Sabarimala pilgrimage മണ്ഡലകാല തീർത്ഥാടനത്തിനായി ശബരിമല നട തുറന്നു

Last Updated:

ദിവസവും പുലര്‍ച്ചെ മൂന്നുമുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെയും ഉച്ചകഴിഞ്ഞ് മൂന്നു മുതല്‍ രാത്രി 11 വരെയുമാണ് ദര്‍ശനം

ശബരിമല
ശബരിമല
മണ്ഡല മകരവിളക്ക് തീര്‍ഥാടനത്തിനായി ശബരിമല നട തുറന്നു. നിലവിലെ മേല്‍ശാന്തി അരുണ്‍കുമാര്‍ നമ്പൂതിരിയാണ് നട തുറന്നത്. ശ്രീകോവിലില്‍ നിന്നുള്ള ദീപവുമായി മേൽശാന്തി പതിനെട്ടാം പടി ഇറങ്ങി ആഴി ജ്വലിപ്പിച്ചു. നിയുക്ത മേൽശാന്തി ഇ.ഡി. പ്രസാദ് നമ്പൂതിരി, മാളികപ്പുറം മേൽശാന്തി മനു നമ്പൂതിരി എന്നിവരെ അരുൺകുമാർ നമ്പൂതിരി സന്നിധാനത്തേക്ക് ആനയിച്ചു.
advertisement
ശബരിമലയുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട ആചാരങ്ങളിൽ ഒന്നായ ആഴിയിൽ നാളികേരം അർപ്പിക്കുന്നതിലൂടെ എല്ലാ അഹന്തകളെയും വെടിഞ്ഞ് പുതിയൊരു മനുഷ്യനായി തീരുന്നുഎന്നാണ് വിശ്വാസം. മണ്ഡലകാലം അവസാനിക്കുന്നതുവരെ ആഴി കെടാതെ നിൽക്കും. ഞായറാഴ്ച പൂജകൾ ഉണ്ടാകില്ല.
തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നിന് പുതിയ മേല്‍ശാന്തിമാര്‍ ശബരിമല, മാളികപ്പുറം നടകള്‍ തുറക്കുന്നതോടെ തീര്‍ഥാടനത്തിന് ആരംഭമാകും. ദിവസവും പുലര്‍ച്ചെ മൂന്നുമുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെയും ഉച്ചകഴിഞ്ഞ് മൂന്നു മുതല്‍ രാത്രി 11 വരെയുമാണ് ദര്‍ശനം.തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പുതിയ പ്രസിഡന്റായി സ്ഥാനമേറ്റ കെ.ജയകുമാർ സന്നിധാനത്ത് എത്തി ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയിരുന്നു.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Sabarimala pilgrimage മണ്ഡലകാല തീർത്ഥാടനത്തിനായി ശബരിമല നട തുറന്നു
Next Article
advertisement
Sabarimala pilgrimage മണ്ഡലകാല തീർത്ഥാടനത്തിനായി ശബരിമല നട തുറന്നു
Sabarimala pilgrimage മണ്ഡലകാല തീർത്ഥാടനത്തിനായി ശബരിമല നട തുറന്നു
  • ശബരിമല മണ്ഡല മകരവിളക്ക് തീർത്ഥാടനത്തിനായി നട തുറന്നു, മേൽശാന്തി അരുണ്‍കുമാർ നമ്പൂതിരി ദീപം തെളിച്ചു.

  • ദിവസവും പുലര്‍ച്ചെ 3 മുതൽ ഉച്ചയ്ക്ക് 1 വരെയും ഉച്ചകഴിഞ്ഞ് 3 മുതൽ രാത്രി 11 വരെയുമാണ് ദര്‍ശനം.

  • തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പുതിയ പ്രസിഡന്റായി കെ.ജയകുമാർ സന്നിധാനത്ത് ചർച്ച നടത്തി.

View All
advertisement