advertisement

ഷാഫിയുടെയും ശ്രീകണ്ഠന്റെയും പേരിൽ ഭീഷണിപ്പെടുത്തിയെന്ന് കൗൺസിലർക്കെതിരെ ആരോപണം ഉന്നയിച്ച അതിജീവിത

Last Updated:

ജോലി വാഗ്ദാനം ചെയ്താണ് കൗൺസിലറായ പ്രശോഭ് തന്നെ ലൈംഗികമായി പീഡിപ്പിച്ചതെന്നാണ് യുവതിയുടെ പരാതി

News18
News18
പാലക്കാട് ന​ഗരസഭ കൗൺസിലർ പ്രശോഭ് സി വത്സനെതിരായ ലൈംഗിക പീഡന പരാതിയിൽ കൂടുതൽ തെളിവുകൾ പൊലീസിന് കൈമാറി അതിജീവിത.ജോലി വാഗ്ദാനം ചെയ്താണ് കൗൺസിലറായ പ്രശോഭ് തന്നെ ലൈംഗികമായി പീഡിപ്പിച്ചതെന്നാണ് യുവതിയുടെ പരാതി. ഷാഫി പറമ്പിൽ, വി.കെ. ശ്രീകണ്ഠൻ എന്നിവരുടെ പേരുകൾ പറഞ്ഞ് തന്നെ ഭീഷണിപ്പെടുത്തിയെന്നും തന്റെ മുന്നിൽ വെച്ച് പ്രശോഭ് ഷാഫി പറമ്പിലിനെ വീഡിയോ കോൾ ചെയ്തതായും യുവതി ആരോപിക്കുന്നു. പരാതി നൽകിയതിന് പിന്നാലെ പ്രശോഭ് ഫോൺ സ്വിച്ച് ഓഫ് ചെയ്തെന്നും യുവതി പറഞ്ഞു.
ഷാഫി പറമ്പിലുമായും രാഹുൽ മാങ്കൂട്ടത്തിലുമായുള്ള അടുത്ത ബന്ധം ചൂണ്ടിക്കാട്ടിയാണ് പ്രശോഭ് ഭീഷണിപ്പെടുത്തിയതെന്ന് യുവതി വെളിപ്പെടുത്തി. മുഖ്യമന്ത്രിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് യുവതിയുടെ വിശദമായ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. ഈ മൊഴിയുടെ അടിസ്ഥാനത്തിൽ വരും ദിവസങ്ങളിൽ കൂടുതൽ നടപടികൾ ഉണ്ടാകും.
അതേസമയം, പാലക്കാട്ടെ തിരഞ്ഞെടുപ്പ് പശ്ചാത്തലത്തിൽ ഈ വിഷയം വലിയ രാഷ്ട്രീയ ആയുധമാക്കാനാണ് എൽഡിഎഫിന്റെയും എൻഡിഎയുടെയും തീരുമാനം. പ്രശോഭിന് ഷാഫി - മാങ്കൂട്ടം ടീമുമായുള്ള ബന്ധം ഉയർത്തിക്കാട്ടി സിപിഎം പ്രചാരണം ശക്തമാക്കിയതോടെ കോൺഗ്രസ് നേതൃത്വം പ്രതിരോധത്തിലായി.വിവാദം കടുത്തതോടെ ഡിസിസി നേതൃത്വം അടിയന്തരമായി ഇടപെട്ട് പ്രശോഭിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു. പ്രശോഭിന് ധാർമികതയുണ്ടെങ്കിൽ കൗൺസിലർ സ്ഥാനം രാജിവെക്കണമെന്നാണ് കോൺഗ്രസ് നേതൃത്വത്തിന്റെ നിലപാട്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഷാഫിയുടെയും ശ്രീകണ്ഠന്റെയും പേരിൽ ഭീഷണിപ്പെടുത്തിയെന്ന് കൗൺസിലർക്കെതിരെ ആരോപണം ഉന്നയിച്ച അതിജീവിത
Next Article
advertisement
'ജനറൽ സീറ്റിൽ വനിതകൾ വേണ്ട'; മുസ്‌ലിം ലീഗിൻ്റെ വനിതാസ്ഥാനാർഥികൾക്കെതിരെ സമസ്ത
'ജനറൽ സീറ്റിൽ വനിതകൾ വേണ്ട'; മുസ്‌ലിം ലീഗിൻ്റെ വനിതാസ്ഥാനാർഥികൾക്കെതിരെ സമസ്ത
  • മുസ്ലിം ലീഗ് ജനറൽ സീറ്റിൽ വനിതാ സ്ഥാനാർത്ഥികളെ നിർത്തിയതിനെതിരെ സമസ്ത പ്രതിഷേധിച്ചു

  • സമസ്തയുടെ അനുമതി സംവരണ സീറ്റിൽ മാത്രമാണ്, ജനറൽ സീറ്റിൽ വനിതകൾക്ക് യോജിപ്പില്ല

  • മുസ്ലിം ലീഗ് ചരിത്രത്തിൽ ആദ്യമായി 2 വനിതാ സ്ഥാനാർത്ഥികൾ നിയമസഭയിലേക്ക് മത്സരിക്കുന്നു

View All
advertisement