K. M. Shaji| ആര്‍എസ്എസ് വോട്ടില്‍ ജയിക്കുന്നുവെങ്കിലും ആശയപരമായി അവർ തോൽക്കുകയാണ്: കെ എം ഷാജി

Last Updated:

എല്ലാ കാലവും വെറും വര്‍ഗീയത പറഞ്ഞു അധികാരത്തില്‍ തുടരാന്‍ കഴിയില്ല എന്നത് ആര്‍.എസ്.എസിന് അറിയുന്ന കാര്യമാണ്.

കോഴിക്കോട്: ഇന്ത്യയില്‍ ഈ അടുത്ത് നടന്ന തിരഞ്ഞെടുപ്പില്‍ ആര്‍.എസ്.എസ് (RSS)ജയിച്ചെങ്കിലും ആശയപരമായി അവര്‍ തോറ്റു തുടങ്ങിയിരിക്കുന്നു എന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെഎം ഷാജി(K. M. Shaji). കഴിഞ്ഞ 8 വര്‍ഷമായി ഭരിക്കുന്നവരുടെ കഴിവുകേടു കൊണ്ട് മാത്രം ഇന്ത്യ മഹാരാജ്യം സാമ്പത്തികമായി പിന്നോട്ട് പോയതും ലോകത്തിനു മുന്നില്‍ എല്ലാ സൂചികകളിലും താഴോട്ട് പതിച്ചതും 100ആം വര്‍ഷത്തിലെത്തുന്ന ആര്‍.എസ്.എസ് ആശയപരമായി വന്‍ പരാജയം ആയിരുന്നു എന്നതിന്റെ തെളിവാണെന്ന് കെഎം ഷാജി പറഞ്ഞു.
ആര്‍.എസ്.എസ് ബുദ്ധിജീവികള്‍ നിര്‍ദ്ദേശിച്ച നോട്ട് നിരോധനം നടപ്പിലാക്കിയപ്പോഴേ ഇന്ത്യ പോലെയുള്ള ഒരു മഹാരാജ്യം ഭരിക്കാന്‍ തങ്ങള്‍ക്ക് കഴിവില്ല എന്നവര്‍ തിരിച്ചറിഞ്ഞതാണ്. തെറ്റായ ജി.എസ്.ടി നടപ്പിലാക്കി അവര്‍ വീണ്ടുമത് തെളിയിച്ചു.
പിന്നീടുള്ള ആർഎസ്എസിന്റെ ഓരോ ചുവടുവെപ്പുകളും പിഴക്കുന്നതാണ് നാം കണ്ടത്. അവരുടെ ഭരണത്തില്‍ ഐ.എസ്.ആര്‍.ഒ അതിന്റെ പ്രതാപ കാലം മറന്നു പോയി. ഇന്ത്യയിലെ വിദ്യാഭ്യാസ നിലവാരം കുത്തനെ നിലം പൊത്തി. മെഡിക്കല്‍ ഫീല്‍ഡില്‍ ഐ.എം.എ പോലെയുള്ള സംഘടനകള്‍ പോലും ഗവണ്മെന്റ് നിലപാടുകള്‍ക്കെതിരായി. ഡോളറിന്റെ വില 45 ലേക്ക് കൊണ്ടു വരും എന്ന് പറഞ്ഞവര്‍ 90 ലേക്ക് എത്തുമ്പോള്‍ ഒന്നും ചെയ്യാനാവാതെ നോക്കി നില്‍ക്കുകയാണ്.
advertisement
മനുഷ്യാവകാശം, പത്ര സ്വാതന്ത്ര്യം, ജനാധിപത്യം പോലെയുള്ള എല്ലാ ലോക സൂചികകളിലും ഇന്ത്യയുടെ സ്ഥാനം കുത്തനെ താഴോട്ട് പോയി. മൊത്തത്തില്‍ അതിവേഗം 'വികസ്വര' ത്തില്‍ നിന്ന് 'വികസിത' ത്തിലേക്കു കുതിച്ചു കൊണ്ടിരുന്ന ഇന്ത്യ ഇപ്പോള്‍ 'ജങ്ക്' രാജ്യങ്ങളുടെ പട്ടികയിലേക്ക് നിലം പതിക്കുകയാണ്.
advertisement
85 വര്‍ഷം കാത്തിരുന്നു കിട്ടിയ അധികാരം ഈ രാജ്യത്ത് വലിയ വിപ്ലവങ്ങള്‍ ഉണ്ടാക്കും എന്ന് പ്രതീക്ഷിച്ചിരുന്ന ആര്‍.എസ്.എസ് ചിന്തകരും പ്രവര്‍ത്തകരും ഇപ്പോള്‍ നിരാശയിലാണ്. നമ്മുടെ ഈ പിന്തിരിപ്പന്‍ നിലപാടുകള്‍ ഇന്ത്യക്ക് ഗുണം ചെയ്യുന്നില്ല എന്ന തിരിച്ചറിവ് അവരില്‍ പലര്‍ക്കുമുണ്ട്.
വോട്ടില്‍ ജയിക്കുന്നത് മറുപക്ഷത്തെ ഭിന്നത കൊണ്ടാണെന്നും കെഎം ഷാജി ചൂണ്ടികാട്ടി. ഏറ്റവും അവസാനം പി.ഇ.ഡബ്ല്യു നടത്തിയ സര്‍വേയില്‍ പോലും ഇന്ത്യയിലെ 53% പേരും ഇന്ത്യയുടെ മതങ്ങളുടെ വൈവിദ്ധ്യം ഇന്ത്യക്ക് ഗുണമെന്നു വിലയിരുത്തി. 24 ശതമാനം പേര്‍ മാത്രമേ ഇന്ത്യയുടെ പ്ലൂറലിസത്തെ എതിര്‍ത്തത്. ഇത് കാണിക്കുന്നത് ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കുക എന്ന തങ്ങളുടെ ആശയത്തിലും ആര്‍.എസ്.എസ് പരാജയപ്പെടുന്നു എന്നാണു.
advertisement
എല്ലാ കാലവും വെറും വര്‍ഗീയത പറഞ്ഞു അധികാരത്തില്‍ തുടരാന്‍ കഴിയില്ല എന്നത് ആര്‍.എസ്.എസിന് അറിയുന്ന കാര്യമാണ്.
ഏറ്റവും അവസാനം ബംഗ്ലാദേശിലെ ഹിന്ദു ന്യൂന പക്ഷത്തിനെതിരെയുള്ള ആക്രമങ്ങളിലുള്ള ആര്‍.എസ്.എസ് പ്രമേയം വലിയ തമാശയാണെന്നും കെഎം ഷാജി പറഞ്ഞു. ഇന്ത്യയിലെ ന്യൂന പക്ഷങ്ങള്‍ക്കെതിരെ നിരന്തരം ആക്രമം നടത്തുന്നവര്‍ക്ക് ഇത് പറയാന്‍ എന്താവകാശമാണുള്ളത്. ഞങ്ങള്‍ ഇന്ത്യയിലെ ന്യൂന പക്ഷം ബംഗ്ലാദേശിലെ ന്യൂന പക്ഷത്തോടൊപ്പം ആണെന്നും ഷാജി കൂട്ടി ചേര്‍ത്തു.
ഐ.എസ്.എം സംഘടിപ്പിച്ച മതേതര സമ്മേളനത്തില്‍ വൈവിധ്യങ്ങളുടെ ഇന്ത്യ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു കെഎം ഷാജി.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
K. M. Shaji| ആര്‍എസ്എസ് വോട്ടില്‍ ജയിക്കുന്നുവെങ്കിലും ആശയപരമായി അവർ തോൽക്കുകയാണ്: കെ എം ഷാജി
Next Article
advertisement
Droupadi Murmu | രാഷ്ട്രപതി അരനൂറ്റാണ്ടിന് ശേഷം ശബരിമലയിൽ; അയ്യപ്പനെ കൺകുളിർക്കെ തൊഴുത് ദ്രൗപതി മുർമു
Droupadi Murmu | Droupadi Murmu | രാഷ്ട്രപതി അരനൂറ്റാണ്ടിന് ശേഷം ശബരിമലയിൽ; അയ്യപ്പനെ കൺകുളിർക്കെ തൊഴുത് ദ്രൗപതി മു
  • രാഷ്ട്രപതി ദ്രൗപതി മുർമു ശബരിമലയിൽ അയ്യപ്പനെ കൺകുളിർക്കെ തൊഴുതു.

  • 52 വർഷത്തിനു ശേഷം ശബരിമലയിൽ ദർശനം നടത്തുന്ന രണ്ടാമത്തെ രാഷ്ട്രപതി ദ്രൗപതി മുർമു.

  • പമ്പ ഗണപതി ക്ഷേത്രത്തിൽ മേൽശാന്തിമാരായ വിഷ്ണു, ശങ്കരൻ നമ്പൂതിരികൾ കെട്ടു നിറച്ചു.

View All
advertisement