കോഴിക്കോട്: കോർഡിനേഷൻ ഓഫ് ഇസ്ലാമിക് (CIC)കോളജസുമായുള്ള ബന്ധം മുറിച്ച് സമസ്ത. സി ഐ സി ഭരണഘടനാ ഭേദഗതിയെ തുടർന്നാണ് നടപടി. ഭരണഘടന ഭേദഗതി ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും അനുസരിച്ചില്ലെന്നാണ് സമസ്തയുടെ നിലപാട്. വാഫി, വാഫിയ്യ ബിരുദങ്ങൾ നൽകുന്ന കോളജുകളെ നിയന്ത്രിക്കുന്ന സമിതിയാണ് സി ഐ സി.
സമസ്തയുടെ ഏതെങ്കിലുമൊരു മുശാവറാംഗം മാത്രം ഉപദേശകസമിതി ഉണ്ടായാല്‍ മതിയെന്നാണ് പുതിയ ഭേദഗതി. ഇത് ജിഫ്രി മുത്തുക്കോയ തങ്ങളെ സി ഐ സി തലപ്പത്ത് നിന്ന് മാറ്റാനാണ് ഭേദഗതി എന്ന് വിമർശനം ഉയർന്നിരുന്നു.
കൂടാതെ, വഫിയ്യ കോഴ്സ് പഠിക്കുന്ന പെണ്‍കുട്ടികള്‍ കോഴ്സ് കാലാവധി കഴിയുന്നതുവരെ വിവാഹം കഴിക്കാന്‍ പാടില്ലെന്നും അങ്ങനെ വിവാഹിതരായാല്‍ അവര്‍ പഠിക്കുന്ന സ്ഥാപനം അവരെ പുറത്താക്കണമെന്നുമുള്ള സര്‍ക്കുലറിനെതിരെയും സമസ്ത രംഗത്തുവന്നിരുന്നു.
ഈ വിഷയങ്ങളിൽ സമസ്ത വിശദീകരണം തേടിയെങ്കിലും മറുപടി തന്നില്ലെന്ന് സമസ്ത ജനറല്‍ സെക്രട്ടറി ആലിക്കുട്ടി മുസ്‌ലിയാര്‍ സിഐസിക്ക് അയച്ച കത്തിൽ പറയുന്നു. ഇതേതുടര്‍ന്നാണ് ബന്ധം ഉപേക്ഷിക്കുന്നതെന്നും കത്തിൽ പറയുന്നു.
മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളാണ് സി.ഐ.സിയുടെ അധ്യക്ഷന്‍. 90 ലധികം കോളേജുകളാണ് സി.ഐ.സിക്ക് കീഴിലുള്ളത്.
Published by:Naseeba TC
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.