ശബരിമലയിൽ ജനത്തിരക്ക് കഴിഞ്ഞ സീസണെക്കാൾ കൂടുതൽ: എ.ഡി.ജി.പി. ശ്രീജിത്ത്

Last Updated:

സ്പോട്ട് ബുക്കിംഗ് കോടതി നിർദേശ പ്രകാരം 20,000 എന്ന് നിജപ്പെടുത്തിയെങ്കിലും, കൂടുതൽ ആളുകൾ വരുന്നു. വരുന്നവർക്കെല്ലാം ഉടൻ ദർശനം വേണമെന്ന് നിർബന്ധം

ശബരിമലയിലെ ഭക്തജനത്തിരക്ക്
ശബരിമലയിലെ ഭക്തജനത്തിരക്ക്
മണ്ഡല – മകരവിളക്ക് മഹോത്സവത്തിനായി ശബരിമല (Sabarimala) നട തുറന്നശേഷം നവംബർ 18ന് ഉച്ചയ്ക്ക് 12 വരെ ദർശനത്തിനായി വിർച്വൽ ക്യൂ, സ്പോട്ട് ബുക്കിംഗ് എന്നിവ വഴിയെത്തിയത് 1,96,594 പേർ. ഭക്തജനത്തിരക്ക് ഉയർന്ന സാഹചര്യത്തിൽ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ പോലീസ് സേന രംഗത്തുണ്ട്. വിർച്ച്വൽ ക്യൂ, സ്പോട്ട് ബുക്കിങ് മാർഗങ്ങൾ ഉണ്ടായിട്ടും, ഭക്തർ മാർഗനിർദേശങ്ങൾ പാലിക്കാത്തതിൽ നിന്നുണ്ടാവുന്ന ജനത്തിരക്കാണ് ഇപ്പോൾ കാണുന്നത് എന്ന് എ.ഡി.ജി.പി. എസ്. ശ്രീജിത്ത്.
"സാഹചര്യങ്ങൾ നിയന്ത്രണവിധേയമാണ്. കഴിഞ്ഞ തവണ ക്രമാതീതമായി ആളുകൾ വന്നപ്പോഴും ആദ്യത്തെ ദിവസം 29,000 പേരാണ് സന്നിധാനത്തെത്തിയത്. കഴിഞ്ഞ സീസണിൽ ആദ്യ നാല് ദിവസങ്ങളിൽ ഒരു ലക്ഷം പേർ ദർശനം നടത്തി. ഇപ്പോൾ ആദ്യത്തെ ദിവസം 55,000 പേരും രണ്ടാമത്തെ ദിവസം ഒരു ലക്ഷത്തി നാലായിരം പേരും വന്നുചേർന്നു. രണ്ടു ദിവസത്തിനകം രണ്ടു ലക്ഷത്തിത്തോളം പേർ ദർശനം നടത്തിക്കൊണ്ടിരിക്കുകയാണ്. ഇവിടെ രണ്ട് ബുദ്ധിമുട്ടുകളുണ്ട്. ജനങ്ങൾ അത് മനസിലാക്കി പ്രവർത്തിക്കേണ്ടതുണ്ട്.
സ്പോട്ട് ബുക്കിംഗ് കോടതി നിർദേശ പ്രകാരം 20,000 എന്ന് നിജപ്പെടുത്തിയെങ്കിലും, അതിൽക്കൂടുതൽ ആളുകൾ വരുന്നു. വരുന്നവർക്കെല്ലാം ഉടൻ ദർശനം വേണമെന്ന് നിർബന്ധം. ഇപ്പോൾ 20,000 എന്ന സ്ഥാനത്ത് 37,000 പേർക്കോളം സ്പോട്ട് ബുക്കിങ് നൽകേണ്ടി വന്നിരിക്കുന്നു. വരുന്നവരെ തിരിച്ചു വിടാനുള്ള സംവിധാനം ഞങ്ങൾക്കില്ല. അങ്ങനെ ചെയ്യുന്നത് ശരിയല്ല. രണ്ടാമത്തെ പ്രശ്നം, ഏതെങ്കിലും ദിവസം വിർച്വൽ ക്യൂ എടുത്തിട്ട് തോന്നുന്ന ദിവസം വരുന്നവർ. ഇക്കാര്യങ്ങൾ ഭക്തജനങ്ങൾ അറിഞ്ഞ് മനസിലാക്കി പ്രവർത്തിക്കണം. എല്ലാവർക്കും ദർശനത്തിന് അവസരമുണ്ട്. ജനങ്ങൾ അച്ചടക്കം പാലിച്ചാൽ ഈ പ്രശ്നമുണ്ടാവില്ല. ആവശ്യത്തിന് പോലീസുണ്ട്. ഇതിൽക്കൂടുതൽ വിന്യസിച്ചാൽ അവർക്ക് ജോലിയെടുക്കാനാവില്ല,' അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
advertisement
അതേസമയം, ശബരിമല ദർശനത്തിനായി ഭക്തരുടെ വലിയ തിരക്ക് അനുഭവപ്പെടുന്നത് കണക്കിലെടുത്ത് ഒരു ദിവസത്തെ റിയൽ ടൈം ബുക്കിംഗ് (സ്പോട്ട് ബുക്കിംഗ്) 20000 പേർക്ക് മാത്രമായി നിജപ്പെടുത്തും. കൂടുതലായി എത്തുന്നവർക്ക് അടുത്ത ദിവസം ദർശനത്തിനുള്ള ക്രമീകരണം ഏർപ്പെടുത്തും. ഇതിനായി ഭക്തർക്ക് തങ്ങാൻ നിലക്കലിൽ സൗകര്യമൊരുക്കും. മരക്കൂട്ടം-ശരംകുത്തി-സന്നിധാനം പാതയിലെ ക്യൂ കോംപ്ലക്സുകൾ കൂടുതൽ പ്രവർത്തനക്ഷമമാക്കും. ക്യൂ കോംപ്ലക്സിൽ എത്തി വിശ്രമിക്കുന്ന ഭക്തർക്ക് വരിനിൽക്കുന്നതിലെ മുൻഗണന നഷ്ടമാകില്ല. ക്യൂ കോംപ്ലക്സുകളിൽ കുടിവെള്ളത്തിനും ലഘു ഭക്ഷണത്തിനും പുറമേ ചുക്കുകാപ്പി കൂടി ലഭ്യമാകും. ഇതിനായി ഓരോ ക്യൂ കോംപ്ലക്സിലും അധികം ജീവനക്കാരെ നിയോഗിച്ചു. പമ്പയിൽ എത്തിക്കഴിഞ്ഞാൽ ശബരിമല ദർശനം പൂർത്തിയാക്കി നിശ്ചിത സമയത്തിനുള്ളിൽ തന്നെ ഭക്തർക്ക് മടങ്ങിപ്പോകാൻ സാഹചര്യമൊരുക്കും. ഇതിനായി നിലയ്ക്കൽ നിന്ന് പമ്പയിലേക്കുള്ള പ്രവേശനം ക്രമീകരിക്കും. ക്യൂ നിൽക്കുമ്പോൾ ഏതെങ്കിലും ഭാഗത്ത് ഭക്തർക്ക് കുടിവെള്ളം ലഭിക്കുന്നതിന് തടസ്സം നേരിടുന്നുണ്ടെങ്കിൽ ഭക്തർക്ക് അരികിലേക്ക് കുടിവെള്ളം എത്തിച്ചു നൽകും എന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസ്താവനയിൽ പറഞ്ഞു.
advertisement
Summary: After the Sabarimala temple was opened for the Mandala – Makaravilakku Mahotsavam, 1,96,594 people came for darshan through virtual queues and spot bookings till 12 noon on November 18. Police forces are on the scene to control the situation due to the high number of devotees. Despite the virtual queues and spot bookings, the crowd is now being seen due to the devotees not following the guidelines, said ADGP S. Sreejith
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ശബരിമലയിൽ ജനത്തിരക്ക് കഴിഞ്ഞ സീസണെക്കാൾ കൂടുതൽ: എ.ഡി.ജി.പി. ശ്രീജിത്ത്
Next Article
advertisement
ബാറിൽ മദ്യപാനത്തിനിടെ തർക്കം;മാരകായുധങ്ങളുമായി അതിക്രമം നടത്തിയ യുവതിയടക്കം മൂന്ന് പേർ പിടിയിൽ
ബാറിൽ മദ്യപാനത്തിനിടെ തർക്കം;മാരകായുധങ്ങളുമായി അതിക്രമം നടത്തിയ യുവതിയടക്കം മൂന്ന് പേർ പിടിയിൽ
  • മാരകായുധങ്ങളുമായി ബാറിൽ അതിക്രമം നടത്തിയ കേസിൽ യുവതിയടക്കം മൂന്ന് പേർ അറസ്റ്റിൽ.

  • തിരുവനന്തപുരത്തുനിന്നുള്ള വൈഷ്ണവ് ഒളിവിൽ, ഇയാളെ കണ്ടെത്താൻ പൊലീസ് തിരച്ചിൽ ശക്തമാക്കി.

  • സിസിടിവി ദൃശ്യങ്ങളിൽ പ്രതികൾ വടിവാളുമായി ബാറിലേക്ക് വരുന്നത് വ്യക്തമാണ്.

View All
advertisement