സ്വാശ്രയ MBBS: അന്യസംസ്ഥാനക്കാർക്ക് തിങ്കളാഴ്ച മുതൽ അപേക്ഷിക്കാം

Last Updated:

കേരളത്തിന് പുറത്തുളള വിദ്യാർഥികൾക്ക് കേരളത്തിലെ സ്വകാര്യ മെഡിക്കൽ കോളെജുകളിൽ പ്രവേശനത്തിന് അപേക്ഷിക്കാൻ തിങ്കളാഴ്ച രാവിലെ മുതൽ പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്സൈറ്റിൽ അവസരമുണ്ടാകും

ന്യൂഡൽഹി: സംസ്ഥാനത്തെ സ്വാശ്രയ മെഡിക്കൽ കോളെജുകളിൽ MBBS പ്രവേശനത്തിന് മറ്റ് സംസ്ഥാനങ്ങളിൽ നിന്നുളളവർക്ക് തിങ്കളാഴ്ച മുതൽ അപേക്ഷിക്കാം. ഈമാസം 20 വരെയാണ് അപേക്ഷ സമർപ്പിക്കാൻ അവസരം.
സുപ്രീം കോടതി ഇടക്കാല ഉത്തരവ് അനുസരിച്ചാണ് തീരുമാനം. അതേസമയം ഇതര സംസ്ഥാനക്കാർക്ക് പ്രവേശനം അനുവദിക്കരുതെന്ന നിലപാടിൽ നിയമപോരാട്ടം തുടരും.
കേരളത്തിന് പുറത്തുളള വിദ്യാർഥികൾക്ക് കേരളത്തിലെ സ്വകാര്യ മെഡിക്കൽ കോളെജുകളിൽ പ്രവേശനത്തിന് അപേക്ഷിക്കാൻ തിങ്കളാഴ്ച രാവിലെ മുതൽ പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്സൈറ്റിൽ അവസരമുണ്ടാകും. ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് പ്രവേശന പരീക്ഷാ കമ്മീഷണറേറ്റിന് ഇത് സംബന്ധിച്ച് നിർദേശം നൽകി.
കേരളത്തിലെ സ്വകാര്യ മെഡിക്കൽ‌ കോളെജുകളിൽ മറ്റ് സംസ്ഥാനങ്ങളിൽ നിന്നുളള വിദ്യാർഥികൾക്കും അപേക്ഷ നൽകാൻ സൗകര്യമൊരുക്കണമെന്ന സുപ്രീം കോടതി ഇടക്കാല ഉത്തരവ് അനുസരിച്ചാണ് നടപടി. മെയ് 20 ആണ് അപേക്ഷ സമർപ്പിക്കാനുളള അവസാന തീയതി.
advertisement
കേരളത്തിൽ നീറ്റ് എഴുതിയ പലരും പ്രവേശന പരീക്ഷാ കമ്മീഷണർക്ക് യഥാസമയം അപേക്ഷ നൽകിയിരുന്നില്ല. ഇവർക്കും ഈ അവസരത്തിൽ അപേക്ഷ നൽകാം. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് മാനേജ്മെന്റ് സീറ്റിൽ ഫീസ് കുറവായതിനാൽ തമിഴ്നാട്, കർണാടക, പുതുച്ചേരി, ആന്ധ്ര, തെലങ്കാന സംസ്ഥാനങ്ങളിൽ നിന്ന് അപേക്ഷകൾ ഉണ്ടാകുമെന്നാണ് കണക്കാക്കുന്നത്.
കേരളം ഉൾപ്പടെ ചില സംസ്ഥാനങ്ങളിൽ സ്വകാര്യ മെഡിക്കൽ കോളെജുകളിൽ മറ്റ് സംസ്ഥാനക്കാർക്ക് പ്രവേശനം അനുവദിച്ചിരുന്നില്ല. ഇത് തുടരണമെന്ന് തന്നെയാണ് സർക്കാർ നിലപാട്. ഈ ആവശ്യവുമായി നിയമപരമായി മുന്നോട്ട് പോകാനാണ് സർക്കാർ തീരുമാനം
മലയാളം വാർത്തകൾ/ വാർത്ത/Kerala/
സ്വാശ്രയ MBBS: അന്യസംസ്ഥാനക്കാർക്ക് തിങ്കളാഴ്ച മുതൽ അപേക്ഷിക്കാം
Next Article
advertisement
Droupadi Murmu | രാഷ്ട്രപതി അരനൂറ്റാണ്ടിന് ശേഷം ശബരിമലയിൽ; അയ്യപ്പനെ കൺകുളിർക്കെ തൊഴുത് ദ്രൗപതി മുർമു
Droupadi Murmu | Droupadi Murmu | രാഷ്ട്രപതി അരനൂറ്റാണ്ടിന് ശേഷം ശബരിമലയിൽ; അയ്യപ്പനെ കൺകുളിർക്കെ തൊഴുത് ദ്രൗപതി മു
  • രാഷ്ട്രപതി ദ്രൗപതി മുർമു ശബരിമലയിൽ അയ്യപ്പനെ കൺകുളിർക്കെ തൊഴുതു.

  • 52 വർഷത്തിനു ശേഷം ശബരിമലയിൽ ദർശനം നടത്തുന്ന രണ്ടാമത്തെ രാഷ്ട്രപതി ദ്രൗപതി മുർമു.

  • പമ്പ ഗണപതി ക്ഷേത്രത്തിൽ മേൽശാന്തിമാരായ വിഷ്ണു, ശങ്കരൻ നമ്പൂതിരികൾ കെട്ടു നിറച്ചു.

View All
advertisement