്നു എഴുപതുകളിലെയും എൺപതുകളിലെയും പാശ്ചാത്യസംഗീത താരങ്ങൾ… ഒന്നു കൂടി റോക്ക് ചെയ്യാൻ. ട്രിവാൻഡ്രം റോക്കേഴ്സിന്റെ പരിപാടി നവംബർ 16ന് വൈലോപ്പിള്ളിയിൽ...

റോക്ക് ആൻഡ് റോളിന്റെ മാസ്മരികതയിൽ ഒരിക്കൽ കൂടി റോക്ക് ചെയ്യാൻ ഒരുങ്ങുകയാണ് അനന്തപുരി. എഴുപതുകളിലും എൺപതുകളിലും തിരുവനന്തപുരത്ത് പാശ്ചാത്യ സംഗീതത്തിന്റെ നാദവും താളവും നിറച്ച സുവർണതാരങ്ങൾ ഒരിക്കൽ കൂടി ഒന്നിക്കുന്നു, ഒപ്പം ന്യൂ ജെൻ സംഗീതജ്ഞരും വളർന്നു വരുന്ന കലാപ്രതിഭകളും കൂടും. ഒരു വട്ടം കൂടി ഓർമകളുടെ സംഗീതലോകത്തേക്ക് ആരാധകരെയും സുഹൃത്തുക്കളെയും താളമിട്ടു നടത്താൻ…
‘ട്രിവാൻഡ്രം റോക്കേഴ്സ്’ (Trivandrum Rockers) എന്ന പേരിൽ രൂപം കൊണ്ട കൂട്ടായ്മയുടെ ആദ്യവിരുന്ന് – ‘Revive Vol 1’ നവംബർ 16, ശനിയാഴ്ച വൈകിട്ട് മൂന്നിന് വൈലോപ്പിള്ളി സംസ്കൃതി ഭവനിലെ ആംഫി തീയറ്ററിൽ. 11 ബാൻഡുകൾ, 50 സംഗീതജ്ഞർ! വേദി കൊഴുപ്പിക്കാൻ ഒരുങ്ങുകയാണ് സംഘാടകർ.
അണിനിരക്കുന്ന ഗായകരും ബാൻഡുകളും ഇതാ:
NANDU LEO & CINDY NANDAKUMAR, THE 12TH BAR, THE GYPSIES, IX Hrs, DARSHAN SHANKAR ENSEMBLE, LAZIE J, JYOTHI CRISHNA, ROCKKNOT, SOULJAM, THE BFLAT, VELVET CLOUDS.
advertisement
പഴയ റോക്ക് ആൻഡ് റോൾ പുലികളുടെ പിൻമുറക്കാരനായി തൊണ്ണൂറുകളിൽ തിരുവനന്തപുരത്തെ ക്യാംപസുകളെയും വിവിധ വേദികളെയും ആവേശത്തിലാറാടിച്ച ദർശൻ ശങ്കറാണ് കൂട്ടായ്മയ്ക്കും കൺസേർട്ടിനും മുൻകൈ എടുത്തത്. “1990 മുതൽ 1997 വരെ ഞാനിവിടെ പല വേദികളിൽ സംഗീതപരിപാടി അവതരിപ്പിച്ചു. ഇന്നത്തെക്കാൾ ആവേശത്തോടെയാണ് അന്ന് സംഗീതപ്രേമികൾ ആ വിരുന്നുകൾ നെഞ്ചേറ്റിയത്…” ദർശൻ പറയുന്നു. “1997ൽ ഒമാനിലെ സംഗീതബാൻഡിൽ ചേരാൻ ഇവിടം വിട്ടു. അന്നത്തെ പല സംഗീതജ്ഞരും ആ വഴി പിന്തുടർന്നു… പിന്നെപ്പിന്നെ തലസ്ഥാനത്തെ പാശ്ചാത്യസംഗീതലോകത്തിനു പഞ്ഞകാലമായി…” ദർശൻ പറഞ്ഞു.
advertisement
എന്നാൽ ഇപ്പോൾ തികഞ്ഞ ശുഭപ്രതീക്ഷയിലാണ് ഈ യുവസംഗീതജ്ഞൻ. ''എന്റെ കോളജ് സുഹൃത്തുക്കൾ അടക്കം ഒട്ടേറെപ്പേർ വീണ്ടും താൽപര്യം കാട്ടുന്നു, പ്രോത്സാഹിപ്പിക്കുന്നു, പഠിക്കാൻ താൽപര്യം പ്രകടിപ്പിക്കുന്നു. അങ്ങനെയാണ് ഞാൻ ഈ ദൗത്യത്തിനു മുൻകൈ എടുത്തത്. ഞങ്ങളുടെ കാലത്തെ ആവേശം പുതിയ തലമുറയ്ക്കു കൂടി പകർന്നു നൽകുകയാണു ലക്ഷ്യം.” ദർശൻ പറഞ്ഞു.
“ഞങ്ങൾക്ക് ഇതൊരു ഉത്സവമാണ്. ഇത് ദർശന്റെ ആശയമാണ്. പുതിയ പാട്ടുകൾക്കായി കസെറ്റ് കടകൾ കയറിയിറങ്ങിയ ഞങ്ങളുടെ കാലം ഓൺലൈൻ, ഡിജിറ്റൽ ഗാനലോകത്ത് വിഹരിക്കുന്ന ഇന്നത്തെ തലമുറയ്ക്ക് അറിയില്ലല്ലോ…” 'ലേസി ജെ' യുടെ മനോജ് പിള്ള ചിരിക്കുന്നു.
advertisement
ഏതായാലും ഒറ്റ പരിപാടി കൊണ്ട് അവസാനിപ്പിക്കാൻ ട്രിവാൻഡ്രം റോക്കേഴ്സ് ഉദ്ദേശിക്കുന്നില്ല. സംഗീത കൂട്ടായ്മകളും ശിൽപശാലകളും പരിശീലന ക്ലാസുകളുമായി റോക്ക് സംഗീതദൗത്യം മുന്നോട്ടു കൊണ്ടു പോകും.
പ്രവേശനം പാസ് മുഖേന നിയന്ത്രിച്ചിട്ടുണ്ട്. പാസിനായി വാട്സ് ആപ്പ് സന്ദേശം അയയ്ക്കേണ്ട നമ്പർ: 9895248906
മലയാളം വാർത്തകൾ/ വാർത്ത/Kerala/
റോക്ക് ആൻഡ് റോൾ ദിനങ്ങൾ വീണ്ടും; റോക്ക് ചെയ്യാൻ ഒരുങ്ങി തിരുവനന്തപുരം
Next Article
advertisement
കോഹ്ലിയുടെ ക്യാപ്റ്റൻ; BCCIയുടെ പുതിയ പ്രസിഡന്റ് മിഥുൻ മൻഹാസ്
കോഹ്ലിയുടെ ക്യാപ്റ്റൻ; BCCIയുടെ പുതിയ പ്രസിഡന്റ് മിഥുൻ മൻഹാസ്
  • മിഥുൻ മൻഹാസ് ബിസിസിഐയുടെ പുതിയ പ്രസിഡന്റ് സ്ഥാനത്തേക്ക് നാമനിർദേശം ചെയ്യപ്പെട്ടു.

  • ഫസ്റ്റ് ക്ളാസ് ക്രിക്കറ്റിൽ 157 മത്സരങ്ങളിൽ നിന്ന് 9,714 റൺസാണ് മൻഹാസിന്റെ സമ്പാദ്യം.

  • മൻഹാസ് ഐപിഎല്ലിൽ 55 മത്സരങ്ങളിൽ നിന്ന് 514 റൺസ് നേടി, 109.36 സ്ട്രൈക്ക് റേറ്റോടെ.

View All
advertisement