വീട്ടിൽ മദ്യക്കുപ്പികളുടെ ശേഖരം! ബസ് പെർമിറ്റ് പുതുക്കി നൽകുന്നതിന് മദ്യവും പണവും കൈക്കൂലി വാങ്ങിയ ആർടിഒ പിടിയിൽ

Last Updated:

ഒരു മദ്യക്കുപ്പിയ്ക്ക് കാൽ ലക്ഷം വിലവരുന്ന ബ്രാൻഡുകൾ വരെ കൂട്ടത്തിലുണ്ടായിരുന്നു

News18
News18
സ്വകാര്യ ബസിന്റെ പെർമിറ്റ് പുതുക്കി നൽകുന്നതിനായി മദ്യവും പണവും കൈക്കൂലി വാങ്ങിയ എറണാകുളം ആർടിഒ വിജിലൻസിന്റെ പിടിയിൽ. എറണാകുളം ആർടിഒ ടി.എം ജേർസിനെയാണ് വിജിലൻസ് എസ്.പി ശശിധരന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ടി.എം ജേർസിന്റെ വീട്ടിൽ നിന്നും നൂറിലേറെ ലിറ്ററിൽ വരുന്ന വിദേശകുപ്പികളാണ് പിടികൂടിയത്.
ഫോർട്ട് കൊച്ചി-ചെല്ലാനം റൂട്ടിലെ സ്വകാര്യ ബസിന്റെ താൽക്കാലിക പെർമിറ്റ് നൽകുന്നതുമായി ബന്ധപ്പെട്ടാണ് കൺസൾട്ടുമാർ വഴി 5,000 രൂപയും,വിദേശ നിർമിത മദ്യവും ആവശ്യപ്പെട്ടത്. ചെല്ലാനം സ്വദേശിയുടെ പരാതിയെ തുടർന്നാണ് നടപടി സ്വീകരിച്ചത്. കൈക്കൂലി വാങ്ങിയ ജെർസനെ ഉച്ചയോടെയായിരുന്നു പൊലീസ് പിടികൂടിയത്.
ബവ്റേജിന്റെ കോർപ്പറേഷൻ ഔട്ട്ലെറ്റിൽ പോലും കിട്ടാത്ത മുന്തിയ ഇനം മദ്യക്കുപ്പികളാണ് ആര്‍ടിഒ ടി.എം. ജെര്‍സന്‍റെ എളമക്കര വീട്ടില്‍ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ കണ്ടെത്തിയത്. ഒരു മദ്യക്കുപ്പിയ്ക്ക് കാൽ ലക്ഷം വരെ വിലവരുന്ന ബ്രാൻഡുകൾ  കൂട്ടത്തിലുണ്ടായിരുന്നു. എല്ലാം കൈക്കൂലിയായി വാങ്ങികൂട്ടിയതെന്നാണ് വിജിലൻസ് കണ്ടെത്തിയിരിക്കുന്നത്.
advertisement
തുടർന്ന് ഇയാളുടെ കാക്കനാട് സിവിൽ സ്റ്റേഷനിലെ ഓഫീസിലും വീട്ടിലും പരിശോധന നടന്നിരുന്നു. കൈക്കൂലിയിടപാടിൽ ഇടനിലക്കാരായി പ്രവർത്തിച്ച ഏജൻറുമാരായ രാമു, സജി എന്നിവരെയും വിജിലൻസ് അറസ്റ്റ് ചെയ്തു. ജെർസൻറെ വീട്ടിൽ നിന്ന് റബർബാൻഡിട്ട് കെട്ടിയ നിലയിൽ നോട്ടുകളും കണ്ടെത്തിയിരുന്നു. അറുപതിനായിരത്തിലേറെ രൂപയാണ് ഇങ്ങനെ കണ്ടെത്തിയത്. ജെർസൻറെയും കുടുംബാംഗങ്ങളുടെയും പേരിൽ വിവിധ ബാങ്കുകളിലായി അരക്കോടിയിലേറെ രൂപയുടെ നിക്ഷേപമുണ്ടെന്നും വിജിലൻസ് കണ്ടെത്തി.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
വീട്ടിൽ മദ്യക്കുപ്പികളുടെ ശേഖരം! ബസ് പെർമിറ്റ് പുതുക്കി നൽകുന്നതിന് മദ്യവും പണവും കൈക്കൂലി വാങ്ങിയ ആർടിഒ പിടിയിൽ
Next Article
advertisement
ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങൾ ചേർത്ത ബംഗ്ലാദേശ് ഭൂപടം പാകിസ്ഥാന്‍ ജനറലിന് സമ്മാനിച്ച് മുഹമ്മദ് യൂനസ്
ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങൾ ചേർത്ത ബംഗ്ലാദേശ് ഭൂപടം പാകിസ്ഥാന്‍ ജനറലിന് സമ്മാനിച്ച് മുഹമ്മദ് യൂനസ്
  • ബംഗ്ലാദേശ് ഉപദേഷ്ടാവ് പാകിസ്ഥാൻ ജനറലിന് ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ ചേർത്ത ഭൂപടം നൽകി.

  • ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ ഉൾപ്പെടുത്തിയ ബംഗ്ലാദേശ് ഭൂപടം ആശങ്ക ഉയർത്തിയതായി റിപ്പോർട്ട്.

  • ബംഗ്ലാദേശ്-പാകിസ്ഥാന്‍ നീക്കം ഇന്ത്യയുടെ പ്രാദേശിക ഐക്യത്തെ ദുര്‍ബലപ്പെടുത്താനാണെന്ന് രഹസ്യാന്വേഷണ വൃത്തങ്ങള്‍.

View All
advertisement