'അടിമുടി സെക്രട്ടേറിയറ്റ് വിരുദ്ധം'; അക്സസ് കൺട്രോൾ സംവിധാനത്തിനെതിരെ സെക്രട്ടേറിയറ്റ് അസോസിയേഷൻ

Last Updated:

ജീവനക്കാരുടെ ചലന സ്വാതന്ത്ര്യത്തിന്റെ കടയ്ക്കൽ കത്തിവയ്ക്കുക മാത്രമല്ല, കാലങ്ങളായി അനുഭവിച്ച് വരുന്ന അവകാശങ്ങളെ കൊല ചെയ്യുകയുമാണ്''

തിരുവനന്തപുരം: സെക്രട്ടേറിയറ്റിൽ പുതുതായി ഏർപ്പെടുത്തുന്ന അക്സസ് കൺട്രോൾ സിസ്റ്റത്തിനെതിരെ സെക്രട്ടേറിയറ്റ് അസോസിയേഷൻ. ഇപ്പോൾ പുറത്തിറക്കിയിരിക്കുന്ന മാര്‍ഗനിർദേശങ്ങൾ അടിമുടി സെക്രട്ടേറിയറ്റ് വിരുദ്ധമാണെന്നും ജീവനക്കാരുടെ ആശങ്കകൾ പരിഹരിച്ചശേഷം മാത്രമേ സെക്രട്ടേറിയറ്റിൽ അക്സസ് കൺട്രോൾ സംവിധാനം നടപ്പാക്കാവൂ എന്നും അസോസിയേഷൻ സർക്കാരിനോട് ആവശ്യപ്പെട്ടു.
സന്ദര്‍കരെയല്ല, ജീവനക്കാരെയാണ് പുതിയ സംവിധാനം ലക്ഷ്യമിടുന്നത്. ജീവനക്കാരുടെ ചലന സ്വാതന്ത്ര്യത്തിന്റെ കടയ്ക്കൽ കത്തിവയ്ക്കുക മാത്രമല്ല, കാലങ്ങളായി അനുഭവിച്ച് വരുന്ന അവകാശങ്ങളെ കൊല ചെയ്യുകയുമാണ്. ഗ്രേസ് സമയം നാലിരട്ടിയായി വർധിപ്പിക്കുകയല്ല, നാലിലൊന്നായി വെട്ടിക്കുറയ്ക്കുകയാണ് ചെയ്തിരിക്കുന്നത്. ഗ്രേസ് ടൈമും ജീവനക്കാരുടെ ലഞ്ച് ബ്രേക്കും കൂട്ടിക്കെട്ടിയാണ് ഈ ചതിപ്പണി. മാസത്തിൽ 300 മിനിട്ടുണ്ടായിരുന്ന ഗ്രേസ് സമയം 75 മിനിട്ടായി കുറയുകയാണ് ചെയ്തിരിക്കുന്നത്. ജീവനക്കാർ സീറ്റിലുണ്ടെന്നും ജോലി ചെയ്യുന്നുണ്ടെന്നും ഉറപ്പുവരുത്തുന്ന നടപടികൾക്ക് തങ്ങൾ എതിരല്ലെന്നും എന്നാൽ സെക്രട്ടേറിയറ്റ് വിരുദ്ധമായ ഈ മാർഗനിർദേശങ്ങളെ തുറന്നെതിർക്കുകയാണെന്നും സെക്രട്ടേറിയറ്റ് അസോസിയേഷൻ വ്യക്തമാക്കി.
advertisement
എന്താണ് അക്സസ് കൺട്രോൾ സംവിധാനം
അക്സസ് കൺട്രോൾ സംവിധാനം വരുന്നതോടെ ഉദ്യോഗസ്ഥർക്ക് അടക്കം കർശന നിയന്ത്രണങ്ങളാകും വരിക. ഡ്യൂട്ടിക്കിടെ മറ്റ് ഓഫീസുകളിലേക്ക് പോയാൽ തിരിച്ചുവന്ന ഉടൻ സ്പാർക്കിൽ ഒ ഡി മാർക്ക് ചെയ്യണം. സെക്രട്ടേറിയറ്റ് മെയിൻ ബ്ലോക്കിൽ നിന്ന് അനക്സിലെത്താൻ പത്ത് മിനിറ്റാണ് അനുവദിക്കുക. ഇത് ദിവസം മൂന്ന് പ്രാവശ്യമായി നിജപ്പെടുത്തിയിട്ടുണ്ട്.
ഒരു മാസത്തെ ഗ്രേസ് ടൈം നിലവിലെ 300 മിനിറ്റിൽ നിന്ന് 1200 മിനിറ്റായി ഉയർത്തിയെന്നാണ് സർക്കാർ വ്യക്തമാക്കുന്നത്. എന്നാൽ നിലവിൽ ലഭിച്ചതിനെക്കാൾ 225 മിനിറ്റ് കുറവാണെന്ന് ജീവനക്കാർ പറയുന്നു. 1200 എന്ന് ഉത്തരവിൽ പറയുന്നത് തെറ്റിദ്ധാരണ പരത്തുന്നതാണെന്നാണ് പരാതി. തിരിച്ചറിയൽ കാർഡ് ഉപയോഗിച്ച് മാത്രമാണ് അക്സസ് കൺട്രോൾ ഗേറ്റുകളിലൂടെ ജീവനക്കാർക്ക് പ്രവേശനം. അത് മറന്നാൽ പെൻ നമ്പർ ഉപയോഗിക്കാം.
advertisement
ആദ്യ പഞ്ചിങ് ഡ്യൂട്ടിക്ക് പ്രവേശിച്ചതായും അവസാനത്തേത് ഡ്യൂട്ടി അവസാനിച്ചതായും രേഖപ്പെടുത്തും. ഇതിനിടയിലുള്ള പഞ്ചിങ് ഓഫീസിലില്ലെന്നും ഇൻ പഞ്ച് ചെയ്യുന്നത് വരെ ഡ്യൂട്ടിയിലല്ലെന്നും രേഖപ്പെടുത്തും. ഉച്ചഭക്ഷണ സമയമായ 45 മിനിറ്റ് അടക്കം 2.15 മണിക്കൂർ സമയം മാത്രമാണ് കാമ്പസിൽ നിന്ന് പുറത്ത് തുടരാനുള്ള അനുമതി. ഇതിൽ കൂടുതലായാൽ അര ദിവസ അവധിയായി കണക്കാക്കും.
advertisement
നാല് മണിക്കൂർ കഴിഞ്ഞാൽ ഒരു ദിവസത്തെ അവധിയായി കണക്കാക്കും. മന്ത്രിമാർക്കും വിഐപികൾക്കും പഞ്ചിങ് ഇന്നും ഔട്ടും ബാധകമല്ല. ഇവരുടെ നീക്കത്തിന് മാസ്റ്റർ പഞ്ചിങ് കാർഡ് സുരക്ഷ ഉദ്യോഗസ്ഥർക്ക് നൽകും.
സന്ദർശകർ, സന്ദർശക സഹായ കേന്ദ്രത്തിൽ (വിഎഫ്സി) വിശദാംശം നൽകുകയും തിരിച്ചറിയൽ കാർഡ് നൽകുകയും വേണം. അവിടെ നിന്ന് സന്ദർശക തിരിച്ചറിയൽ കാർഡ് നൽകും. ഇത് സന്ദർശനം കഴിഞ്ഞ ശേഷം മടക്കി നൽകണം. അല്ലെങ്കിൽ 500 രൂപ പിഴ ഈടാക്കും. ഇ-ഓഫീസ് വഴി സന്ദർശന സമയം എടുത്തവർക്ക് ക്യൂആർ കോഡുള്ള പാസ് നൽകും.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'അടിമുടി സെക്രട്ടേറിയറ്റ് വിരുദ്ധം'; അക്സസ് കൺട്രോൾ സംവിധാനത്തിനെതിരെ സെക്രട്ടേറിയറ്റ് അസോസിയേഷൻ
Next Article
advertisement
Lord Marco | ലോർഡ് മാർക്കോ ലോഡിംഗ്; നായകൻ മമ്മൂട്ടിയോ യഷോ എന്ന ചോദ്യം ചൂടുപിടിക്കുന്നു
Lord Marco | ലോർഡ് മാർക്കോ ലോഡിംഗ്; നായകൻ മമ്മൂട്ടിയോ യഷോ എന്ന ചോദ്യം ചൂടുപിടിക്കുന്നു
  • മാർക്കോ സിനിമയുടെ വിജയത്തിന് ശേഷം 'ലോർഡ് മാർക്കോ' എന്ന പേരിൽ പുതിയ സിനിമയുടെ പേര് രജിസ്റ്റർ ചെയ്തു.

  • മൂത്ത മാർക്കോ ആയി മമ്മൂട്ടിയോ യഷോ എന്ന ചോദ്യമാണ് ആരാധകരുടെ ഇടയിൽ ചൂടുപിടിക്കുന്നത്.

  • 30 കോടി മുതൽമുടക്കിൽ 110 കോടി ബോക്സ് ഓഫീസിൽ നേടിയ മാർക്കോയുടെ തുടർച്ചയായിരിക്കും 'ലോർഡ് മാർക്കോ'.

View All
advertisement