'കോൺഗ്രസുകാരനായിട്ട് ഇന്നേക്ക് ഒരു വർഷം’; സന്തോഷം പങ്കുവച്ച് സന്ദീപ് വാര്യർ

Last Updated:

ഭാരതീയ ജനതാ പാർട്ടി (ബിജെപി) സംസ്ഥാന കമ്മിറ്റി അംഗമായിരുന്ന സന്ദീപ് വാര്യർ 2024 നവംബർ 16ന് പാലക്കാട് വച്ച് പാർട്ടി ഉപേക്ഷിച്ച് കോൺഗ്രസിൽ ചേർന്നു

സന്ദീപ് വാര്യർ
സന്ദീപ് വാര്യർ
ബി.ജെ.പി. വിട്ട് കോൺഗ്രസിൽ ചേർന്നതിന്റെ ഒന്നാം വാർഷികത്തിൽ പോസ്റ്റുമായി സന്ദീപ് ജി. വാര്യർ. "ഇന്നേക്ക് ഒരു വർഷം മുമ്പാണ് ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ആ തീരുമാനം കൈക്കൊണ്ട് നടപ്പാക്കിയത്. അന്തസ്സോടെ ആത്മാഭിമാനത്തോടെ കോൺഗ്രസുകാരൻ ആയിട്ട് ഇന്നേക്ക് ഒരു വർഷം. ഈ ഒരു വർഷക്കാലം കൊണ്ട് ഒരായുസ്സിലെ സ്നേഹവും അതോടൊപ്പം പിന്തുണയും തന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ് എന്ന മഹാപ്രസ്ഥാനത്തിന്, സഹപ്രവർത്തകർക്ക് ഒരായിരം നന്ദി," സന്ദീപ് ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. നിരവധിപ്പേർ സന്ദീപിന് ആശംസയും പിന്തുണയുമായി കമന്റ് സെക്ഷനിലുണ്ട്.
ഭാരതീയ ജനതാ പാർട്ടി (ബിജെപി) സംസ്ഥാന കമ്മിറ്റി അംഗമായിരുന്ന സന്ദീപ് വാര്യർ 2024 നവംബർ 16ന് പാലക്കാട് വച്ച് പാർട്ടി ഉപേക്ഷിച്ച് കോൺഗ്രസിൽ ചേർന്നു.
പാർട്ടിയിൽ നിന്നുള്ള അവഹേളനങ്ങളും അവഗണനയും കാരണം ബിജെപി സംസ്ഥാന നേതൃത്വവുമായി ഏറെക്കാലമായി തർക്കത്തിലായിരുന്ന വാര്യർ, പാലക്കാട് നിയമസഭാ ഉപതെരഞ്ഞെടുപ്പിന് നാല് ദിവസം മാത്രം ബാക്കി നിൽക്കെ കോൺഗ്രസുമായി സഖ്യത്തിലേർപ്പെട്ടത് രാഷ്ട്രീയ വൃത്തങ്ങളെ അത്ഭുതപ്പെടുത്തിയിരുന്നു.
പാലക്കാട് കെപിസിസി നേതാക്കൾ നടത്തിയ പത്രസമ്മേളനത്തിനിടെ ഡിസിസി ഓഫീസിലേക്ക് അപ്രതീക്ഷിതമായി കടന്നുവന്ന സന്ദീപ് വാര്യരുടെ കോൺഗ്രസിലേക്കുള്ള പ്രവേശനം തീർത്തും നാടകീയമായിരുന്നു. കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് കെ. സുധാകരൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ് മുൻഷി എന്നിവർ ചേർന്നാണ് അദ്ദേഹത്തെ സ്വാഗതം ചെയ്തത്.
advertisement
പാർട്ടി പ്രവർത്തകരുടെ ആഹ്ലാദപ്രകടനങ്ങൾക്കിടയിൽ, വാരിയർ തന്റെ പരസ്യ പ്രസ്താവനകളിൽ ബിജെപിയെ ശക്തമായി വിമർശിച്ചു. രാവിലെ മുതൽ വൈകുന്നേരം വരെ വിദ്വേഷം ഉത്പാദിപ്പിക്കുന്ന ഒരു 'വെറുപ്പ് ഫാക്ടറി' എന്ന് വിശേഷിപ്പിച്ചു.
'ബിജെപി നേതൃത്വവും മുഖ്യമന്ത്രി പിണറായി വിജയനും തമ്മിലുള്ള നിരന്തര വിട്ടുവീഴ്ചകളിൽ' നിരാശ പ്രകടിപ്പിച്ച സന്ദീപ് വാര്യർ, ബിജെപിയിൽ നിന്ന് പ്രതീക്ഷിച്ച പിന്തുണയും പരിചരണവും ലഭിക്കാത്തതിലുള്ള നിരാശയും മറച്ചുവച്ചില്ല.
Summary: Sandeep G. Varier posted on the first anniversary of joining Congress party after leaving BJP. "It was a year ago today that I took the most important decision of my life and implemented it. It has been a year since I became a Congressman with dignity and self-respect. A thousand thanks to the great movement called the Indian National Congress and my colleagues for giving me a lifetime of love and support during this one year," Sandeep wrote in a Facebook post.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'കോൺഗ്രസുകാരനായിട്ട് ഇന്നേക്ക് ഒരു വർഷം’; സന്തോഷം പങ്കുവച്ച് സന്ദീപ് വാര്യർ
Next Article
advertisement
Love Horoscope Nov 16 | ചെറിയ തർക്കങ്ങൾ ഉണ്ടാകും; പുതിയൊരു കാര്യം തുടങ്ങാൻ അവസരം ലഭിക്കും: ഇന്നത്തെ പ്രണയഫലം
Love Horoscope Nov 16 | ചെറിയ തർക്കങ്ങൾ ഉണ്ടാകും; പുതിയൊരു കാര്യം തുടങ്ങാൻ അവസരം ലഭിക്കും: ഇന്നത്തെ പ്രണയഫലം
  • ഇന്നത്തെ പ്രണയഫലത്തിൽ മേടം, ഇടവം, മിഥുനം, കർക്കടകം രാശിക്കാർക്ക് ചെറിയ തർക്കങ്ങൾ ഉണ്ടാകാം.

  • കന്നി രാശിക്കാർക്ക് വേർപിരിയൽ നേരിടേണ്ടി വരാം, പക്ഷേ ഇത് പുതിയ തുടക്കത്തിനുള്ള അവസരവുമാണ്.

  • കുംഭം രാശിക്കാർക്ക് ഇന്ന് പോസിറ്റീവും സംതൃപ്തവുമായ പ്രണയ ദിനമായിരിക്കും, ബന്ധങ്ങളുടെ ആഴം വർദ്ധിക്കും.

View All
advertisement