ഇന്റർഫേസ് /വാർത്ത /Kerala / തെരുവുനായയുടെ കടിയേറ്റ ഏഴു വയസുകാരൻ പേവിഷബാധയേറ്റ് മരിച്ചു; വാക്സിനെടുത്തിട്ടും ഫലം ചെയ്തില്ല

തെരുവുനായയുടെ കടിയേറ്റ ഏഴു വയസുകാരൻ പേവിഷബാധയേറ്റ് മരിച്ചു; വാക്സിനെടുത്തിട്ടും ഫലം ചെയ്തില്ല

ആനന്ദ്

ആനന്ദ്

അവസാന ഡോസ് വാക്സിൻ എടുക്കേണ്ടിയിരുന്നത് ഒക്ടോബർ 11നാണ്.

  • Share this:

കാസർഗോഡ്: ചെറുവത്തൂരിൽ ഏഴ് വയസ്സുകാരൻ പേ വിഷബാധയേറ്റ് മരിച്ചു. ആലന്തട്ട സ്വദേശി തോമസിന്റെ മകൻ എം കെ ആനന്ദാണ് മരിച്ചത്. കഴിഞ്ഞ മാസം 13ന് വീടിനടുത്തുവച്ചാണ് കുട്ടിക്ക് തെരുവുനായയുടെ കടിയേറ്റത്. തുടർന്ന് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽനിന്ന് പേവിഷബാധയുടെ കുത്തിവയ്പ് എടുത്തിരുന്നു. തുടർന്ന് രണ്ടെണ്ണം കയ്യൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽനിന്നും എടുത്തു. അവസാന ഡോസ് എടുക്കേണ്ടിയിരുന്നത് ഒക്ടോബർ 11നാണ്.

കഴിഞ്ഞ ശനിയാഴ്ച പനി തുടങ്ങിയതിനെ തുടർന്ന് കുട്ടിയെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നില ഗുരുതരമായതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. അവിടെ നിന്നാണ് പേവിഷബാധ സ്ഥിരീകരിച്ചത്. തുടർന്ന് വ്യാഴാഴ്ച പുലർച്ചെ മരിച്ചു. കുട്ടിയുടെ മുഖത്താണ് നായയുടെ കടിയേറ്റത്. ആലന്തട്ട എ യു പി സ്കൂൾ രണ്ടാം ക്ലാസ് വിദ്യാർഥിയാണ്. മാതാവ്: ബിന്ദു. സഹോദരൻ: അനന്തു.

റോഡിന് കുറുകെ ചാടിയ കാട്ടുപന്നിക്കൂട്ടം ഇടിച്ചു; ഓട്ടോ താഴ്ചയിലേക്ക് മറിഞ്ഞ് യാത്രക്കാർക്ക് പരിക്ക്

നിങ്ങളുടെ നഗരത്തിൽ നിന്ന്(കോഴിക്കോട്)

കോഴിക്കോട് കട്ടിപ്പാറയില്‍ കാട്ടുപന്നി കൂട്ടം റോഡിനു കുറുകെ ചാടിയതിനെ തുടര്‍ന്ന് ഓട്ടോറിക്ഷ മറിഞ്ഞ് യാത്രക്കാര്‍ക്ക് പരിക്ക്. കൂരാച്ചുണ്ട് ആലകുന്നത്ത് റഷീദ് (45), റഷീദിന്റെ മകളും എരപ്പാന്‍തോട് കുരുടിയത്ത് ദില്‍ഷാദിന്റെ ഭാര്യയുമായ റഫ്‌സിന്‍ (21), മകള്‍ ഷെഹ്‌സാ മെഹ്‌റിന്‍(2) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ബുധനാഴ്ച രാത്രി പത്തരയോടെ കട്ടിപ്പാറ ചെമ്പ്രകുണ്ട ജുമുഅ മസ്ജിദിന് സമീപത്തായുള്ള ഇറക്കത്തിലായിരുന്നു അപകടം നടന്നത്. മൂന്നു പേരും താമരശ്ശേരിയില്‍ വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുത്ത് മടങ്ങുമ്പോഴാണ് പന്നിക്കൂട്ടം റോഡിന് കുറുകെ ചാടിയത്. പന്നികള്‍ ഇടിച്ചതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട് മറിഞ്ഞ ഒട്ടോറിക്ഷ റോഡില്‍ നിന്നും മുന്ന് മീറ്റര്‍ താഴ്ചയിലേക്ക് മറിയുകയായിരുന്നു. തലയ്ക്ക് സാരമായി പരിക്കേറ്റ റഷീദിനെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി.

മറ്റൊരു സംഭവത്തിൽ ഈ മാസം ആദ്യമാണ് താമരശ്ശേരി കട്ടിപ്പാറ പുലോട് ബാർബർ തൊഴിലാളിയായ ജാഫറിന്റെ വീട്ടിൽ പന്നികളുടെ കാട്ടുപന്നികളുടെ ആക്രമണമുണ്ടായത്. വാതിൽ തുറന്നിട്ടിരിക്കുകയായിരുന്നു. കാട്ടുപന്നികൾ വീടിനകത്ത് കയറി സോഫയും, ബെഡും കുത്തി കീറി നശിപ്പിക്കുകയായിരുന്നു.

വീട്ടിലുണ്ടായിരുന്ന മൂന്നു കുട്ടികൾ കോണിപ്പടി കയറി മുകൾ ഭാഗത്തേക്ക് പോകുകയും അയൽക്കാരൻ സമയോചിതമായി ഇടപെടുകയും ചെയ്തതു കാരണം കുട്ടികൾ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി നാശനഷ്ടങ്ങൾ വിലയിരുത്തി.

First published:

Tags: Kasargod, Rabies, Stray dog attack