സുന്നി ആശയങ്ങള്‍ക്ക് വിരുദ്ധമായ പ്രചാരണം നടത്തി; സിഐസി ജനറല്‍‌ സെക്രട്ടറി ഹക്കിം ഫൈസി അദൃശേരിക്കെതിരെ നടപടിയുമായി സമസ്ത

Last Updated:

ഇന്ന്‌ കോഴിക്കോട് ചേർന്ന സമസ്ത മുശാവറ യോഗത്തിന്റെതാണ് തീരുമാനം

കോഴിക്കോട്: കോർഡിനേഷൻ ഓഫ് ഇസ്ലാമിക് കോളജസ് ജനറൽ സെക്രട്ടറി ഹക്കിം ഫൈസി അദൃശേരിക്കെതിരെ നടപടിയുമായി സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ. സമസ്തയുടെ എല്ലാ സ്ഥാനങ്ങളില്‍ നിന്നും ഹക്കിം ഫൈസിയെ നീക്കി. സംഘടന വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിലാണ് നടപടി. ഇന്ന്‌ കോഴിക്കോട് ചേർന്ന സമസ്ത മുശാവറ യോഗത്തിന്റെതാണ് തീരുമാനം.
അന്വേഷണ സമിതിയുടെ റിപ്പോർട്ടിനെ തുടർന്നാണ് നടപടിയെന്ന് സമസ്ത നേതൃത്വം അറിയിച്ചു. സമസ്ത മലപ്പുറം ജില്ലാ കമ്മിറ്റി അംഗമായിരുന്നു ഹക്കിം ഫൈസി. സിഐസി ഭരണഘടനാ ഭേദഗതി ഉൾപ്പെടെയുള്ള വിഷയങ്ങളെ ചൊല്ലിയായിരുന്നു സമസ്തയും സിഐസിയും ഇടഞ്ഞത്. മുസ്ലിംലീഗിലെ ചില നേതാക്കളുടെ പിന്തുണയോടെ സംഘടനയ്ക്കുള്ളില്‍ ഭിന്നിപ്പുണ്ടാക്കാന്‍ ശ്രമിച്ചുവെന്നാണ് ഹകീം ഫൈസിക്കെതിരായ സമസ്ത നേതാക്കളുടെ പ്രധാന ആരോപണം.
advertisement
സുന്നി ആശയങ്ങള്‍ക്ക് വിരുദ്ധമായ പ്രചാരണം നടത്തിയെന്നും സമസ്ത നേതൃത്വം കുറ്റപ്പെടുത്തുന്നു. സിഐസിയുടെ കീഴില്‍ നടക്കുന്ന വഫിയ്യ കോഴ്സില്‍ ചേരുന്ന പെണ്‍കുട്ടികളുടെ വിവാഹമടക്കമുള്ള വിഷയങ്ങളില്‍ സമസ്ത നേരത്തെ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. പാണക്കാട് സാദിഖലി തങ്ങളുടെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചകളിലെ തീരുമാനം സി ഐ സി നടപ്പാക്കിയില്ല. തുടര്‍ന്ന് സി ഐ സി സംഘടിപ്പിച്ച വാഫി, വഫിയ്യ കലോത്സവത്തില്‍ നിന്നും സനദ് ദാനത്തില്‍ നിന്നും സമസ്ത നേതാക്കളും പോഷകസംഘടനാ നേതാക്കളും വിട്ടുനിന്നു.
advertisement
വിലക്കുകള്‍ ലംഘിച്ച് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളടക്കമുള്ളവര്‍ പരിപാടിയില്‍ പങ്കെടുത്തത് വലിയ വിവാദമായിരുന്നു. എസ്‌ കെഎസ്എസ്എഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങളും വാഫി വഫിയ്യ സമ്മേളത്തില്‍ പങ്കെടുത്തിരുന്നു. ആറ് മാസത്തിലേറെയായി പരസ്യമായ ഭിന്നത നിലനിൽക്കുന്ന ഭിന്നതയുടെ തുടര്‍ച്ചയാണ് ഹക്കിം ഫൈസിക്കെതിരായ നടപടി.
പാണക്കാട് കുടുംബത്തിന്‍റെയും ലീഗിന്‍റെയും പിന്തുണ ഹക്കിം ഫൈസിക്കുണ്ടായിരുന്നു. വാഫി കോളേജുകളുടെ നിയന്ത്രണത്തെ ചൊല്ലി കഴിഞ്ഞയാഴ്ച ഇരു പക്ഷവും സർക്കുലർ ഇറക്കിയിരുന്നു. ജിഫ്രി മുത്തുക്കോയ തങ്ങളുടെ അധ്യക്ഷതയിലാണ് മുശാവറ ചേര്‍ന്നത്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
സുന്നി ആശയങ്ങള്‍ക്ക് വിരുദ്ധമായ പ്രചാരണം നടത്തി; സിഐസി ജനറല്‍‌ സെക്രട്ടറി ഹക്കിം ഫൈസി അദൃശേരിക്കെതിരെ നടപടിയുമായി സമസ്ത
Next Article
advertisement
മഹാരാഷ്ട്രയിലെ തദ്ദേശ തിരഞ്ഞെടുപ്പിൽ മഹായുതി സഖ്യത്തിന് വൻ വിജയം; ബിജെപി എറ്റവും വലിയ ഒറ്റകക്ഷി
മഹാരാഷ്ട്രയിലെ തദ്ദേശ തിരഞ്ഞെടുപ്പിൽ മഹായുതി സഖ്യത്തിന് വൻ വിജയം; ബിജെപി എറ്റവും വലിയ ഒറ്റകക്ഷി
  • മഹാരാഷ്ട്ര തദ്ദേശ തിരഞ്ഞെടുപ്പിൽ മഹായുതി സഖ്യത്തിന് വൻ വിജയം; ബിജെപി 129 സീറ്റുകൾ നേടി

  • മഹാവികാസ് അഘാഡിക്ക് പലയിടത്തും തിരിച്ചടി നേരിട്ടു; കോൺഗ്രസ് 34, ശിവസേന(യുബിടി)ക്ക് 8 സീറ്റുകൾ

  • മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പിലും മഹായുതി സഖ്യം വിജയം ആവർത്തിക്കുമെന്ന് ഉപമുഖ്യമന്ത്രി പറഞ്ഞു

View All
advertisement