'ദൂരദൂരമുയരട്ടെ' മഹാരാജാസ് കോളേജ് കവാടത്തില്‍ SFI-KSU ബാനര്‍ പോര് മുറുകുന്നു
- Published by:Arun krishna
- news18-malayalam
Last Updated:
പരസ്പരം തമ്മിൽ തല്ലി തീര്‍ക്കാതെ ആശയത്തെ ആശയം കൊണ്ട് തന്നെ നേരിടുന്ന ഈ രീതി മാതൃകയാണെന്ന അഭിപ്രായവും സമൂഹമാധ്യമങ്ങളില്‍ ഉയര്‍ന്നിട്ടുണ്ട്
എറണാകുളം മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ- കെ.എസ്.യു ബാനര്‍ പോര് തുടരുന്നു. ഒന്നിനെ പുറകെ ഒന്നായി കോളേജ് കവാടത്തില്‍ ഇരു വിദ്യാര്‍ഥി സംഘടനകളും മാറി മാറി ബാനറുകള്‍ കെട്ടിയുള്ള പോര് മുറുകുകയാണ്. എസ്.എഫ്.ഐ നിരോധിക്കണമെന്ന ആവശ്യം ഹൈബി ഈഡന്‍ എം.പി പാര്‍ലമെന്‍റില്‍ ഉന്നയിച്ചതിന് പിന്നാലെയാണ് കോളേജ് കവാടത്തില്‍ ബാനര്‍ പോര് തുടങ്ങിയത്. രാഷ്ട്രീയ വൈര്യത്തെ കായികമായി നേരിടാതെ ആശയങ്ങള്‍ കൊണ്ട് നേരിടുന്ന ഈ പോരാട്ടം സമൂഹമാധ്യമങ്ങളിലും വലിയ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടു കഴിഞ്ഞു.
‘ഇന്ദിരയ്ക്ക് കഴിഞ്ഞിട്ടില്ല, പിന്നല്ലേ ഈഡന്..’ ഇതായിരുന്നു ഹൈബിക്കുള്ള എസ്എഫ്ഐയുടെ ആദ്യ ബാനർ മറുപടി.

അധികം വൈകാതെ ചുവന്ന ബാനറിന് മുകളിൽ നീല ബാനർ ഉയർത്തി കെഎസ്യുക്കാരും മറുപടി നല്‍കി. ‘ജനഹൃദയങ്ങളിലാണ് ഇന്ദിരയും ഈഡനും’.

പിന്നാലെ എത്തി എസ്എഫ്ഐയുടെ അടുത്ത ബാനര്‍. ‘അതേ, ജനഹൃദയങ്ങളിലുണ്ട് അടിയന്തരാവസ്ഥയുടെ നെറികേടുകളിലൂടെ..’
advertisement

ഇതിനുള്ള കെ.എസ്.യു മറുപടി ഉടനെത്തുമെന്നാണ് സൂചന. പരസ്പരം തമ്മിൽ തല്ലി തീര്‍ക്കാതെ ആശയത്തെ ആശയം കൊണ്ട് തന്നെ നേരിടുന്ന ഈ രീതി മാതൃകയാണെന്ന അഭിപ്രായവും സമൂഹമാധ്യമങ്ങളില്‍ ഉയര്‍ന്നിട്ടുണ്ട്. ഒരു കാലത്ത് കെ.എസ്.യുവിന്‍റെ ഉറച്ചകോട്ടയായിരുന്ന മഹാരാജാസ് കോളേജ് ഇപ്പോള്‍ എസ്എഫ്ഐയുടെ ശക്തികേന്ദ്രമാണ്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
August 12, 2022 8:24 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ദൂരദൂരമുയരട്ടെ' മഹാരാജാസ് കോളേജ് കവാടത്തില്‍ SFI-KSU ബാനര്‍ പോര് മുറുകുന്നു