ശബരിമല സ്വർണ്ണക്കൊള്ള കേസ്; ജയറാം മൊഴിയെടുക്കാനായി ഇന്ന് ഹാജരായേക്കും
- Published by:Sneha Reghu
- news18-malayalam
Last Updated:
പോറ്റിയുമായി അടുത്ത ബന്ധമുള്ളവരിലേക്ക് അന്വേഷണം വ്യാപിപ്പിക്കുന്നതോടെ നിർണ്ണായക വിവരങ്ങൾ പുറത്തുവരുമെന്നാണ് ഇഡി കണക്കുകൂട്ടുന്നത്
കൊച്ചി: ശബരിമല സ്വർണക്കൊള്ളക്കേസുമായി ബന്ധപ്പെട്ട് നടൻ ജയറാം ഇന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് (ഇഡി) മുന്നിൽ ചോദ്യം ചെയ്യലിനായി ഹാജരായേക്കും. കൊച്ചിയിലെ ഇഡി ഓഫീസിൽ ഹാജരാകാൻ ജയറാമിന് നേരത്തെ നോട്ടീസ് നൽകിയിരുന്നു. സ്വർണക്കൊള്ളയിലെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായാണ് നടപടി.
ശബരിമലയിലെ ദ്വാരപാലക പാളികൾ ജയറാമിന്റെ ചെന്നൈയിലെ വസതിയിലെത്തിച്ച് പൂജ നടത്തിയതുമായി ബന്ധപ്പെട്ടും, കേസിലെ പ്രധാന പ്രതിയായ പോറ്റിയുമായി ജയറാമിന് സാമ്പത്തിക ഇടപാടുകളുണ്ടോ എന്നതിലുമാണ് അന്വേഷണസംഘം വ്യക്തത തേടുന്നത്. എന്നാൽ, പോറ്റിയുമായി തനിക്ക് വർഷങ്ങളായുള്ള സൗഹൃദം മാത്രമാണുള്ളതെന്നും ഒരു രൂപയുടെ പോലും പണമിടപാടുകൾ നടത്തിയിട്ടില്ലെന്നുമാണ് ജയറാം നേരത്തെ പ്രത്യേക അന്വേഷണ സംഘത്തിന് (SIT) നൽകിയ മൊഴി.
അതേസമയം, കേസുമായി ബന്ധപ്പെട്ട് തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ സെക്രട്ടറി എസ്. ജയശ്രീയെ കഴിഞ്ഞദിവസം ഇഡി ചോദ്യം ചെയ്തിരുന്നു. താൻ ഒരിക്കൽ പോലും പോറ്റിയെ കണ്ടിട്ടില്ലെന്നും ശബരിമലയിൽ പോയിട്ടില്ലെന്നുമാണ് ജയശ്രീ മൊഴി നൽകിയത്. കേസിൽ കൂടുതൽ രാഷ്ട്രീയ നേതാക്കളെയും വരും ദിവസങ്ങളിൽ ഇഡി ചോദ്യം ചെയ്തേക്കും. പോറ്റിയുമായി അടുത്ത ബന്ധമുള്ളവരിലേക്ക് അന്വേഷണം വ്യാപിപ്പിക്കുന്നതോടെ നിർണ്ണായക വിവരങ്ങൾ പുറത്തുവരുമെന്നാണ് ഇഡി കണക്കുകൂട്ടുന്നത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi [Cochin],Ernakulam,Kerala
First Published :
Feb 17, 2026 9:02 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ശബരിമല സ്വർണ്ണക്കൊള്ള കേസ്; ജയറാം മൊഴിയെടുക്കാനായി ഇന്ന് ഹാജരായേക്കും







