രാഹുലിന്റെ പ്രസംഗം പരിഭാഷ ചെയ്ത് താരമായി സഫ
Last Updated:
പ്രസംഗം ആരംഭിച്ചപ്പോൾ രാഹുൽ തന്നെയാണ് കുട്ടികളിൽ ആരെങ്കിലും പരിഭാഷ നടത്താൻ തയ്യാറാണോ എന്ന് ചോദിച്ചത്. ആദ്യം കുട്ടികൾ ഒന്ന് അമ്പരന്നെങ്കിലും സഫ ധൈര്യസമേതം വേദിയിലെത്തി.
ദേശീയ നേതാക്കളുടെ പ്രസംഗം തർജ്ജമ ചെയ്ത് കയ്യടി നേടിയവരും കളിയാക്കലുകൾ നേടിയവരുമുണ്ട്. പക്ഷേ ഇത്തവണ താരമായത് മലപ്പുറത്തെ ഒരു കൊച്ചുമിടുക്കിയാണ്. മലപ്പുറം കരുവാരക്കുണ്ട് ജി എച്ച് എസ് എസ്സിലെ പ്ലസ്ടു സയൻസ് വിദ്യാർഥിനി സഫയാണ് രാഹുൽ ഗാന്ധിയുടെ പ്രസംഗം പരിഭാഷ ചെയ്ത് താരമായത്.
സ്കൂളിലെ സയൻസ് ലാബ് ഉദ്ഘാടനത്തിനായാണ് രാഹുൽ സ്കൂളിലെത്തിയത്. പ്രസംഗം ആരംഭിച്ചപ്പോൾ രാഹുൽ തന്നെയാണ് കുട്ടികളിൽ ആരെങ്കിലും പരിഭാഷ നടത്താൻ തയ്യാറാണോ എന്ന് ചോദിച്ചത്. ആദ്യം കുട്ടികൾ ഒന്ന് അമ്പരന്നെങ്കിലും സഫ ധൈര്യസമേതം വേദിയിലെത്തി.
യാതൊരു സങ്കോചവും ആശങ്കയുമില്ലാതെ സഫ രാഹുലിന്റെ വാക്കുകൾ പരിഭാഷപ്പെടുത്തി. രാഹുലിന്റെ വാക്കുകളിലെ അർഥം മനസ്സിലാക്കി അത് വളരെ വ്യക്തമായി തന്നെ സഫ പരിഭാഷപ്പെടുത്തി. പ്രസംഗം കഴിഞ്ഞപ്പോൾ സഫയ്ക്ക് നന്ദി പറയാനും രാഹുൽ മറന്നില്ല.
advertisement
ഒപ്പം രാഹുലിന്റെ വക ഒരു ചോക്ലേറ്റ് സമ്മാനവും.രാഹുൽ ഗാന്ധിയോടൊപ്പം വേദി പങ്കിടാൻ കഴിഞ്ഞതിൽ വലിയ സന്തോഷത്തിലാണ് സഫ. പ്രതീക്ഷിക്കാതെ ലഭിച്ച അവസരമാണിതെന്നും രാഹുൽ ഗാന്ധിയെ ഏറെ ഇഷ്ടമാണെന്നും സഫ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 05, 2019 1:29 PM IST