മുതിർന്ന മാധ്യമപ്രവർത്തകൻ ഡി. വിജയകുമാറിന് അന്ത്യാഞ്ജലി

Last Updated:

കേരള രാഷ്ട്രീയത്തെയും നേതാക്കളെക്കുറിച്ചുമുള്ള ആഴത്തിലുള്ള അറിവായിരുന്നു വിജയകുമാർ എന്ന മാധ്യമപ്രവർത്തകന്‍റെ പ്രത്യേകത

തിരുവനന്തപുരം: മുതിർന്ന മാധ്യമപ്രവർത്തകനും രാഷ്ട്രീയകാര്യ റിപ്പോർട്ടിങിൽ പ്രഗൽഭനുമായിരുന്ന ഡി വിജയകുമാർ(76) അന്തരിച്ചു. മലയാള മനോരമ മുൻ സിറ്റി എഡിറ്ററായിരുന്നു. പടിഞ്ഞാറേക്കോട്ട നന്ദിനി ഗാർഡൻസിലെ വസതിയിലും തുടർന്ന് 11 മണിയോടെ പ്രസ് ക്ലബിലും മൃതദേഹം പൊതുദർശനത്തിന് വെയ്ക്കും. സംസ്ക്കാരം മൂന്നുമണിയോടെ സ്വദേശമായ നെയ്യാറ്റിൻകര പെരുമ്പഴുതൂരിൽ നടക്കും. പെരുമ്പഴുതൂരിൽ ദാസയ്യയുടെ മകനായിരുന്നു. ചെറുപുഷമാണ് ഭാര്യ.
കേരള രാഷ്ട്രീയത്തെയും നേതാക്കളെക്കുറിച്ചുമുള്ള ആഴത്തിലുള്ള അറിവായിരുന്നു വിജയകുമാർ എന്ന മാധ്യമപ്രവർത്തകന്‍റെ പ്രത്യേകത. കേരളത്തിൽ ഏറെ ശ്രദ്ധേയമായ രാഷ്ട്രീയസംഭവങ്ങൾക്ക് സാക്ഷിയായ വിജയകുമാർ നിയമസഭാ റിപ്പോട്ടിങ്ങിലും പ്രാഗൽഭ്യം തെളിയിച്ചിട്ടുണ്ട്. 44 വർഷത്തോളം മലയാള മനോരമയിൽ മാധ്യമപ്രവർത്തകനായി പ്രവർത്തിച്ചിരുന്നു.
തിരുവനന്തപുരം പ്രസ് ക്ലബ് പ്രസിഡന്‍റായി പ്രവർത്തിച്ചിട്ടുള്ള ഡി വിജയകുമാറിന് മികച്ച രാഷ്ട്രീയ റിപ്പോർട്ടിങ്ങിനും ലേഖനങ്ങൾക്കുമുള്ള സി.എച്ച് സ്മാരക പുരസ്ക്കാരം ഉൾപ്പടെ ഒട്ടേറെ ബഹുമതികൾ ലഭിച്ചിട്ടുണ്ട്. വിജയകുമാറിന്‍റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി എന്നിവർ അനുശോചിച്ചു.
advertisement
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മുതിർന്ന മാധ്യമപ്രവർത്തകൻ ഡി. വിജയകുമാറിന് അന്ത്യാഞ്ജലി
Next Article
advertisement
ഹിന്ദു യുവാവിന്റെ കൊല; ഡൽഹിയിലെ ബംഗ്ലാദേശ് ഹൈക്കമ്മീഷന് മുന്നിൽ ഹൈന്ദവ സംഘടനകളുടെ കൂറ്റൻ പ്രതിഷേധം
ഹിന്ദു യുവാവിന്റെ കൊല; ഡൽഹിയിലെ ബംഗ്ലാദേശ് ഹൈക്കമ്മീഷന് മുന്നിൽ ഹൈന്ദവ സംഘടനകളുടെ കൂറ്റൻ പ്രതിഷേധം
  • ബംഗ്ലാദേശിൽ ദീപു ചന്ദ്ര ദാസ് എന്ന ഹിന്ദു യുവാവിനെ ആൾക്കൂട്ടം തല്ലിക്കൊന്നതിൽ ഡൽഹിയിൽ വലിയ പ്രതിഷേധം.

  • വിഎച്ച്പി ഉൾപ്പെടെയുള്ള ഹൈന്ദവ സംഘടനകൾ നേതൃത്വം നൽകിയ പ്രതിഷേധത്തിൽ സുരക്ഷ ശക്തമാക്കി.

  • ബംഗ്ലാദേശിലെ ഹിന്ദുക്കൾക്കെതിരായ അതിക്രമങ്ങൾ അപലപിച്ച് പ്രതിഷേധക്കാർ ശവദാഹം ഉൾപ്പെടെ നടത്തി.

View All
advertisement