രാഹുൽ മാങ്കൂട്ടത്തിൽ കേസിലെ അതിജീവിതയുടെ ഐഡ‍ന്റിറ്റി വെളിപ്പെടുത്തിയെന്ന കേസിൽ സന്ദീപ് വാര്യർക്ക് ജാമ്യം

Last Updated:

മഹിളാ കോൺഗ്രസ് നേതാവ് രഞ്ജിത പുളിക്കലിനും ഉപാധികളോടെ കോടതി ജാമ്യം അനുവദിച്ചു

സന്ദീപ് വാര്യർ
സന്ദീപ് വാര്യർ
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരേ ബലാത്സംഗ പരാതി ഉന്നയിച്ച അതിജീവിതയെ തിരിച്ചറിയുന്ന തരത്തിൽ വിരങ്ങൾ വെളിപ്പെടുത്തി അപമാനിച്ചെന്ന കേസിൽ കെപിസിസി സെക്രട്ടറി സന്ദീപ് വാര്യർക്കും മഹിളാ കോൺഗ്രസ് നേതാവ് രഞ്ജിത പുളിക്കലിനും ഉപാധികളോടെ ജാമ്യം. തിരുവനന്തപുരം പ്രിൻസിപ്പൽ ജില്ലാ സെഷൻസ് ജഡ്‌ജി എസ് നസീറയാണ് ഇരുവർക്കും ജാമ്യം അനുവദിച്ചത്.
സാക്ഷികളെ സ്വാധീനിക്കാൻ പാടില്ല, സമാനമായ കേസുകൾ ഉണ്ടാകരുത് എന്നീ ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്. ഹർജിയിൽ അന്തിമ തീരുമാനം വരുന്നവരെ രണ്ടു പ്രതികളുടെയും അറസ്റ്റ് കോടതി തടഞ്ഞിട്ടുണ്ട്. കേസിൽ അതിജീവിതയുടെ തിരിച്ചറിയൽ വിവരം വെളിപ്പെടുത്തിയതിൽ ഫേസ്ബുക്ക് അക്കൗണ്ട് ഉടമയായ മഹിളാ കോൺഗ്രസ് പത്തനംതിട്ട ജില്ലാ സെക്രട്ടറി രഞ്ജിതാ പുളിക്കലാണ് ഒന്നാം പ്രതി. സന്ദീപ് വാര്യർ നാലാം പ്രതിയാണ്. കേസിൽ അഞ്ചാം പ്രതിയായ രാഹുൽ ഈശ്വർ അറസ്റ്റിലായിരുന്നു.
അതിജീവിതയുടെ ചിത്രം സന്ദീപിൻ്റെ ഫേസ്ബുക്ക് അക്കൗണ്ടിൽ മുൻപ് പോസ്റ്റ് ചെയ്തിട്ടുണ്ടായിരുന്നു. രാഹുലിന്‍റെ കേസുമായി ബന്ധപ്പെട്ട പുതിയ സാഹചര്യത്തിൽ, സന്ദീപ് ഒരു കുറിപ്പിലൂടെ ഈ വിവരം പങ്കുവച്ച ശേഷം ചിത്രം നീക്കംചെയ്യുകയായിരുന്നു. അതിജീവിതയുടെ പരാതിയിൽ സന്ദീപ് വാര്യരടക്കം ആറ് പേർക്കെതിരെയാണ് സൈബർ പോലീസ് കേസെടുത്തത്. അതിജീവിതയുടെ വിവരങ്ങൾ പൊതുസമൂഹത്തിന് മുന്നിൽ വെളിപ്പെടുത്തൽ, സ്ത്രീത്വത്തെ അപമാനിക്കൽ, ഭീഷണിപ്പെടുത്തൽ എന്നീ വകുപ്പുകളാണ് ചുമത്തിയിരുന്നത്.
advertisement
Summary: KPCC Secretary Sandeep Varier and Mahila Congress leader Ranjitha Pulickal have been granted conditional bail in the case involving the disclosure of the identity of the survivor who filed a rape complaint against Rahul Mamkootathil MLA. Thiruvananthapuram Principal District Sessions Judge S. Naseera granted bail to both individuals. The case alleges that they insulted the survivor by revealing details that could identify her.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
രാഹുൽ മാങ്കൂട്ടത്തിൽ കേസിലെ അതിജീവിതയുടെ ഐഡ‍ന്റിറ്റി വെളിപ്പെടുത്തിയെന്ന കേസിൽ സന്ദീപ് വാര്യർക്ക് ജാമ്യം
Next Article
advertisement
രാഹുൽ മാങ്കൂട്ടത്തിൽ കേസിലെ അതിജീവിതയുടെ ഐഡ‍ന്റിറ്റി വെളിപ്പെടുത്തിയെന്ന കേസിൽ സന്ദീപ് വാര്യർക്ക് ജാമ്യം
രാഹുൽ മാങ്കൂട്ടത്തിൽ കേസിലെ അതിജീവിതയുടെ ഐഡ‍ന്റിറ്റി വെളിപ്പെടുത്തിയെന്ന കേസിൽ സന്ദീപ് വാര്യർക്ക് ജാമ്യം
  • സന്ദീപ് വാര്യർക്കും രഞ്ജിത പുളിക്കലിനും ഉപാധികളോടെ ജാമ്യം.

  • സാക്ഷികളെ സ്വാധീനിക്കരുത്, സമാനകുറ്റങ്ങൾ ആവർത്തിക്കരുത് എന്ന വ്യവസ്ഥയിൽ കോടതി ജാമ്യം അനുവദിച്ചു.

  • കേസിൽ ആറ് പ്രതികൾ; അതിജീവിതയുടെ വിവരങ്ങൾ വെളിപ്പെടുത്തിയതിൽ സൈബർ പോലീസ് കേസെടുത്തു.

View All
advertisement