കേരളത്തിൽ മാത്രമല്ല അമേഠിയിലും ഉണ്ട് വേണ്ടപ്പെട്ടവർ; സരിത നേടിയത് 569 വോട്ടുകൾ
Last Updated:
Saritha Nair garners 569 votes in Amethi | കേരളത്തിൽ പത്രിക നിരസിച്ച ശേഷമാണ് സരിത അമേഠിയിൽ മത്സരിക്കാൻ തീരുമാനിച്ചത്
അമേഠിയിൽ സ്‌മൃതി ഇറാനിക്കും രാഹുൽ ഗാന്ധിക്കും എതിരെ മത്സരിച്ച സരിത നായർ നേടിയത് 569 വോട്ടുകൾ. ഇതിൽ ഒരെണ്ണം പോസ്റ്റൽ വോട്ട്. കേരളത്തിൽ പത്രിക നിരസിച്ച ശേഷമാണ് സരിത അമേഠിയിൽ മത്സരിക്കാൻ തീരുമാനിച്ചത്. സ്വതന്ത്ര സ്ഥാനാർത്ഥിയായായിരുന്നു പച്ചമുളക് ചിഹ്നത്തിൽ സരിത മത്സരിച്ചത്. നേരത്തെ, രാഹുൽ ഗാന്ധി മത്സരിച്ച വയനാട്ടിലും ഹൈബി ഈഡൻ സ്ഥാനാർഥിയായ എറണാകുളത്തും മത്സരിക്കുന്നതിനു വേണ്ടി സരിത നായർ നാമനിർദ്ദേശ പത്രിക സമർപ്പിച്ചിരുന്നു. എന്നാൽ, കേസുമായി ബന്ധപ്പെട്ട ചില രേഖകൾ ഹാജരാക്കാതിരുന്നതിനെ തുടർന്ന് ഈ രണ്ടു മണ്ഡലങ്ങളിലും സരിതയുടെ നാമനിർദ്ദേശ പത്രികകൾ തള്ളിയിരുന്നു.
കോണ്‍ഗ്രസ് പാര്‍ട്ടിയിലെ പന്ത്രണ്ടോളം നേതാക്കള്‍ക്കെതിരെ കേസെടുക്കണം എന്നാവശ്യപ്പെട്ട് താന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് കഴിഞ്ഞ ഒരു വര്‍ഷത്തോളമായി മെയിലുകളും ഫാക്സുകളും അയക്കുന്നുണ്ടെന്നും എന്നാല്‍ ഒരിക്കല്‍ പോലും തനിക്ക് മറുപടി നല്‍കാന്‍ അദ്ദേഹം തയ്യാറായില്ലെന്നും എറണാകുളം കളക്ടറേറ്റിൽ നാമനിർദ്ദേശപത്രിക വാങ്ങാൻ എത്തിയപ്പോൾ സരിത പറഞ്ഞിരുന്നു. ഇന്ത്യയുടെ ഭാവി പ്രധാനമന്ത്രിയാവാന്‍ മത്സരിക്കുന്ന ആള്‍ ഇങ്ങനെയാണോ ഒരു സ്ത്രീയുടെ പരാതിയോട് പ്രതികരിക്കേണ്ടതെന്നും സരിത എസ് നായര്‍ മാധ്യമപ്രവര്‍ത്തകരോട് ചോദിച്ചിരുന്നു.
തട്ടിപ്പുകാരി എന്ന് പറഞ്ഞ് എല്ലാ തെരഞ്ഞെടുപ്പ് കാലത്തും പാര്‍ട്ടിക്കാര്‍ തന്നെ ആക്ഷേപിക്കുകയാണ്. ഈ നടപടിയെ ചോദ്യം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഒരുങ്ങുന്നതെന്നും അല്ലാതെ ജയിച്ച് എംപിയായി പാര്‍ലമെന്‍റില്‍ പോയി ഇരിക്കാനല്ലെന്നും സരിത മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
May 25, 2019 5:17 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കേരളത്തിൽ മാത്രമല്ല അമേഠിയിലും ഉണ്ട് വേണ്ടപ്പെട്ടവർ; സരിത നേടിയത് 569 വോട്ടുകൾ